വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് ഉള്‍പ്പെടെ നിസ്സാര കാര്യങ്ങള്‍ക്കു വരെ വഴക്ക് പതിവായി മാറിയതോടെ പഞ്ചാബിലെ ഒരു ഗ്രാമം പുകവലിക്കും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പൊതുജനങ്ങളുടെ വൃത്തിയും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതിനും അനാവശ്യമായ ബഹളങ്ങളിലൂടെ വഴക്കുകള്‍ വിളിച്ചുവരുത്തുന്നതും ഒഴിവാക്കാനാണ് ഗ്രാമത്തിന്റെ പദ്ധതി. മൊഹാലി ഗ്രാമത്തിലെ പയിംഗ് ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുന്നവര്‍ക്കാണ് നിയന്ത്രണം പ്രധാനമായും. വഴക്കേറിയതോടെ ഖരാറിന് സമീപമുള്ള ജന്‍ദ്പൂര്‍ ഗ്രാമത്തില്‍, പ്രദേശത്തെ ചില പെരുമാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പ്രാദേശിക യുവജന സമിതി ചേരുകയും നിയന്ത്രണങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. പുകവലി, ശരീരം Read More…