ബാഹുബലിയിലൂടെ ആഗോളപ്രേക്ഷകരെ നേടിയിരിക്കുന്ന പ്രഭാസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സൂപ്പര്‍താരം പ്രഭാസ് വിവാഹിതനാകുന്നു. ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബാഹുബലി താരം അനുഷ്കയല്ല വധുവെന്നും ഹൈദരാബാദിലെ വന്‍കിട വ്യവസായിയുടെ മകളെയാണ് താരം താലി ചാര്‍ത്താന്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂസ് 18 തെലുങ്കാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 45 വയസ്സുള്ള പ്രഭാസ് ടോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളാണ്. നേരത്തേ സഹനടി അനുഷ്‌ക ഷെട്ടിയു മായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും നിഷേധിക്കുകയും ഉറ്റ സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്തുവെങ്കിലും Read More…
Tag: Prabhas
നടന്‍ പ്രഭാസിന്റെ വിവാഹം ഉടനെന്ന് സൂചന; വിവരം പങ്കുവെച്ച് താരത്തിന്റെ അമ്മായി
ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലര്‍മാരില്‍ ഒരാളാണ് പ്രഭാസ്. എല്ലാ വിവാഹ കിംവദന്തികളും നിഷേധിച്ച് താരം എപ്പോഴും മുന്നോട്ട് വന്നിട്ടുണ്ട്. എന്നിരുന്നാലും, പ്രഭാസിന്റെ അമ്മായിയും ഇതിഹാസ നടനുമായ കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമള ദേവി അടുത്തിടെ അദ്ദേഹത്തിന്റെ വിവാഹ ആലോചനകളെക്കുറിച്ചുള്ള ഒരു പ്രധാന സൂചന നല്‍കി. വിജയവാഡയിലെ കനക ദുര്‍ഗ്ഗാ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ നടന്റെ വിവാഹ ആലോചനകളെക്കുറിച്ച് നടി പറഞ്ഞു. കല്‍ക്കി 2898 എഡി താരത്തിന്റെ ദീര്‍ഘകാലമായി കാത്തിരുന്ന വിവാഹ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അവര്‍ Read More…
‘ജൂണിയര്‍ എന്‍ടിആര്‍ അരവട്ടന്‍, പ്രഭാസ് മുഴുവട്ടന്‍’ ; അന്ന് നയന്‍താര പറഞ്ഞത്
തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളാണ് നയന്‍താരയും ജൂണിയര്‍ എന്‍ടിആറും. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കി നയന്‍സ് ഒറ്റയ്ക്ക് സിനിമാ വിജയിപ്പിക്കാന്‍ ശേഷിയുള്ള നടിയായി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ എന്‍ടിആര്‍ തന്റെ സിനിമകളെ വന്‍ ഹിറ്റാക്കാന്‍ കെല്‍പ്പുള്ള സൂപ്പര്‍താരമായി തെലുങ്കിലും ഹിന്ദിയിലുമെല്ലാം വിജയം നേടി കുതിക്കുകയാണ്. എന്നാല്‍ നയന്‍താര ഒരിക്കല്‍ തെലുങ്കിലെ സൂപ്പര്‍താരമായ ജൂനിയര്‍ എന്‍ടിആറിനെ വിശേഷിപ്പിച്ചത് ‘കുസൃതിക്കാരനായ വട്ടന്‍’ എന്നായിരുന്നു. ഒരു അഭിമുഖത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നയന്‍സിന്റെ രസകരമായ പ്രതികരണം. ജൂനിയര്‍ എന്‍ടിആറും നയന്‍താരയും Read More…
കല്‍ക്കി 2898 എഡിയുടെ രണ്ടാംഭാഗം എപ്പോള്‍ എത്തും? ആരാധകരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്ത
പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. 1000 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് അന്ന് തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. കല്‍ക്കിയുടെ രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ ചോദിയ്ക്കുന്നത്. 2025-ല്‍ ചിത്രത്തിന് രണ്ടാം ഭാഗം എത്തുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടതും. ആരാധകരെ കൂടുതല്‍ ആവേശം കൊള്ളിച്ചു കൊണ്ട് വൈജയന്തി മൂവീസിന്റെ നിര്‍മ്മാതാക്കളായ സ്വപ്ന ദത്തും പ്രിയങ്ക ദത്തും തുടര്‍ഭാഗത്തിന്റെ ഷൂട്ടിംഗ് എപ്പോള്‍ Read More…
സന്ദീപ് വെംഗറെഡ്ഡിയുടെ സ്പിരിറ്റില്‍ ത്രിഷ നായിക; നായകനും വില്ലനുമായി പ്രഭാസ്
