ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം തോറ്റതോടെ ഏകദിന പരമ്പര ഇന്ത്യയ്ക്കു 2–1ന് നഷ്ടമായിരുന്നു . സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാൻ താൽപര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാൾ മികച്ച ഫിറ്റ്നസുള്ള കോലി, Read More…

