Crime

പീഡന പരാതി: ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ക്കെതിരേ ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ്‌ പരാതി നല്‍കി

കൊച്ചി: വേഫെറര്‍ ഫിലിംസിന്റെ സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ആരോപണവിധേയനായ ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ക്കെതിരേ നിയമ നടപടിയുമായി വേഫെറര്‍ ഫിലിംസ്‌.കാസ്‌റ്റിങ്‌ കൗച്ചിന്റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനു ചീഫ്‌ അസോഷ്യേറ്റ്‌ ഡയറക്‌ടര്‍ ദിനില്‍ ബാബുവിനെതിരേ തേവര പോലീസ്‌ സ്‌റ്റേഷനിലും സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയിലുമാണ്‌ വേഫെറര്‍ ഫിലിംസ്‌ പരാതി നല്‍കിയത്‌. വേഫെറര്‍ ഫിലിംസിന്റെ കാസ്‌റ്റിങ്‌ കോളുകള്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിമാത്രമേ Read More…

Crime

നടി രമ്യയ്ക്ക് നേരെ ബലാത്സംഗ, വധഭീഷണി; രണ്ട് പേർ അറസ്റ്റിൽ

മാണ്ഡ്യ മുൻ എംപിയും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) യ്ക്കെതിരെ ബലാത്സംഗ, വധഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 43 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും ഔദ്യോഗികമായി നടി രമ്യ ജൂലൈ 28ന് പൊലീസിൽ പരാതി നൽകിയിരുന്നു. രമ്യയ്‌ക്കെതിരെ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ബലാത്സംഗ, വധഭീഷണി മുഴക്കുകയും ചെയ്ത കേസിലാണ് രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ പ്രതികളായ പതിനൊന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും Read More…

Lifestyle

ശബ്ദശല്യം; താമസക്കാര്‍ പല്ല് തേയ്ക്കാനോ ബാത്റൂം ഉപയോഗിക്കാനോ പാടില്ലായെന്ന് അയല്‍ക്കാരി

ഒരു കെട്ടിടത്തില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുമ്പോള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരാറുണ്ട്. അതില്‍ പ്രധാനമായത് വേസ്റ്റ് മാനേജ്മെന്റും വെള്ളത്തിന്റെ പ്രശ്നവുമായിരിക്കും. എന്നാല്‍ ചൈനക്കാരിയായ ഒരു സ്ത്രീ ഉയര്‍ത്തിയിരിക്കുന്നത് വളരെ വിചിത്രമായ ആരോപണമാണ്. അതും തന്റെ അപ്പാര്‍ട്ട്മെന്റിലെ മുകള്‍ നിലയില്‍ താമസിക്കുന്നയാള്‍ക്കെതിരെയാണ്. ഇവര്‍ക്ക് ശബ്ദത്തിനോട് വളരെ അധികം അസഹിഷ്ണുതയാണ്. മുകളിലെ താമസക്കാര്‍ രാത്രിക്കാലത്ത് ബാത്റൂം പോലും ഉപയോഗിക്കരുതെന്ന്ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. വാങ്ങ് എന്ന് പേരുള്ള ഈ സ്ത്രീ താമസിക്കുന്നത് ഷെജിയാങ് പ്രവിശ്യയിലെ ഒരു റസിഡന്‍ഷ്യല്‍ ബ്ലോക്കിലെ ഒന്നാം നിലയിലാണ്. Read More…