Sports

47 വര്‍ഷംമുമ്പ് ഇതേ ദിവസം പെലെ കൊല്‍ക്കത്തയില്‍ പന്തുതട്ടി ; സമനില പിടിച്ച് ഇന്ത്യന്‍ കളിക്കാര്‍

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഭ്രാന്തിന്റെ നഗരമായ കൊല്‍ക്കത്തയെ ‘ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്ക’ എന്ന് വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടിട്ട് ഇന്നേയ്ക്ക് 48 വര്‍ഷമായി. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെ 47 വര്‍ഷം മുമ്പ് 1977 സെപ്റ്റംബര്‍ 24-ന് കൊല്‍ക്കത്തില്‍ ആദ്യമായി കളിക്കാന്‍ വന്നതും ഈ സമയത്തായിരുന്നു. അന്ന് ന്യൂയോര്‍ക്ക് കോസ്മോസിനായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍ താരം കളിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മോഹന്‍ ബഗാനെതിരെ സൗഹൃദ മത്സരത്തിനാണ് ഇന്ത്യയില്‍ എത്തിയത്. Read More…