2024 ഇന്ത്യന്‍ സിനിമയ്ക്ക് കയ്‌പേറിയ വര്‍ഷമായിരുന്നു. വമ്പന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും പരാജയം നേടിയത് കാണേണ്ടി വന്ന ഒരു വര്‍ഷം കൂടിയായിരുന്നു 2024. എന്നാല്‍ പുഷ്പ 2: ദ റൂള്‍, കല്‍ക്കി 2898 എഡി, സ്ട്രീ 2 എന്നിവ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. 2024-ലെ ഏറ്റവും ലാഭകരമായ ഇന്ത്യന്‍ ചിത്രമായി മലയാള ചിത്രമായ പ്രേമലു മാറി. 3 കോടി രൂപയുടെ മിതമായ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം തുടക്കത്തില്‍ വലിയ Read More…
Tag: Premalu
മമിതാബൈജു പ്രതിഫലം വര്‍ദ്ധിപ്പിച്ചോ? പ്രേമലുവിന്റെ വന്‍വിജയം കൊണ്ടുവരുന്നത് കോടികള്‍
ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു, 2024-ലെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആകസ്മികമായ സൗഹൃദത്തിനിടയില്‍ പരസ്പരം പ്രണയം കണ്ടെത്തുന്ന രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബ്ലോക്ക്ബസ്റ്റര്‍ പദവി നേടിയതിനു പുറമേ, ഈ ചിത്രം ഒരു പ്രതിഭയെ കൂടി കണ്ടെത്തി. ചിത്രത്തില്‍ ബബ്ലി റീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമിത ബൈജു. ചിത്രം തെലുങ്കിലും തമിഴിലും അസാധാരണമായ ബിസിനസ്സ് നേടിയതിനാല്‍, മമിത തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ വളരെ സെന്‍സേഷനായി മാറി. സിനിമയുടെ Read More…
”പ്രേമലു ബോയ്‌സ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയപ്പോ” ; ചിത്രവുമായി ദീപക് പറമ്പോള്‍
ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് ദീപക് പറമ്പോള്‍. നായകനായും സഹനടനായുമൊക്കെ ആരാധകരെ കൈയ്യില്‍ എടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയില്‍ മേല്‍വിലാസമോ ബന്ധങ്ങളോ ഇല്ലാതെയായിരുന്നു ദീപക് കടന്നു വരുന്നത്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് നായകനായും അഭിനയിച്ചു. കുഞ്ഞിരാമായണം, തട്ടത്തിന്‍ മറയത്ത്, ഗ്രേറ്റ്ഫാദര്‍, ക്യാപ്റ്റന്‍, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി ഇപ്പോള്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി നില്‍ക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സിലും ദീപക് ഒരു പ്രധാന വേഷം തന്നെ അവതരിപ്പിച്ചു. അടുത്തിടെ Read More…
പ്രേമുലുവിന് തെലുങ്കില്‍ റെക്കോഡ് കളക്ഷന്‍ ; ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രമായി
വൈവിധ്യമാര്‍ന്ന സിനിമകള്‍ക്കും മിതമായ ബജറ്റില്‍ നിര്‍മ്മിച്ച മികച്ച ഉള്ളടക്കത്തിനും പേരുകേട്ട മലയാള സിനിമ അതിന്റെ ഗുണനിലവാരം പുതിയതായി ആഘോഷിക്കപ്പെടുന്നത് മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായി മാറിയ ‘പ്രേമലു’, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളുടെ പേരിലാണ്. മലയാളത്തിനപ്പുറത്ത് തമിഴിലും തെലുങ്കിലും വന്‍ ഹിറ്റായി മാറുകയാണ് ഈ സിനിമകള്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ തരംഗമായി തുടരുന്ന സിനിമകള്‍ പ്രാദേശിക ഭാഷകളില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. തെലുങ്ക് സംസ്ഥാനങ്ങളിലെ പ്രേമലുവിന്റെ കളക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ Read More…
എന്റെ ചെല്ലപ്പേരാണ് അമുൽ..! സംഗീത് പ്രതാപിനെ പ്രശംസിച്ച് എസ് എസ് രാജമൗലി
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് വലിയ രീതിയിലുള്ള പ്രശംസകളാണ് പ്രേക്ഷകരിൽ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം താരം പങ്കുവെച്ചിരിക്കുയാണ്. ഇത്രയും ആവേശകരമായ പ്രതികരണം ‘പ്രേമലു’വിന് Read More…