കോമഡി താരം പ്രണിത് മോറെയുടെ സ്റ്റാൻഡ്-അപ്പ് ഷോയ്ക്കിടെ നടത്തിയ ചില പരാമർശങ്ങൾ വൈറലായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ മുംബൈയിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സെജൽ പവാർ വീണ്ടും വാര്‍ത്തകളില്‍. ക്രിക്കറ്റ് താരങ്ങളായ പൃഥ്വി ഷാ, ആയുഷ് ബദോനി എന്നിവർക്ക് സെജൽ പവാറുമായി പ്രണയബന്ധമുണ്ടായിരുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വ്യാപകമാകുന്നത്. ഇതിന് പിന്നാലെ താരങ്ങളുമായുള്ള ബന്ധം ആരോപിച്ചുള്ള സ്ക്രീൻഷോട്ടുകളും ചിത്രങ്ങളും ഓഡിയോ ക്ലിപ്പുകളും പലരും പങ്കുവയ്ക്കുന്നുണ്ട്. പൃഥ്വി ഷായുടെ കാമുകി ആകൃതി Read More…
Tag: Prithvi Shaw
‘ഞാൻ പലതവണ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു
ഏതാനും മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ മാർച്ചിലായിരുന്നു ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ ജീവിതത്തിലെ ‘പെർഫക്ട് ഇന്നിങ്‌സ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പൃഥ്വി തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടിയുമായ ആകൃതി അഗർവാളും പൃഥ്വിയും വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും ബന്ധത്തിൽ അപ്രതീക്ഷിതമായൊരു ‘ട്വിസ്റ്റ്’ ഉണ്ടായിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്ന സൂചനകളാണ് ആകൃതിയുടെ പുതിയ Read More…
സെഞ്ചറിയടിച്ചു, പുറത്തായപ്പോൾ പരിഹാസം, ബാറ്റുകൊണ്ട് മുഷിർ ഖാനെ അടിക്കാനോങ്ങി പൃഥ്വി ഷാ- വീഡിയോ
രഞ്ജി ട്രോഫിക്ക് മുന്നോടിയായി പൂനെയിൽ നടന്ന മുംബൈ- മഹാരാഷ്ട്ര പരിശീലന മത്സരത്തിനിടെ അസാധാരണ സംഭവങ്ങൾ. പുറത്തായതിന് ശേഷം, പൃഥ്വി ഷാ ദേഷ്യത്തോടെ തന്റെ മുൻ മുംബൈ സഹതാരം മുഷിർ ഖാന്റെ നേരെ കയ്യിൽ ബാറ്റുമായി ഓടി. ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. രഞ്ജി ട്രോഫി സീസണിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സെഞ്ചറി നേടി പുറത്തായപ്പോഴായിരുന്നു പൃഥ്വി ഷായ്ക്കെതിരെ മുംബൈ താരങ്ങളുടെ പരിഹാസം. മത്സരത്തിൽ 220 പന്തിൽ 181 റൺസടിച്ച താരത്തെ Read More…
പൃഥ്വി ഷാ ഷോ ! സെഞ്ച്വറി നേടി വൻതിരിച്ചുവരവ്, ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായപ്പോള്‍ ഒരാളും തിരിഞ്ഞു നോക്കിയില്ലെന്ന് താരം
ബുച്ചി ബാബു ഇൻവിറ്റേഷണൽ ടൂർണമെന്റില്‍ ചൊവ്വാഴ്ച ഗുരു നാനക് കോളേജിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഢിനെതിരെ മഹാരാഷ്ട്രക്ക് വേണ്ടി സെഞ്ച്വറി നേടി പൃഥ്വി ഷാ. 122 പന്തിൽ നിന്നാണ് ഷാ സെഞ്ച്വറി നേടിയത്. 44-ാം ഓവറിൽ ബൗണ്ടറി അടിച്ചാണ് ഷാ മൂന്നക്കം കടന്നത്. ഒരു സിക്സും പതിനാല് ഫോറുകളും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ക്രമരഹിതമായ ബൗൺസും ടേണും ശാന്തമായി ഷാ കൈകാര്യം ചെയ്തു. പൃഥ്വി ഷാ ഇതുവരെ ഇന്ത്യക്കായി അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20-യും കളിച്ചിട്ടുണ്ട്. Read More…




