രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ച് യുവനടി. രാഹുല്‍ അയച്ച മെസേജുകളുടെ വിവരങ്ങള്‍ അവര്‍ അന്വേഷണ സംഘത്തിന് കൈമാറി. സോഷ്യല്‍ മീഡിയയിലൂടെ മൂന്നരവര്‍ഷം മുന്‍പാണ് രാഹുലുമായി പരിചയത്തിലായതെന്നും, ആദ്യം മുതലേ ഇദ്ദേഹം അശ്ലീല മെസേജാണ് അയച്ചുവെന്നും റിനി വെളിപ്പെടുത്തി. ഇനിയും ശല്യപ്പെടുത്തിയാല്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പോയി പറയൂവെന്നായിരുന്നു മറുപടി. റിനി ആന്‍ ജോര്‍ജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം അവര്‍ ആവര്‍ത്തിച്ചു. താന്‍ പലതവണ രാഹുലിനോട് ദേഷ്യപ്പെട്ടെന്നും, ഉപദേശിച്ചിട്ടും ഫലമുണ്ടായില്ലെന്നും നടി Read More…
Tag: Rahul Mamkootathil
മോശം അനുഭവമുണ്ടായി, സരിനെതിരായ ആരോപണത്തില്‍ ഉറച്ച് രാഗ രഞ്ജിനി; വൈറല്‍ പോസ്റ്റ് നീക്കിയതിന് വിശദീകരണം
ലൈംഗികാരോപണങ്ങളുടെ ശരവര്‍ഷം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച ഡോ. പി.സരിനെ പ്രതിരോധിച്ച് ഭാര്യ ഡോ. സൗമ്യ സരിന്‍ കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. ‘തോറ്റ എംഎല്‍എ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ’ എന്ന സോഷ്യല്‍ മീഡിയ പരിഹാസത്തിന് മറുപടിയായിരുന്നു സൗമ്യയുടെ പോസ്റ്റ്. ‘എന്റെ ഭര്‍ത്താവ് തോറ്റിട്ടുണ്ട്. എന്നാല്‍ മാന്യമായി പകല്‍ വെളിച്ചത്തിലാണ് തോറ്റത്.’ അദ്ദേഹം കാരണം തനിക്ക് എവിടേയും തല കുനിക്കേണ്ടി വന്നിട്ടില്ല. ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല! ആർക്കെങ്കിലും അറിവുണ്ടെങ്കിൽ Read More…
‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി…?’; സീമയുടെ മറുപടി
ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ.ജി.നായര്‍ രംഗത്തെത്തിയിരുന്നു. സീമയുടെ ആ ഫെയ്സ്ബുക്ക് പോസ്റ്റും അതിനു കീഴില്‍ വന്ന കമന്‍റും, അതിന് സീമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി’ എന്നായിരുന്നു കമന്‍റ്. ഇതിന് സീമ നല്‍കിയ മറുപടി ‘ഉണ്ട്’ എന്നാണ്. സീമ ജി.നായരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. നിഷ്പക്ഷ അഭിപ്രായം ആണെന്നും സീമേച്ചിയോട് ഉള്ള സ്നേഹം Read More…
‘തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാണ് കരുതുന്നത്’: രാഹുല്‍ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്ത്
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പരാതികൾ തുടരുന്നതിനിടെ രാഹുൽ യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന ടെലിഫോൺ സംഭാഷണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രം നടത്താതിരുന്നാലുള്ള പ്രത്യാഘാതം മനസ്സിലാക്കണമെന്നും കൊല്ലണമെന്ന് വിചാരിച്ചാൽ അത് എളുപ്പമാണെന്നും രാഹുൽ സംഭാഷണത്തിനിടെ പറയുന്നുണ്ട്. കുഞ്ഞ് ജനിച്ചാലുള്ള പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്നും തന്റെ ജീവിതം തകരുമെന്നും രാഹുൽ പറയുമ്പോൾ കുഞ്ഞിനെ സ്വയം വളർത്തുമെന്ന് യുവതി പറയുന്നുണ്ട്. ഗർഭഛിദ്രത്തിന് തയാറല്ലെന്ന് യുവതി ആവർത്തിക്കുമ്പോൾ രാഹുൽ യുവതിയെ അസഭ്യം പറയുന്നതും സംഭാഷണത്തിലുണ്ട്. താനൊരു സ്ത്രീയാണെന്നെങ്കിലും കരുതണമെന്നും ഇതാണോ തന്റെ ആദർശമെന്നും Read More…
രാഹുലിന് ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗികതയില്‍ ഏർപ്പെടണമെന്ന് പറഞ്ഞു: ട്രാൻസ് വുമൺ അവന്തിക
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക. രാഹുല്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ പറഞ്ഞതായും അവന്തിക പറഞ്ഞു. ഹൈദരാബാദിലും ബെംഗളൂരുവിലും പോകാമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നും ഡിബേറ്റ് വിത്ത് ഡോ. അരുണ്‍കുമാറില്‍ അവന്തിക വെളിപ്പെടുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു ചര്‍ച്ചയ്ക്കിടെയാണ് രാഹുലുമായി പരിചയപ്പെടുന്നത്. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ശേഷം Read More…
‘ആ കൊച്ചിനെ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ? -രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന പേരിൽ ഫോൺസംഭാഷണം പുറത്ത്
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യുവതിയുമായി നടത്തിയതെന്ന പേരിലുള്ള ഫോൺ സംഭാഷണം പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നു എന്ന രീതിയിലാണ് ഫോൺ സംഭാഷണം പ്രചരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് യുവതിയോട് ചോദിക്കുന്നത് കേൾക്കാം. തന്നെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നാണ് രാഹുലിന്റെ മറുപടി. ‘അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാകുന്നത്’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നതും കേൾക്കാം. പ്രചരിക്കുന്ന സംഭാഷണം ഇങ്ങനെ ? പിന്നെ എങ്ങനെയാടീ അത് വളരുന്നത്, Read More…







