മഞ്ഞുമ്മല്‍ ബോയ്‌സില്‍ തമിഴ്‌സിനിമ ‘ഗുണ’യിലെ ‘കണ്‍മണി അന്‍പോടു’ എന്ന ഗാനം ഉപയോഗിച്ചതിന് ഉണ്ടായ പുകില്‍ ചില്ലറയായിരുന്നില്ല. സംഗീതസംവിധായകന്‍ ഇളയരാജ തന്നെ സിനിമയില്‍ ഗാനം ഉപയോഗിച്ചതിനെതിരേ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇളയരാജയുടെ മറ്റൊരു ഗാനം കൂടി മലയാള സിനിമയിലേക്ക് റീമിക്‌സായി വരുന്നു. നടന്‍മാരായ സിജു വില്‍സണും ബാലു വര്‍ഗീസും പ്രധാനവേഷത്തില്‍ എത്തുന്ന വരാനിരിക്കുന്ന മലയാളം ചിത്രമായ പുഷ്പക വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍ ജൂലൈ 18 വ്യാഴാഴ്ച ‘കാതല്‍’ (റീമിക്‌സ്) എന്ന വീഡിയോ ഗാനം പുറത്തിറക്കി. മലേഷ്യ Read More…