Featured Oddly News

ഗര്‍ഭിണിയായി രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കുഞ്ഞിനെ കൂടി ഗര്‍ഭം ധരിച്ചു ; ബില്യണില്‍ ഒന്നു മാത്രം സംഭവിക്കുന്ന അത്ഭുതം

ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീ രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഒരു ബില്യണില്‍ ഒരു മെഡിക്കല്‍ അനോമലിയില്‍ മാത്രം സംഭവിക്കുന്ന കാര്യം ഉണ്ടായിരിക്കുന്നത് ടെക്സസില്‍ നിന്നുള്ള 28 കാരി ടെയ്ലര്‍ ഹെന്‍ഡേഴ്സണാണ്. അതായത് രണ്ടാഴ്ചയ്ക്കുള്ളില്‍ അവര്‍ രണ്ടുതവണ ഗര്‍ഭിണിയായി. ആദ്യത്തെ ഭ്രൂണം 14 ദിവസം മുമ്പ് ഗര്‍ഭം ധരിച്ചു, ക്ലീവ്ലാന്‍ഡ് ക്ലിനിക് പറയുന്നതനുസരിച്ച് വളരെ അപൂര്‍വമായ ഒരു സംഭവത്തില്‍ ലോകത്ത് ഇത്തരം ഏകദേശം 10 സ്ഥിരീകരിച്ച കേസുകള്‍ മാത്രമേയുള്ളൂ. ഗര്‍ഭാവസ്ഥയില്‍ എട്ട് ആഴ്ച കഴിഞ്ഞാണ് രണ്ട് Read More…

Crime

പ്രസവിക്കാന്‍ വേണ്ടി അമേരിക്കയിലേക്ക് ആളെക്കടത്തും ; ബര്‍ത്ത്ടൂറിസത്തിന് സഹായിച്ചയാള്‍ക്ക് 41 മാസത്തെ തടവ്

അമേരിക്കയില്‍ ‘ബര്‍ത്ത് ടൂറിസ’ത്തിന് സഹായിച്ചതിന് കാലിഫോര്‍ണിയക്കാരിക്ക് അമേരിക്കയില്‍ 41 മാസത്തെ തടവുശിക്ഷ. യുഎസ്എ ഹാപ്പി ബേബി എന്ന കമ്പനിയിലൂടെ ഗൂഢാലോചന നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും ഫീബ് ഡോങ് എന്ന സ്ത്രീക്കാണ് ശിക്ഷ കിട്ടിയത്. ഇവരുടെ ഭര്‍ത്താവ് മൈക്കല്‍ ലിയു സെപ്തംബറില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഗര്‍ഭിണികളായ ചൈനീസ് സ്ത്രീകളെ പ്രസവിക്കുന്നതിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യാനും അതുവഴി അവരുടെ കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ഉറപ്പാക്കാനും സഹായിക്കുന്ന പരിപാടിയാണ് ‘ബര്‍ത്ത് ടൂറിസം’ എന്ന പേരില്‍ അമേരിക്കയില്‍ വിവക്ഷിക്കുന്നത്. ജന്മാവകാശ പൗരത്വത്തെ ദേശീയ ശ്രദ്ധയില്‍പ്പെടുത്തുകയും Read More…

Myth and Reality

കല്ലെടുത്ത് തലയണയ്ക്കടിയിൽ വച്ച് കിടന്നാൽ ഗർഭിണിയാകുമെന്ന് വിശ്വാസം; ‘മദര്‍ റോക്ക്’ പാറയെ തേടിയെത്തുന്ന സ്ത്രീകള്‍

