ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന തടുവുകാരെ നാം സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെ സാധ്യമാകുമോ?. ഏതായാലും ഈ ചിന്താഗതികള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ. താന്‍ എങ്ങനെയാണ് പൂട്ടു വീണ സെല്ലിലെ അഴികള്‍ക്കുള്ളിലൂടെ പുറത്തുകടന്ന് രക്ഷപ്പെട്ടതെന്ന് പോലീസിന് കാണിച്ചുക്കൊടുക്കുകയാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ഒരു തടവുകാരന്‍. വീഡിയോ കണ്ട് കാണികളില്‍ പലരും അമ്പരന്നിരിക്കുകയാണ്. @Universe എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ കുറ്റവാളിയായ യുവാവ് അതീവ Read More…
Tag: prisoner
ജയിലില്‍ ‘രാമലീല’ അവതരണത്തിനിടെ വാനര വേഷമിട്ട രണ്ട് തടവുകാർ ജയിൽചാടി
ഹരിദ്വാര്‍ ജില്ലാ ജയിലില്‍ രാമലീല ആഘോഷത്തില്‍ അഭിനയിക്കാനായി വാനര വേഷം കെട്ടിയ രണ്ട് തടവുകാർ ജയിൽ ചാടി. രാമലീലയിൽ പങ്കെടുക്കുന്നതിനിടെയാണ് തടവുകാരായ പങ്കജ്, രാജ്കുമാർ എന്നിവർ ജയിൽചാടിയത് . കൊലപാതകക്കുറ്റത്തിനു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാളും തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളുമാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കർമേന്ദ്ര സിംഗ് തന്റെ അതൃപ്തി പ്രകടിപ്പിച്ചു . ജയിൽ അധികൃതരുടെ അനാസ്ഥയാണ് തടവുകാർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്നും, ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവാണ് ഇതിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. നിർമാണ ജോലികൾക്കായി കൊണ്ടുവന്ന ഗോവണിയാണ് തടവുകാർ Read More…
വധശിക്ഷാ വിധിയില്‍ 46വര്‍ഷം ജയിലില്‍; നിരപരാധി, അരനൂറ്റാണ്ടിന് ശേഷം 88കാരന് മോചനം
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍കിടന്ന 88കാരന് അരനൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞ് ജയില്‍മോചനം. 1968-ല്‍ മോഷണത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട ഇദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിവന്നത് 46 വര്‍ഷമായിരുന്നു. വധശിക്ഷയ്ക്ക് ആസ്പദമായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതി വിധിച്ചതോടെയാണ് ജപ്പാനില്‍ 88 കാരനായ മുന്‍ ബോക്‌സര്‍ ഇവാവോ ഹകമാഡയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. കേസില്‍ പുനരന്വേഷണത്തിന്റെ ഫലം അറിയാന്‍ കോടതിയില്‍ എത്താന്‍ പോലും അസുഖബാധിതനെ ആരോഗ്യം അനുവദിച്ചില്ല. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി നിരന്തരം നിയമപോരാട്ടം നടത്തിയ 91 വയസ്സുള്ള സഹോദരി Read More…