സങ്കീർണ്ണമായ വർഗീയ ചരിത്രമുള്ള ഗുജറാത്തിലെ ഗോധ്രയിൽ നിന്നും സാമൂഹിക ഐക്യത്തിന്റെ കരുത്തുറ്റ സന്ദേശമാണ് 2026-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഗോധ്ര മുനിസിപ്പാലിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി, നൂറ് ശതമാനം മുസ്ലിം വോട്ടർമാരുള്ള ഏഴാം വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായ അപേക്ഷാ ബെൻ നൈനേഷ്ഭായ് സോണി എന്ന ഹിന്ദു വനിത ഉജ്ജ്വല വിജയം കൈവരിച്ചു. മേഖലയിലെ രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റിക്കുറിക്കുന്നതാണ് ഈ വിജയം. അപേക്ഷാ ബെൻ ഈ വാർഡിലെ വോട്ടർ അല്ലായിരുന്നിട്ടും അവിടുത്തെ നിവാസികളുടെ പൂർണ്ണ Read More…

