വിയറ്റ്നാമിലെ ഒരു റെസ്റ്റോറന്റിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചുവെന്നാരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തങ്ങളുടെ ദേശീയതയുടെ പേരിൽ മാത്രം വിയറ്റ്നാമിലെ പല ഭക്ഷണശാലകളും തങ്ങളെ പുറത്താക്കിയെന്ന് രണ്ട് യുവാക്കൾ വീഡിയോയിലൂടെ അവകാശപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ @viadaksh എന്ന ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, കുടുംബത്തോടൊപ്പം യാത്ര പോയപ്പോൾ ഉണ്ടായ ദുരനുഭവമാണ് ഇവർ വിവരിക്കുന്നത്. മാന്യമായി പെരുമാറിയിട്ടും തങ്ങളോടൊപ്പമുണ്ടായിരുന്ന സ്ത്രീകളെപ്പോലും റെസ്റ്റോറന്റിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ഇവർ പറയുന്നു. ഇതിനുപുറമെ, “പുകവലി പാടില്ല, ഇന്ത്യക്കാർക്കും പ്രവേശനമില്ല” എന്ന് Read More…

