Crime

ജിമ്മിലെത്തിയ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു, അശ്ലീല സന്ദേശമയച്ചു; ട്രെയിനറെ വളഞ്ഞിട്ട് തല്ലി ജനം

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. ഡെറാഡൂണിലെ ജിം ട്രെയിനറായ നദീം അൻസാരിയാണ് അറസ്റ്റിലായത്. ക്ലെമന്റ് ടൗണിലെ ചന്ദ്രമണി ചൗക്കിന് സമീപമുള്ള ‘ഫിറ്റ് ആൻഡ് ഫൈൻ ജിമ്മിലാണ്’ സംഭവം . ജിം സെഷനുകളിൽ അന്‍സാരി മോശമായി സ്പര്‍ശിക്കുന്നുവെന്നും വര്‍ക്കൗട്ട് ചെയ്യുമ്പോൾ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാവുന്നുവെന്നും പരാതിയില്‍ പറയുന്നു. ജിമ്മിൽ പരിശീലനത്തിനെത്തിയ ഒരു വിദ്യാർഥിനിക്ക് നദീം അൻസാരി അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും കടന്നുപിടിച്ചെന്നും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചതായും പരാതിയുണ്ട്. ഡിസംബർ 29-ന് യുവതിയും സഹോദരന്മാരും ബജ്‌റങ് ദൾ Read More…

Featured Oddly News

വാങ്ങിയത് മുതല്‍ സ്ഥിരം പണി; പുത്തന്‍ എസ്‍യുവി കഴുതയെ കൊണ്ട് കെട്ടിവലിപ്പിച്ച് ഉടമ, ഷോറൂമിന് മുന്നില്‍ പ്രതിഷേധം- വീഡിയോ

എസ്.യു.വി. വാങ്ങിയത് മുതല്‍ സ്ഥിരം പണി. ഷോറൂമില്‍ പറഞ്ഞു മടുത്തുകഴിഞ്ഞാല്‍ പിന്നെയെന്തു ചെയ്യും? പ്രതിഷേധിക്കുക, അതുമാത്രമാണ് മഹാരാഷ്ട്രയിലെ ഈ കാര്‍ ഉടമയും ചെയ്തുള്ളൂ. പണം കൊടുത്തു വാങ്ങിയ വാഹനത്തിന് തുടര്‍ച്ചയായ അറ്റകുറ്റപണി. എത്ര പറഞ്ഞിട്ടും കേള്‍ക്കാതായതോടെ പ്രാദേശിക മഹീന്ദ്ര ഷോറൂമിലേക്ക് വാഹനത്തെ കഴുതയെക്കൊണ്ട് കെട്ടി വലിച്ചാണ് എത്തിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മഹീന്ദ്ര ഥാര്‍ വാഹനത്തിന് മുന്നില്‍ രണ്ടു കഴുതകളെ കെട്ടി സര്‍വീസ് സെന്‍ററിലേക്ക് വലിച്ചു കൊണ്ടുവരുന്നതാണ് വീഡിയോ. കഴുതകളെ കെട്ടിയെങ്കിലും അവയെക്കൊണ്ട് വലിച്ചുനീക്കാനാകാതെ കാറുടമയും Read More…

Lifestyle

‘ശൗചാലയത്തിനരികെ ക്യാമറ, കുളി തുറസായസ്‌ഥലത്ത്‌’; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

പരിശീലന കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച്‌ വനിതാ കോണ്‍സ്‌റ്റബിള്‍ ട്രെയിനികളുടെ പ്രതിഷേധം. ഗോരഖ്‌പുര്‍ ബിച്ച്‌ഹിയയിലെ പി.എ.സി. (പ്രവിന്‍ഷ്യല്‍ ആംഡ്‌ കോണ്‍സ്‌റ്റബുലറി) ക്യാമ്പിലാണ്‌ സംഭവം. 600 ഓളം ട്രെയിനികള്‍ പരിശീലന കേന്ദ്രത്തിന്‌ പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്‌തു. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ അപര്യാപ്‌തമാണെന്ന്‌ ആരോപിച്ചായിരുന്നു പ്രതിഷേധം. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യം തുടങ്ങിയവയില്‍ പോരായ്‌മയുണ്ടെന്ന്‌ പരിശീലനത്തിനെത്തിയ യുവതികള്‍ ആരോപിച്ചു. 360 പേരെ ഉള്‍ക്കൊള്ളുന്ന കേന്ദ്രത്തില്‍ അറുന്നൂറ്‌ പേരാണുള്ളതെന്നും പരാതിപറഞ്ഞാല്‍ അധികൃതര്‍ ചീത്തപറയുകയാണെന്നും പ്രതിഷേധക്കാര്‍ Read More…

Crime

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് റോഡ് തടഞ്ഞ് പ്രതിഷേധം ; 77 കാരന്‍ രണ്ടു സമരക്കാരെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: പ്രതിഷേധവുമായി റോഡ് തടഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരെ വിരമിച്ച അഭിഭാഷകന്‍ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച പനാമ സിറ്റിയുടെ പടിഞ്ഞാറ് ചാം ഏരിയയില്‍ നടന്ന പ്രകടനത്തിനിടെ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ അധ്യാപകരായ അബ്ദിയേല്‍ ഡിയാസ്, ഇവാന്‍ റോഡ്രിഗസ് എന്നിവര്‍ക്കാണ് വെടിയേറ്റത്. 77 കാരനായ കെന്നത്ത് ഡാര്‍ലിംഗ്ടണാണ് പ്രതി. ‘ഇത് ഇവിടെ അവസാനിപ്പിക്കുന്നു’ എന്ന് പ്രഖ്യാപിച്ച് പ്രതിഷേധക്കാരുടെ അരികിലേക്ക് നടന്നടുക്കുന്നതും അവരുമായി ചൂടേറിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാന്‍-അമേരിക്കന്‍ ഹൈവേയില്‍ നടന്ന സംഭവം Read More…