Oddly News

ജയില്‍പ്പുള്ളികളില്ല, നെതർലൻഡ്‌സിൽ തടവറകള്‍ ശൂന്യമാകുന്നു ! എവിടെപ്പോയി കുറ്റവാളികള്‍?

കേരളത്തിലെ 57 ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന 6000 പേരുടെ ഇരട്ടി കുറ്റവാളികളാണ് ഇന്ന് ജയിലുകള്‍ക്കുള്ളിലുള്ളത്. പല രാജ്യങ്ങളും തിങ്ങിനിറഞ്ഞ ജയിലുകളുമായി ബുദ്ധിമുട്ടുമ്പോള്‍, നെതര്‍ലന്‍ഡ്‌സ് നേരിടുന്നത് സവിശേഷമായ മറ്റൊരു വെല്ലുവിളിയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാല്‍ ഡച്ച് ജയിലുകളിലുള്ളത് ശൂന്യമായ സെല്ലുകളാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് , കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നെതര്‍ലന്‍ഡ്‌സ് 19 ജയിലുകള്‍ അടച്ചുപൂട്ടി, കൂടുതല്‍ ജയിലുകള്‍ അടുത്ത വര്‍ഷം അടച്ചുപൂട്ടും. ഇത് എങ്ങനെ സംഭവിക്കുന്നു? ജയിലുകള്‍ അടച്ചുപൂട്ടുന്നത് ജനങ്ങളില്‍ ഒരു വിഭാഗത്തെ ആശങ്കപ്പെടുത്തുന്നുമുണ്ട്. Read More…