ഒരു കുഞ്ഞിനെ ലഭിക്കണമെന്ന ആഗ്രഹവുമായി നിരവധി സ്ത്രീകൾ എത്തുന്ന ഒരു മലയുണ്ട് പോര്‍ച്ചുഗലില്‍. അവിടെ ഒരു പാറക്കല്ലുണ്ട്. ‘മദര്‍ റോക്ക്’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പാറക്കെട്ടില്‍ നിന്നും ഒരു കല്ലെടുത്ത് അത് തലയണയ്ക്ക് അടിയില്‍ വെച്ച് കിടന്നാല്‍ ഗര്‍ഭം ധരിക്കാനാവുമെന്നാണ് വിശ്വാസം . പോര്‍ച്ചുഗലിലെ അരൂക്കാ ജിയോ പാര്‍ക്കിലാണ് പെട്രാസ് പാരിഡെയ്‌റസ് അല്ലെങ്കില്‍ ബര്‍ത്തിങ് സ്റ്റോണ്‍ സ്ഥിതി ചെയ്യുന്നത്. സ്വയം ചെറു കല്ലുകള്‍ക്ക് ജന്മം നല്‍കാനുള്ള കഴിവ് ഈ പാറക്കെട്ടുകള്‍ക്കുള്ളതായി കരുതപ്പെടുന്നു. ഇതിന് ശാസ്ത്രീയ വശമുണ്ടെങ്കിലും Read More…

Crime

17കാരനുമായി പ്രണയം, പിന്നാലെ ഗർഭം ധരിച്ചു: നാലു മാസം പ്രായമായ ഭ്രൂണത്തെ അഴുക്കുച്ചാലിലേക്ക് വലിച്ചെറിഞ്ഞ് കൗമാരക്കാരി

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ആൺകുട്ടിയുമായി പ്രണയത്തിലാകുകയും പിന്നാലെ ഗർഭിണിയാകുകയും ചെയ്ത 16 കാരി നാലു മാസം പ്രായമായ ഭ്രൂണത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് നടുക്കുന്ന സംഭവം. വെറും 17 വയസുള്ള കാമുകൻ 16 വയസ്സുള്ള പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ അവൾ ഗർഭം ധരിക്കുകയും ആയിരുന്നു. പിന്നീട് പെൺകുട്ടി ഗർഭം അലസിപ്പിക്കുകയും നാല് മാസം പ്രായമുള്ള ഭ്രൂണത്തെ നഗരത്തിലെ ഒരു അഴുക്കുചാലിന് സമീപം തള്ളുകയും ആയിരുന്നു. അഴുക്കുചാലിൽ നിന്ന് ഗർഭപിണ്ഡം കണ്ട നാട്ടുകാരിൽ ചിലർ പോലീസിൽ Read More…

Featured Oddly News

‘കുഞ്ഞുവാവ കാണുമ്പോള്‍ ഞാന്‍ സുന്ദരിയായിരിക്കണം’; പ്രസവവേദനയ്ക്കിടെ മേക്കപ്പിട്ട് ഗര്‍ഭിണി

നവജാതശിശു ജനിക്കുമ്പോള്‍ സുന്ദരിയായി കാണപ്പെടാന്‍ മാതാവ് ലേബര്‍ റൂമില്‍ മേക്കപ്പ് ധരിച്ചതിന് വിമര്‍ശനം. പ്രസവ വേദനയിലും ഫൗണ്ടേഷനും ലിപ് ഗ്ലോസും ഉപയോഗിച്ച മാതാവ് ഇതെല്ലാം സ്വയം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തത് ഓണ്‍ലൈന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വടക്കന്‍ ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ തായ്യുവാനില്‍ നിന്നുള്ള ജിയ എന്ന കുടുംബപ്പേരുള്ള അമ്മ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ ട്രെന്‍ഡിംഗാവുകയും ഓണ്‍ലൈനില്‍ ചര്‍ച്ചയാകുകയുമാണ്. അടിയന്തിരമായി മേക്കപ്പ് ചെയ്യുന്നതിന് ഇടയില്‍ അവളുടെ പ്രസവവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും വീഡിയോയില്‍ കാണിക്കുന്നു. ഇടയ്ക്കിടെ ദീര്‍ഘമായി ശ്വാസമെടുക്കാന്‍ Read More…

