രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗിക ആരോപണങ്ങളില്‍ വാക്ക്പോരുമായി സൈബറിടങ്ങളില്‍ താരങ്ങളും രാഷ്ട്രീയ നേതാക്കളും. മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് രൂക്ഷ വിമര്‍ശനവുമായി എത്തിയ പി.പി.ദിവ്യയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി സീമ ജി. നായര്‍. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നുമായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പിന്നാലെയാണ് സീമയുടെ മറുപടി പോസ്റ്റ് . ‘എല്ലാം തികഞ്ഞ മാം Read More…

