റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ വീണ്ടും എഡിറ്റ് ചെയ്യാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ സന്നദ്ധത പ്രകടിപ്പിക്കേണ്ടി വരുന്നത്ര തീവ്രതയായിരുന്നു മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത മുരളീഗോപി തിരക്കഥയില്‍ വന്ന ‘എല്‍2: എംപുരാന്‍’ സിനിമ നേരിടേണ്ടി വന്നത്. മാര്‍ച്ച് 27 ന് റിലീസ് ചെയ്ത സിനിമ ഗുജറാത്ത് കലാപത്തെ ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിലാണ് വലതുപക്ഷ അനുഭാവികളില്‍ നിന്ന് വന്‍ പ്രതിഷേധം നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിന് മുമ്പ് മുരളീഗോപിയുടെ മറ്റൊരു ശക്തമായ തിരക്കഥയായിരുന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ഇടത് Read More…
Tag: Prithviraj Sukumaran
‘എംപുരാന്‍’ ഹിന്ദുവിരുദ്ധ പ്രോപ്പഗണ്ടയെന്ന് ആക്ഷേപം; സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്ക് എതിരേ പ്രചരണം
മോഹന്‍ലാലിന്റെ എല്‍2: എമ്പുരാന്‍ ഒടുവില്‍ വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും.. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത, 2019 ലെ ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം സമ്മിശ്ര പ്രതികരണങ്ങളും അവലോകനങ്ങളും നേടി മുന്നേറുമ്പോള്‍ സിനിമ ഹിന്ദുവിരുദ്ധ പ്രചരണം നടത്തുന്നു എന്ന ആക്ഷേപം ഉയരുകയാണ്. ഹിന്ദുവിരുദ്ധതയും വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളെ ഇകഴ്ത്തുന്ന ഒരു രാഷ്ട്രീയ സ്വഭാവവും സിനിമയ്ക്കുണ്ടെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജ് മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും വഞ്ചിച്ചുവെന്ന് ആരോപിച്ച് ചില വലതുപക്ഷ Read More…
പൃഥ്വിരാജിനെതേടി വമ്പന്‍ അവസരങ്ങള്‍; രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷം?
ഒറ്റപ്പെട്ടതും വേറിട്ടതുമായ വഴികളിലൂടെയാണ് സഞ്ചാരമെങ്കിലും ഇന്ത്യന്‍ സിനിമയുടെ നെറുകയിലാണ് മലയാളസിനിമ. മലയാളത്തിലെ അനേകം യുവതാരങ്ങളാണ് പാന്‍ ഇന്ത്യന്‍ നീക്കം നടത്തുന്നത്. ഈ നിരയില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ പൃഥ്വിരാജ് സുകുമാരനാണ്. സലാറും ബഡേമിയാന്‍ ഛോട്ടേ മിയാനും അടക്കം വമ്പന്‍ ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുള്ള പൃഥ്വിരാജിന് കരിയറിലെ ഏറ്റവും മികച്ച അവസരവും തേടിവന്നിരിക്കുയാണ്. എസ്എസ് രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്നാണ് പുതിയ വിവരം. എസ്എസ് രാജമൗലിയ്ക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായിട്ടാണ് പൃഥ്വിരാജ് സഹകരിക്കുന്നത്. താല്‍ക്കാലികമായി Read More…
സിനിമാകുടുംബത്തില്‍ നിന്നും വരുന്നു എന്നത് കൊണ്ട് ഒരു കാര്യവുമില്ല; കഴിവില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് പൃഥ്വിരാജ്
സിനിമാമേഖലയില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നുവരുന്ന ചൂടേറിയതും വിവാദപരവുമായ വിഷയമാണ് സ്വജനപക്ഷപാതം. പലപ്പോഴും, ഇതിനകം സ്ഥാപിതമായ താരങ്ങളുമായി രക്തബന്ധമുള്ള അഭിനേതാക്കള്‍ ഇക്കാരണത്താല്‍ വെറുപ്പും നിഷേധാത്മക അഭിപ്രായങ്ങളും ലക്ഷ്യമിടുന്നു. കഴിവില്ലെങ്കില്‍ സിനിമാ കുടുംബത്തില്‍ നിന്നും വരുന്നു എന്നത് പ്രേക്ഷകര്‍ പരിഗണിക്കില്ലെന്ന് നടന പൃഥ്വിരാജ് പറഞ്ഞു. ആദ്യ ബ്രേക്ക് നേടുന്നത് തനിക്ക് എളുപ്പമായിരുന്നെന്ന് സമ്മതിച്ച നടന്‍ പക്ഷേ തന്നേക്കാള്‍ കഴിവുള്ളവര്‍ ഇപ്പോഴും വ്യവസായത്തില്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് തനിക്ക് അറിയാമെന്നും പറഞ്ഞു.” എനിക്ക് സിനിമയിലേക്ക് വരാന്‍ എളുപ്പമായിരുന്നു. എന്റെ ആദ്യ സിനിമ ലഭിച്ചത് കുടുംബപ്പേര് Read More…
ഗുരുവായൂരമ്പല നടയിലെ കല്യാണ പന്തലിൽ തിരക്കേറുന്നു !! ബോക്സ്ഓഫീസ് റിപ്പോർട്
പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 55 Read More…
കല്യാണം കഴിക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക്! “ഗുരുവായൂര്‍ അമ്പലനടയില്‍” കല്യാണപ്പാട്ട് ഇറങ്ങി
പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” സിനിമയുടെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ‘കെ ഫോർ കല്യാണം’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അങ്കിത് മേനോനാണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിൻ ആര്യൻ, സോണി മോഹൻ, അവനി മൽഹാർ, ഗായത്രി രാജീവ് എന്നിവരാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ Read More…
കല്യാണം നടത്തുമെന്ന് പൃഥ്വിരാജ്, വേണ്ടെന്ന് ബേസില്‍; “ഗുരുവായൂരമ്പല നടയിൽ” ട്രെയിലർ
ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ട്രെയിലര്‍ തരുന്ന സൂചന. നിഖില വിമല്‍, അനശ്വര Read More…
പൃഥ്വിരാജ് സുകുമാരനും, ബേസിൽ ജോസഫും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ Read More…
ആഗോള പ്രേക്ഷകർ നെഞ്ചിലേറ്റി സ്വീകരിച്ച് പൃഥ്വിരാജ് – ബ്ലെസ്സി ചിത്രം ‘ആടുജീവിതം’ നൂറുകോടി ക്ലബ്ബിലേക്ക്
ജനഹൃദയങ്ങൾ കീഴടക്കി തിയേറ്ററുകളിൽ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി ‘ആടുജീവിതം’ മികച്ച സ്വീകാര്യത തുടർന്ന് നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ഈ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകമെമ്പാടുനിന്നുമുള്ള കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ടെറിട്ടറികളിലും മലയാളസിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളാണ് ആടുജീവിതം വെറും ഒമ്പതുദിവസം കൊണ്ട് മറികടന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന് സീസണ് പോലും ബാധിക്കാത്ത വിധത്തിലുള്ള കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. അതുപോലെതന്നെ വരും ദിവസങ്ങളിലെ Read More…