മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറെന്ന വിശേഷണം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ സ്വന്തമാക്കിയ താരമാണ് മഞ്ജുവാര്യര്‍. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സിനിമാപ്രേക്ഷകര്‍ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. താരത്തിന്റെ പുതിയ സിനിമകള്‍ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മഞ്ജുവിന്റെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പിറന്ന ലൂസിഫറിലെ പ്രിയദര്‍ശിനി. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ താരമതില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം ആരാധകര്‍ക്കുണ്ട്. ഈ സിനിമയ്ക്കു മുമ്പു തന്നെ മഞ്ജുവാര്യരും പൃഥ്വിരാജും Read More…
Tag: Prithviraj Sukumaran
കള പറിക്കാന്‍ സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും എത്തുന്നു, എംബുരാന് തുടക്കം
പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും വരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേക്ഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു. രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം. ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ Read More…
ശങ്കർ രാമകൃഷ്ണന്റെ ‘റാണി’യുടെ ട്രെയിലർ പുറത്തുവിട്ട് പ്രഥ്വിരാജ് സുകുമാരൻ
ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിന്റെ ട്രയിലർ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. എം.എൽ.എ ധർമ്മരാജൻ മരണപ്പെട്ട വിവരത്തിലൂടെയാണ് ട്രയിലറിന്റെ തുടക്കം. പിന്നീട് അതിന്റെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന അന്വേഷണത്തിന്റെ പുരോഗതി പ്രേക്ഷകനെ മുൾമുനയിൽ നിർത്തും. തികഞ്ഞ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെക്കുറിച്ചു പറയാം. മികച്ച പ്രതികരണത്തോടെയാണ് പ്രേക്ഷകർ ട്രയിലറിനെ ഏറ്റെടുത്തിരിക്കുന്നത്. അന്യഭാഷാചിത്രങ്ങളും വലിയ താരപ്പൊലിമ നിറഞ്ഞ ചിത്രങ്ങളും നമ്മുടെ പ്രദർശനശാലകളിൽ നിറഞ്ഞു Read More…