ഇന്ന് പാന്‍ ഇന്ത്യന്‍ സിനിമകളുടെ അമരക്കാരായി നില്‍ക്കുന്ന രണ്ടുപേരാണ് സന്ദീപ് വെംഗറെഡ്ഡി എന്ന സംവിധായകനും തെലുങ്ക് നടനായ പ്രഭാസും. ഇന്ത്യയിലും പുറത്തും വലിയ വിജയം നേടിയ ‘കല്‍ക്കി എഡി 2898’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം പ്രഭാസും ‘ആനിമല്‍’ എന്ന സിനിമയിലൂടെ വന്‍ വിജയം നേടിയ സന്ദീപ് വെംഗ റെഡ്ഡിയും അടുത്ത സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ഇവര്‍ ഒന്നിക്കുന്ന ‘സ്പിരിറ്റി’ ല്‍ തെന്നിന്ത്യന്‍ സുന്ദരി ത്രിഷ നായികയാകുമെന്നാണ് ഏറ്റവും പുതിയ വിവരം. Read More…
പ്രഭാസിന് നായിക അതിര്‍ത്തിക്കപ്പുറത്ത് നിന്നും ; പാക്‌നടി സജിന്‍അലി ബോളിവുഡിലേക്ക്
ബാഹുബലിക്ക് പിന്നാലെ ‘കല്‍ക്കി 2898 എഡി’ കൂടി വന്നതോടെ പാന്‍ ഇന്ത്യന്‍ നടന്മാരുടെ പട്ടികയില്‍ മുന്നിലാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. താരത്തിന്റെ നായികയാകാന്‍ ഇന്ത്യയിലെ നടിമാര്‍ അവസരത്തിന് വേണ്ടി കാത്തിരിക്കുമ്പോള്‍ പ്രഭാസിന്റെ അടുത്ത നായിക അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നാണ് വരുന്നത്. പാക്കിസ്ഥാന്‍സുന്ദരി സജല്‍ അലി തന്റെ ബോളിവുഡ് തിരിച്ചുവരവിനൊരുങ്ങുകയാണ്. പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് അലി. വാണിജ്യപരമായി വിജയിച്ചതും നിരൂപക പ്രശംസ നേടിയതുമായ നിരവധി സിനിമകളിലും ടിവി സീരീസുകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ജിയോ Read More…
‘സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാനില്ല’; വിവാഹ അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് പ്രഭാസ്
നടൻ പ്രഭാസിന്റെ വിവാഹവാര്‍ത്തയായിരുന്നു കുറ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ‘someone special’ എന്ന പ്രഭാസിന്റെ ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റായിരുന്നു അഭ്യൂഹങ്ങള്‍ക്കു പിന്നില്‍. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കൽക്കി 2898 എഡിയുടെ പ്രൊമോഷൻ ഭാമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അത്തരം വാര്‍ത്തകളെയെല്ലാം നിരസിക്കുകയാണ് താരം. അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു, “ഞാൻ ഉടൻ വിവാഹിതനാകുന്നില്ല, കാരണം എന്റെ സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’’. ഹൈദരാബാദിൽ നടന്ന കൽക്കി 2898 എഡി പരിപാടിയിലാണ് Read More…
ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം
റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്. ഈ പ്രത്യേക ഉപകരണം നിര്‍മ്മിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങളാണ് Read More…
നടി അനുഷ്‌ക്ക വിവാഹിതയാകുന്നു ; വിവാഹത്തീയതി നേരത്തേ നിശ്ചയിച്ചു ; സോറി വരന്‍ പ്രഭാസല്ല
ബാഹുബലിയ്ക്ക് ശേഷം നടി അനുഷ്‌ക്കയുടെ വിവാഹവാര്‍ത്ത തെന്നിന്ത്യന്‍ സിനിമാവേദിയിലെ ഒരു പ്രധാന സംസാരവിഷയമായിരുന്നു. നടന്‍ പ്രഭാസുമായി നടി വിവാഹിതയാകുന്നു എന്ന രീതിയിലായിരുന്നു സംസാരങ്ങള്‍. എന്നാല്‍ ഒന്നും വര്‍ക്കൗട്ടായില്ലെന്ന് മാത്രം. നടിയുടെ വിവാഹവാര്‍ത്ത വീണ്ടും സജീവമാകുകയാണ്. ഈ വര്‍ഷം അവസാനത്തോടെ നടി വിവാഹിതയാകുമെന്നാണ് വിവരം. നടി ഒരു കന്നഡ സിനിമാ നിര്‍മ്മാതാവിനെ വിവാഹം കഴിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കന്നഡ സിനിമാ നിര്‍മ്മാതാവുമായി അനുഷ്‌കയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും വിവാഹ തീയതി നേരത്തെ തന്നെ നിശ്ചയിച്ചുവെന്നും Read More…