Crime

അന്വേഷിക്കാന്‍ നാട്ടുകാര്‍ക്കൊപ്പം; ഒടുവില്‍ ‘വില്ലന്‍’ പിടിയില്‍, കുടുക്കിയത്‌ ഭാര്യാമാതാവിന്റെ സംശയം

തിരുവനന്തപുരം പനച്ചമൂടില്‍ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പിടിയിലായ വിനോദിന്റെ കുടുക്കിയത്‌ ഭാര്യാമാതാവിനുണ്ടായ സംശയം. വീടിനു സമീപം രക്‌തക്കറ കണ്ട വിവരം പള്ളിവികാരിയെ അറിയിച്ചതും തുടര്‍ന്ന്‌ പോലീസില്‍ വിവരം അറിയിച്ചതുമാണ്‌ കേസില്‍ നിര്‍ണായകമായത്‌. തുടര്‍ന്ന്‌ പോലീസ്‌ എത്തുമ്പോള്‍ മുറിയിലെ രക്‌തക്കറ കഴുകിക്കളയുന്ന വിനോദിനേയും സഹോദരന്‍ സന്തോഷിനേയുമാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ ഇരുവരേയും കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. വിനോദ്‌ ലഹരിക്ക്‌ അടിമയാണെന്ന്‌ വിവരമുണ്ട്‌. പരാതി കൊടുത്തത്‌ മുതല്‍ പ്രിയംവദയെ അന്വേഷിക്കാന്‍ കൂടെ കൂടി പ്രതിയുമുണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന്‌ തൊട്ടടുത്തുള്ള മരത്തിന്‌ മുകളില്‍ Read More…