ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഉസൈന്‍ബോള്‍ട്ടാണോ കിലിയന്‍ എംബാപ്പേയാണോ? അടുത്തിടെ ലോകകായികവേദിയില്‍ ഈ ചോദ്യം ഉയരാന്‍ കാരണം അടുത്തിടെ നടന്ന ഒരു ചാംപ്യന്‍സ് ലീഗ് മത്സരത്തിലെ എംബാപ്പേയുടെ ഓട്ടമാണ്. പാരീസ് സെന്റ് ജെര്‍മെയ്നും റയല്‍ സോസിഡാഡും തമ്മില്‍ അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനോടാണ് എംബാപ്പേയുടെ ഓട്ടം താരതമ്യപ്പെടുത്തിയത്. അസാധാരണ വേഗത പ്രദര്‍ശിപ്പിച്ച 25 കാരനായ എംബാപ്പോ തന്റെ ഏറ്റവും വേഗത്തിലുള്ള ഓട്ടമാണ് പ്രദര്‍ശിപ്പിച്ചത്. പലപ്പോഴും ഡിഫന്‍ഡര്‍മാരെ പിന്നിലാക്കി കുതിക്കുന്ന എംബാപ്പേ Read More…
Tag: PSG
കിലിയന്‍ എംബാപ്പേയുടെ കാമുകിയെ കണ്ടിട്ടുണ്ടോ? ബെല്‍ജിയന്‍ മോഡല്‍ സുന്ദരി സ്‌റ്റെഫാനി റോസിന്റെ കഥ വിചിത്രമാണ്
സ്‌പോര്‍ട്‌സ് താരങ്ങളും അവരുടെ പ്രണയവും എക്കാലത്തും ആരാധകര്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. ഫുട്‌ബോളിലെ നവപ്രതിഭയും രണ്ടു തവണ സ്വന്തം രാജ്യത്തെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുകയും ചെയ്ത പിഎസ്ജിയുടെ കിലിയന്‍ എംബാപ്പേയുടെ കാമുകിയും ബെല്‍ജിയന്‍ മോഡലുമായ സ്‌റ്റെഫാനി റോസ് ബെര്‍ട്രാമിന്റെയും കഥ കൗതുകകരമാണ്. 28 വയസ്സുള്ളപ്പോള്‍ തന്നെ മോഡലിംഗിലൂടെ വ്യവസായത്തിലെ ഒരു പ്രമുഖ വ്യക്തിയായി മാറിയയാളാണ് റോസ് ബെര്‍ട്രാം. പ്രശസ്ത ബ്രാന്‍ഡുകള്‍ക്കായി റാംപുകളില്‍ നടക്കുന്ന അവര്‍ പതിമൂന്നാം വയസു മുതല്‍ മോഡലിംഗിലേക്ക് പ്രവേശിച്ചു. എംബാപ്പേയ്ക്ക് മുമ്പ് പിഎസ്ജി റൈറ്റ് Read More…
റയല്‍മാഡ്രിഡില്‍ എത്തിയേക്കാനുള്ള സാധ്യത മങ്ങി ; കിലിയന്‍ എംബാപ്പേ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ എത്തിയേക്കും
റയല്‍മാഡ്രിഡില്‍ എത്താനുള്ള സാധ്യത മങ്ങിയതിനെ തുടര്‍ന്ന് ഫ്രഞ്ച്താരം കിലിയന്‍ എംബാപ്പേ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ എത്തിയേക്കുമെന്ന് സൂചന. ഈ ജനുവരി വിന്‍ഡോയില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ റയലില്‍ എത്താനായിരുന്നു എംബാപ്പേയുടെ ശ്രമം. എന്നാല്‍ താരവുമായി കരാറിലെത്താന്‍ റയല്‍ സമയപരിധി വെച്ചതോടെ റയലിലേക്കുള്ള താരത്തിന്റെ ട്രാന്‍സ്ഫര്‍ വൈകുകയാണ്. ഈ ജനുവരിയില്‍ പിഎസ്ജി വിടുന്ന എംബാപ്പേയ്ക്ക് റയല്‍മാഡ്രിഡിലായിരുന്നു കണ്ണ്. എന്നാല്‍ താരം ഇപ്പോള്‍ റയല്‍മാഡ്രിഡില്‍ എത്തിയേക്കുമെന്നാണ് കേള്‍ക്കുന്നത്. അതേസമയം, ഈ അപ്രതീക്ഷിത സംഭവവികാസം, എംബാപ്പെയുടെ ശ്രദ്ധ പിടിച്ചുപറ്റിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി Read More…
നാലു കളിയായി, ഗോള്‍ നേടാനാകാതെ താരം; കിലിയന്‍ എംബാപ്പേ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു?
ലിയോണേല്‍ മെസ്സി, ക്രിസ്ത്യാനോ യുഗത്തിന് ശേഷം ആരാണെന്ന ചോദ്യത്തിന് മുമ്പായിരുന്നെങ്കില്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ഫ്രഞ്ച്താരം കിലിയന്‍ എംബാപ്പേ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരം ഏറെ വിമര്‍ശിക്കപ്പെടുകയാണ്. രണ്ടു ലോകകപ്പുകളില്‍ ഫ്രാന്‍സിനെ ഫൈനലിലേക്ക് അയച്ച എംബാപ്പേയുടെ കരിയര്‍ ശരിയായ ദിശയിലല്ലെന്നാണ് അവര്‍ പറയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ 4-1 ന് തോറ്റതിന് ശേഷം, എംബാപ്പെയ്ക്ക് നേരെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. ന്യൂകാസിലിനെതിരേ താരത്തിന്റെ പ്രേതമാണ് കളിച്ചതെന്നായിരുന്നു കളിയെഴുത്തുകാരുടെ വിമര്‍ശനം. ഗോള്‍ Read More…