Featured Good News

കള്ളക്കടത്തുകാരുടെ കാറിനു മുകളിൽ തൂങ്ങി പൊലീസുകാരൻ; പിന്തുടർന്നത് 40 കിലോമീറ്റർ ! ഹീറോ കോപ് വീഡിയോ!

കോയമ്പത്തൂരിൽ വാഹനാ പരിശോധനയ്ക്കിടെ നിർത്താതെ പോയ പുകയിലക്കടത്ത് സംഘത്തിന്റെ കാറിന്റെ മുകളിൽ തൂങ്ങിക്കിടന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച് പോലീസുകാരൻ. കോയമ്പത്തൂരിലെ വിളാങ്കുറിച്ചിയിലാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്. ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ ഈ സിനിമാറ്റിക് ചേസിംഗിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കർണാടക രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാറിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പോലീസ് ചെക്ക് പോയിന്റിൽ വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ വേഗതയിൽ ഓടിച്ചു Read More…

Featured Oddly News

സിനിമയല്ല, യഥാർത്ഥ ഹീറോ! കുതിരപ്പുറത്ത് കുതിച്ചുപാഞ്ഞ് കള്ളനെ പിടികൂടി പൊലീസ്; വൈറലായി വീഡിയോ

മാൻഹട്ടനിലെ അപ്പർ വെസ്റ്റ് സൈഡിൽ നടന്ന ഒരു ബാഗ് മോഷണശ്രമവും അതിനെത്തുടർന്നുണ്ടായ സിനിമാറ്റിക്കായ ചേസിംഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബുധനാഴ്ച രാവിലെ വെസ്റ്റ് 72-ാം സ്ട്രീറ്റിൽ വെച്ചാണ് ഒരു സ്ത്രീയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ പതിവ് പോലീസ് ജീപ്പുകൾക്ക് പകരം കുതിരപ്പുറത്തെത്തിയ ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസറാണ് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടിയത്. ‘കെല്ലി’ എന്ന് പേരുള്ള തന്റെ പോലീസ് കുതിരയുമായി ഓഫീസർ തിരക്കേറിയ തെരുവുകളിലൂടെ കുതിച്ചുപായുന്ന ദൃശ്യങ്ങൾ പോലീസിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനങ്ങൾക്ക് കടന്നുചെല്ലാൻ Read More…