നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റേതായ മികവ് തെളിയിച്ചിട്ടുള്ള പ്രഭുദേവ എല്ലാ ഇന്‍ഡസ്ട്രികളിലെയും ഏറ്റവും തിരക്കുള്ള സിനിമാ വ്യക്തികളില്‍ ഒരാളാണ്. സിനിമയില്‍ തന്റേതായ കസേര സൃഷ്ടിച്ചിട്ടുള്ളയാളാണെങ്കിലും നൃത്തത്തിനോട് താരത്തിനുള്ള അഭിനിവേശം ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ കോറിയോഗ്രാഫി ചെയ്യാനുള്ള അവസരവും പാഴാക്കാറില്ല. ശങ്കറിന്റെ സംവിധാനത്തില്‍ രാംചരണും കിയാര അദ്വാനിയും അഭിനയിച്ച ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ഗാനമായ ‘ജരഗണ്ടി’യുടെ നൃത്തച്ചുവടുകള്‍ വിസ്മയകരമായിട്ടുണ്ട്. ‘ഗെയിം ചേഞ്ചറി’ന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ സംവിധായകന്‍ ഷണ്‍മുഖം ശങ്കര്‍ ഈ ഗാനവുമായി ബന്ധപ്പെട്ട Read More…
Tag: prabhudeva
10വര്‍ഷം മുമ്പ് ഷാരൂഖിനൊപ്പം അവസരം കിട്ടി; നയന്‍സ് നോ പറയാന്‍ കാരണം പ്രഭുദേവ
ജവാന്‍ വന്‍ഹിറ്റായി മാറിയപ്പോള്‍ ആരാധകര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം നയന്‍താര ബോളിവുഡില്‍ എത്താന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നാണ്. എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നതിന് വളരെ മുമ്പ് ഏകദേശം പത്തുവര്‍ഷത്തോളം പുറകില്‍ ബോളിവുഡില്‍ അരങ്ങേറാന്‍ നയന്‍സിന് അവസരം വന്നതാണെന്നും അവര്‍ നോ പറഞ്ഞതാണെന്നും എത്രപേര്‍ക്കറിയാം? കേള്‍ക്കുന്നത് സത്യമാണ്. ഷാരൂഖ് നായകനായി ദീപികാ പദുക്കോണ നായികയായി വന്‍ പണംവാരി ചിത്രമായി മാറിയ ചെന്നൈ എക്സ്പ്രസിലായിരുന്നു നയന്‍സിനെ ക്ഷണിച്ചത്. രോഹിത്ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ ‘വണ്‍ ടു ത്രീ Read More…
കാജലും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു ; 27 വര്‍ഷങ്ങള്‍ക്കു ശേഷം ചരണ്‍തേജിന്റെ ബോളിവുഡ് ചിത്രത്തിലൂടെ
27 വര്‍ഷങ്ങള്‍ക്ക് ശേഷം കാജോളും സംവിധായകന്‍ പ്രഭുദേവയും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു. 1997-ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്യുന്ന തെലുങ്ക് സംവിധായകന്‍ ചരണ്‍ തേജ് ഉപ്പളപതിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്. മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ, സംയുക്ത മേനോന്‍, ജിഷു സെന്‍ ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കജോള്‍ ഇതാദ്യമായാണ് നസീറുദ്ദീന്‍ ഷായ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. Read More…
സംഗീത ചക്രവര്‍ത്തിയും ഇന്ത്യന്‍ മൈക്കല്‍ ജാക്‌സണും വീണ്ടും ഒന്നിക്കുന്നു ; എ.ആര്‍. റഹ്മാന്‍ പ്രഭുദേവ കൂട്ടുകെട്ട്
ശങ്കര്‍ സംവിധാനം ചെയ്ത ജന്റില്‍മേന്‍, കാതലന്‍, മി.റോമിയോ, ലവ് ബേര്‍ഡ്‌സ്, മിന്‍സാര കനവ് തുടങ്ങി വന്‍ ഹിറ്റുകളാണ് എ.ആര്‍.റഹ്മാന്‍ പ്രഭുദേവ കൂട്ടുകെട്ടിലൂടെ പിറന്നത്. പാട്ടുകളും ഗാനരംഗവും ഒരുപോലെ വമ്പന്‍ ഹിറ്റുകളുമായി. നീണ്ട കാല്‍ നൂറ്റാണ്ടിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. പ്രൊജക്ടില്‍ മലയാളിതാരങ്ങളും യുവനടന്മാരുമായി അജു വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകനും അഭിനയിക്കുന്നുണ്ട്. നവാഗതനായ മനോജ് എം എസ് സംവിധാനം ചെയ്ത ചിത്രത്തില്‍ യോഗി ബാബു, ഡോ. സന്തോഷ് ജേക്കബ്, സുസ്മിത നായക്, മൊട്ട രാജേന്ദ്രന്‍, ലൊല്ലു Read More…
കടമറ്റത്ത് കത്തനാര്‍ സിനിമയിലേക്ക് പ്രഭൂദേവയും ; 13 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവ്…!!
തെലുങ്ക്‌നടി അനുഷ്‌ക്കാഷെട്ടി എത്തുന്ന മലയാളം ഫാന്റസി ചിത്രമായ ‘കത്തനാര്‍ – ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ അഭിനേതാക്കളില്‍ മുതിര്‍ന്ന നടനും ചലച്ചിത്ര നിര്‍മ്മാതാവും നൃത്തസംവിധായകനുമായ പ്രഭുദേവയും എത്തുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രത്തിന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഭുദേവ മലയാളത്തിലേക്ക് എത്തുന്നത്. നായകന്‍ ജയസൂര്യ, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് പ്രഭുദേവയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്ന ഫോട്ടോകള്‍ പങ്കുവെച്ചാണ് കത്തനാറിന്റെ നിര്‍മ്മാതാക്കള്‍ വാര്‍ത്ത അറിയിച്ചത്. ഹോം Read More…