Crime

അതിജീവിതയെ അപമാനിച്ചു, പൊലീസ് രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍, സന്ദീപ് വാര്യര്‍ക്കെതിരേയും കേസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇതേ കേസില്‍ കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്ന് സന്ദീപ് പറഞ്ഞു. സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിതയ്‌ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ Read More…

Crime

‘യുവതി ഗർഭഛിദ്രം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരം, പീഡിപ്പിച്ചെന്ന് പറയുന്ന ദിവസങ്ങളിലും ശേഷവും ഭർത്താവിനൊപ്പം’ ;കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: തനിക്കെതിരേയുള്ള ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവ് കോടതിയിൽ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തില്‍ . ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ഗർഭഛിദ്രംചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന രേഖ തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം. യുവതിയും ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങൾ അടക്കം അധിക തെളിവുകൾ മുദ്രവെച്ച കവറിലാണ് രാഹുൽ കോടതിയിൽ സമർപ്പിച്ചത്. പീഡിപ്പിച്ചെന്ന് പറയുന്ന ദിവസങ്ങളിലും അതിന് ശേഷവും യുവതിയും ഭർത്താവും ഒരുമിച്ചുണ്ടായിരുന്നതിന്റേതാണ് ചിത്രങ്ങൾ. യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ മേധാവി Read More…

Crime

ബലാത്സംഗവും ഗർഭഛിദ്രവും ചെയ്തിട്ടില്ല, ഗർഭിണി ആയിരുന്നെങ്കിൽ ഉത്തരവാദിത്തം ഭർത്താവിന്; മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ

തിരുവനന്തപുരം: തനിക്കെതിരേ ഉന്നയക്കപ്പെട്ട ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതിക്കാരിയായ യുവതിയുമായി തനിക്ക് ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്ന് ഹർ‌ജിയിൽ പറയുന്നു. യുവതി ആരോപിക്കുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുൽ വാദിക്കുന്നു. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് രാഹുലിന്റെ ആവശ്യം. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭഛിദ്രത്തിന് മരുന്ന് Read More…

Crime

മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന് കെ സുരേന്ദ്രന്‍, ഗര്‍ഭഛിദ്ര ഗുളിക എത്തിച്ചുനല്‍കിയ രാഹുലിന്റെ സുഹൃത്തും പ്രതി

രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയത് ഒരാളെയല്ലെന്നും 15 പെണ്‍കുട്ടികളെയാണെന്നും ഇരകളില്‍ ആണ്‍കുട്ടികള്‍ പോലുമുണ്ടെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ടെന്നും പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ. സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്ന സാഹചര്യത്തില്‍ രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ Read More…

Crime

നഗ്ന വീഡിയോ ചിത്രീകരിച്ചു; ഭീഷണിപ്പെടുത്തി ബലാത്സംഗം, പീഡനം നാലിടത്ത്, ഭ്രൂണഹത്യയ്ക്ക് മരുന്ന് നിര്‍ബന്ധിപ്പിച്ച് കഴിപ്പിപ്പിച്ചു; രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്കെതിരെ നടത്തിയ പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷം. നിലമ്പൂരില്‍ പ്രചാരണത്തിനിടെ യുവതിയെ ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തു.നാലിടത്ത് വച്ച് രാഹുല്‍ യുവതിയെ പീഡിപ്പിച്ചു. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും ഒരു തവണ പാലക്കാട്ടെ യുവതിയുടെ ഫ്ലാറ്റിലും പീഡനം നടന്നതെന്ന് യുവതിയുടെ മൊഴിയിലുണ്ട്.  മൂന്നിടത്ത് എത്തിച്ച് രാഹുൽ പീഡിപ്പിച്ചു എന്നാണ് യുവതി നൽകിയ മൊഴി. ഇതിൽ തിരുവനന്തപുരത്തും സ്വന്തം മണ്ഡലമായ പാലക്കാടും പീഡനം നടന്നു. ഇതിന്റെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച രാഹുൽ പലതവണ Read More…

Crime

രാഹുൽ മാങ്കൂട്ടത്തിൽ എവിടെ? MLA ഓഫീസ് പൂട്ടി, അറസ്റ്റിന് നീക്കം? ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയെ കണ്ടു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എം.എൽ.എയുടെ ഓഫീസ് പൂട്ടിയ നിലയിൽ. ഇന്ന് ഉച്ചവരെ കോൺഗ്രസ് പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥികൾക്കൊപ്പം പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. അ​തേസമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന പരാതിയിൽ അതിവേഗ നടപടികൾക്ക് നീക്കം. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. Read More…

Celebrity

എല്ലാം തികഞ്ഞ ഒരു ‘മാം’,ആ കിരീടം സ്വന്തം തലയിൽ ചാർത്താം: ദിവ്യയ്ക്കു മറുപടിയുമായി സീമ ജി. നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗിക ആരോപണങ്ങളില്‍ വാക്ക്പോരുമായി സൈബറിടങ്ങളില്‍ താരങ്ങളും രാഷ്ട്രീയ നേതാക്കളും. മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് രൂക്ഷ വിമര്‍ശനവുമായി എത്തിയ പി.പി.ദിവ്യയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി സീമ ജി. നായര്‍. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നുമായിരുന്നു കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പിന്നാലെയാണ് സീമയുടെ മറുപടി പോസ്റ്റ് . ‘എല്ലാം തികഞ്ഞ മാം Read More…

Celebrity

‘എന്റെ മകന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍’; വിഡിയോ പങ്കുവെച്ച് സീമ ജി. നായര്‍

ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറി നിന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വിഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു. വിഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. Read More…

Oddly News

‘പൊലീസ് ഭയന്നുതുടങ്ങി എന്നോർത്ത് അർമാദിക്കുന്നവരെ, പിറകില്‍ പലരും അമർത്തി ചിരിക്കുന്നുണ്ട്’

യൂത്തുകോണ്‍ഗ്രസ് നേതാവിനെ പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ പൊലീസ് മര്‍ദനത്തിന്റെ ധാരാളം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തില്‍, പൊലീസ് സേനയെ ആകെ കുറ്റപ്പെടുത്തുന്നതിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി വനിതാ പൊലീസ് ഉദ്യോഗസ്ഥ റുബീന സക്കറിയ. പൊലീസ് ഭയപ്പെട്ടു തുടങ്ങി എന്നോർത്ത് അർമാദിക്കുന്നവരെ, നിങ്ങളുടെ പുറകിൽ പതിയിരുന്ന് കുറ്റം ചെയ്യുന്ന പലരും അമർത്തി ചിരിക്കുന്നുണ്ടെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പൊലീസുകാർ രാപ്പകൽ റോന്ത്‌ ചുറ്റിയിട്ട് തന്നെയാണ് നമ്മുടെയൊക്കെ വീട്ടിൽ നിന്നും പുറത്തിറങ്ങി പോകുന്ന സ്ത്രീകളും കുട്ടികളും മോന്തിക്ക് ‘വല്യ Read More…