Hollywood

നടി മേഗന്‍ഫോക്‌സ് നാലാമതും അമ്മയാകുന്നു; പ്രതിശ്രുതവരന്‍ മെഷീന്‍ഗണ്ണിന്റെ കുഞ്ഞ്

ഹോളിവുഡ് ആരാധകരുടെ സ്വപ്‌നറാണിമാരില്‍ പെടുന്ന മേഗന്‍ ഫോക്‌സ് വീണ്ടും അമ്മയാകുന്നു. താന്‍ നാലാമതും മാതാവാകാന്‍ പോകുന്നതിന്റെ സന്തോഷം നടി തന്നെയാണ് ആരാധകര്‍ക്ക് വെച്ചുനീട്ടിയിരിക്കുന്നത്. പ്രതിശ്രുതവരന്‍ മെഷീന്‍ഗണ്‍ കെല്ലിയുടേതാണ് താരത്തിന്റെ നാലാമത്തെ കുഞ്ഞ്. 38 കാരിയായ നടി വിവരം പങ്കുവെച്ചിരിക്കുന്നത് ഇന്‍സ്റ്റാഗ്രാമിലാണ്. ഹോളിവുഡ് നടി തന്റെ ഗര്‍ഭാവസ്ഥയിലുള്ള നഗ്നചിത്രം പങ്കിട്ടാണ് വിവരം അറിയിച്ചിരിക്കുന്നത്. ഫോട്ടോ വെറും 30 മിനിറ്റിനുള്ളില്‍ 500,000 ലൈക്കുകള്‍ നേടി ഈ പ്രഖ്യാപനം ജനപ്രിയ റെക്കോര്‍ഡുകള്‍ തകര്‍ത്തു. മറ്റെല്ലാ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും ഇല്ലാതാക്കി, അവളുടെ ഗര്‍ഭധാരണ Read More…

Celebrity

ഗർഭിണിയായിരിക്കെ ഭർത്താവ് മറ്റൊരാളുമായി ഡേറ്റിംഗ് നടത്തി, എന്നിട്ടും സീനത്ത് അമന്‍…

ഹിന്ദി ചലച്ചിത്രരംഗത്തേക്ക് ഒരു ഹോളിവുഡ് താരത്തിന്റെ ഗ്ലാമ​​റോടെ എത്തിയ സീനത്ത് അമന്‍ തന്റെ സിനിമാ ജീവിതത്തിലുടനീളം ആരാധകരുടെ രക്തസമ്മര്‍ദ്ദമുയര്‍ത്താന്‍ പോന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ നടൻ മസർ ഖാനുമായുള്ള വിവാഹ ജീവിതത്തിൽ ചെലവഴിച്ച പ്രയാസകരമായ വർഷങ്ങളെക്കുറിച്ച് അമൻ അടുത്തിടെ തുറന്നുപറഞ്ഞു. 1978-ൽ അമൻ, നടൻ സഞ്ജയ് ഖാനെ വിവാഹം കഴിച്ചിരുന്നു, 1979-ൽ സഞ്ജയ് ഖാന്റെ ശാരീരികമായ ആക്രമണത്തെ തുടർന്ന് ഈ വിവാഹബന്ധം വേര്‍പെടുത്തി. എന്നാല്‍ ഈ സമയത്തും അമന് കൈനിറയെ ചിത്രങ്ങളുണ്ടായിരുന്നു. കരിയറിന്റ ഉന്നതിയിൽ നിൽക്കുമ്പോൾ, 1985-ൽ Read More…

Crime

യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, വിവാഹം കഴിച്ചു; ആദ്യ ഭാര്യ തിരിച്ചെത്തി, പിന്നെ സംഭവിച്ചത്…

ഹരിയാനയില്‍ ഭർത്താവിനും അയാളുടെ കുടുംബത്തിനുമെതിരേ വഞ്ചനയും സ്ത്രീധന പീഡനവും ആരോപിച്ച് യുവതി പോലീസില്‍ പരാതിയുമായി യുവതി. ഭഗവാൻ സിങ്ങ് എന്നയാള്‍ തന്നെ പരിചയപ്പട്ടശേഷം ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പിന്നീട് കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടിയുണ്ടായതിനുശേഷമാണ് കഥയിലെ ട്വിസ്റ്റ്. താനാണ് ഭഗവാൻ സിങ്ങിന്റെ ആദ്യ ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി ഇവരുടെ വീട്ടിലെത്തി. സംഭവ ഇങ്ങനെയാണ്. 2021-ൽ താൻ ഭഗവാൻ സിങ്ങിനെ ഒരു വിവാഹ ചടങ്ങിൽ വച്ച് കണ്ടുമുട്ടിയെന്നും അവർ തമ്മില്‍ ഒരു ബന്ധം ആരംഭിച്ചതായും യുവതി Read More…