ഹരിപ്പാട് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേർന്ന് ക്രൂരമായി മര്‍ദിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കി മകനെ മര്‍ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ പതിനേഴുകാരന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ 15-നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയും പള്ളിപ്പാട് സ്വദേശിയുമായ പത്തൊമ്പതുകാരനാണ് അക്രമം ആസൂത്രണം ചെയ്‌തതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ക്ലാസ്‌മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചത്. ‘‘ഒക്ടോബര്‍ 15ന് എന്റെ മകനെ അവന്റെ സ്കൂളിൽ പഠിക്കുന്ന Read More…

