Celebrity

രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി: നീതി നിഷേധമെന്ന് പരാതി

കൊച്ചി: സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ആദ്യം പ്രതിയെ ചോദ്യംചെയ്ത് തെളിവ് ശേഖരിക്കാന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുന്ന നിയമപരമായ നടപടിക്രമം രാഹുല്‍ ഈശ്വറിന് നിഷേധിക്കപ്പെട്ടതായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി. പാലക്കാട് എം.എല്‍.എ: രാഹുല്‍ മാങ്കൂട്ടം പ്രതിയായ കേസിലെ വാദിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതായി കാണിച്ച് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ രണ്ടാംഘട്ട പോലീസ് കസ്റ്റഡി അടക്കമുള്ള നടപടികള്‍ കൃത്യമായ പരിശോധനകള്‍ ഇല്ലാതെയെന്നും പരാതി Read More…

Crime

‘ആഹാരം കഴിച്ചോളാം…’; കോടതി കുടഞ്ഞു; നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വർ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച രാഹുൽ ഈശ്വ‍ർ നിരാഹാര സമരം അവസാനിപ്പിച്ചു. ജയിലില്‍ നിരാഹാരം കിടക്കുന്നതിന് വിമർശനം നേരിട്ടതോടെയാണ് ആഹാരം കഴിക്കാമെന്ന് രാഹുല്‍ കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. അതിജീവിതകൾക്കെതിരെ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തെന്ന് രാഹുൽ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ അറിയിച്ചു. രാഹുല്‍ ഈശ്വറിന്‍റെ നിരാഹാര രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം Read More…

Crime

ജയിലിലെ നിരാഹാരസമരം ഏറ്റില്ല, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല ; പോലീസ് കസ്റ്റഡിയില്‍ വിട്ടു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്‌ക്കെ തിരായ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. രാഹുല്‍ ഈശ്വറിനെനാളെ വൈകീട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വഞ്ചിയൂര്‍ കോടതിയായിരുന്നു രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചത്. അടച്ചിട്ട കോടതിമുറിയിലാണ് വാദം കേള്‍ക്കുന്നത്. രാഹുല്‍ ഈശ്വര്‍ കൂടുതല്‍ ദിവസം ജയിലില്‍ കിടക്കാന്‍ സാഹചര്യമുണ്ട്. പോലീസ് നല്‍കിയ തെളിവുകള്‍ കോടതി പരിശോധിച്ചു. അതിജീവിതയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് ആവശ്യമായ പ്രചരണങ്ങള്‍ നടത്തി എന്നാണ് കോടതി കണ്ടെത്തിയത്. രാഹുല്‍ ഈശ്വര്‍ Read More…

Celebrity Featured

രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്‌തു: റിനി ആന്‍ ജോര്‍ജ്‌

കൊച്ചി: തനിക്കെതിരേയും വളരെ മോശമായ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ആളാണു രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്‌ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്‌ക്കരുതെന്നും യുവനടി റിനി ആന്‍ ജോര്‍ജ്‌. ലൈംഗിക അതിക്രമത്തിനു ഇരയായ സ്‌ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ടു വരാതിരിക്കാനാണു രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്നും റിനി പറഞ്ഞു.രാഹുല്‍ ഈശ്വറിനെതിരേ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്കു പ്രതിഷേധമുണ്ടെന്നു റിനി പറയുന്നു. അതിക്രമത്തിനു ഇരയായ സ്‌ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിയമം പോലും രാഹുല്‍ Read More…

Celebrity

കുറ്റം നിസാരമല്ലെന്ന് കോടതി, രാഹുൽ സ്ഥിരം കുറ്റവാളി, ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളെന്ന് പ്രോസിക്യൂഷൻ, രാഹുല്‍ ഈശ്വര്‍ ജയിലിലേയ്ക്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ പോസ്റ്റിട്ട രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. രാഹുലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റം നിസാരമായി കാണാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ട്. പ്രഥമദൃഷ്ട്യാകുറ്റം നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് Read More…

Celebrity

രാഹുല്‍ മുങ്ങിയത് നടിയുടെ ചുവന്ന പോളോ കാറില്‍ ? നിര്‍ണായക വിവരം പഴ്സണല്‍ സ്റ്റാഫില്‍ നിന്ന്

ലൈംഗികാപവാദക്കേസില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കാറിനെ സംബന്ധിക്കുന്ന വിവരം പുറത്ത്. ചുവപ്പ് നിറത്തിലുള്ള ഒരു പോളോ കാറായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന വിവരം. ചുവപ്പ് നിറത്തിലുള്ള വാഹനം നടിയുടേതാണ് ആണോയെന്നും പരിശോധിക്കുന്നു. പഴ്സണല്‍ സ്റ്റാഫില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ് എം എല്‍ എ വാഹനം ഉപേക്ഷിച്ച്, രാഹുല്‍ രക്ഷപെട്ടത് ഈ വാഹനത്തില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. കാറിനായുള്ള അന്വേഷണം Read More…

Crime

അതിജീവിതയെ അപമാനിച്ചു, പൊലീസ് രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍, സന്ദീപ് വാര്യര്‍ക്കെതിരേയും കേസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇതേ കേസില്‍ കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്ന് സന്ദീപ് പറഞ്ഞു. സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിതയ്‌ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ Read More…