തന്റെ പിതാവ് പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതിൽ എന്താണ് തെറ്റെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി . പ്രധാനമന്ത്രിയാകാൻ പ്രണബ് മുഖർജിക്ക് താല്പര്യമുണ്ടെന്ന് മനസ്സിലായപ്പോൾ താൻ ഞെട്ടിപ്പോയെന്ന കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു ശർമിഷ്ഠ. ഇതിൽ സോണിയ ഗാന്ധി ഞെട്ടേണ്ട കാര്യം എന്താണെന്നും അവർ ചോദ്യമുയർത്തി. ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ എന്ന ഓർമ്മക്കുറിപ്പിലാണ് 2010-ൽ പ്രണബ് മുഖർജിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് സോണിയ വ്യക്തമാക്കുന്നത്. തലപ്പത്ത് ഒരു മാറ്റത്തിന് സമയമായെന്ന് Read More…

