Crime

9 മാസത്തെ പ്രണയം; സംശയം, ദിന്‍ഷയുടെ ഫോണ്‍ പരിശോധിച്ചു; കത്തി ഓണ്‍ലൈനില്‍ വാങ്ങി കുത്തിക്കൊന്ന് ജിത്തു

പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ ജീവനക്കാരിയായ ഇരുപതുകാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുമായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായ പ്ലാനിംഗിന് ശേഷം ഓൺലൈൻ വഴി പ്രത്യേക കത്തി വാങ്ങിയാണ് ജിത്തു ദിൻഷയെ ആക്രമിച്ചതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജിത്തു ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഒമ്പത് മാസം മുൻപ് ദിൻഷ പഠന ആവശ്യത്തിനായി Read More…

Crime

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജം; കളവ് പറയാൻ കാരണം പ്രണയ നൈരാശ്യം

പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് ഈ വ്യാജമൊഴിക്ക് പിന്നിലെന്നാണ് സൂചന. പ്രണയനൈരാശ്യം കാരണമാകാം കുട്ടി കളവ് പറഞ്ഞതെന്നും സംശയിക്കുന്നു. ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനി ചൈൽഡ് ലൈനിൽ വിളിച്ച് നല്‍കിയ പരാതിയെത്തുടര്‍ന്ന് കൂടൽ പൊലീസ് കേസെടുക്കുകയും ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്ക് നേരെ പീഡനം നടന്നിട്ടില്ലെന്ന് മെഡിക്കല്‍ പരിശോധനാ ഫലം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, Read More…

Crime

‘വിവാഹിതയുമായി വഴിവിട്ട ബന്ധം’; യുവാവിന്റെ മരണം കൊലപാതകം; പ്രതികൾ‌ യുവതിയുടെ അച്ഛനും സുഹൃത്തും

പത്തനംതിട്ട: ചിറ്റാറിൽ സന്ദീപ് എന്ന മുപ്പത്തിയഞ്ചുകാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അട്ടത്തോട് സ്വദേശിയായ കൃഷ്ണൻകുട്ടി, അദ്ദേഹത്തിന്റെ സുഹൃത്ത് ഗോപി എന്നിവരാണ് ഈ കേസിൽ പ്രതികൾ. വിവാഹിതയായ ഒരു യുവതിയുമായി സന്ദീപിനുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സന്ദീപിന്റെ മരണം ക്രൂരമായ മർദ്ദനം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സന്ദീപിനെ വീടിന് സമീപം അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതും പിന്നീട് മരണം സംഭവിച്ചതും. സംഭവവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ മൂന്ന് പേരെ പോലീസ് രാവിലെ തന്നെ Read More…

Crime

കാമുകി ഗര്‍ഭിണിയായപ്പോള്‍ വീട്ടില്‍ താമസിപ്പിച്ചു, ഭാര്യ പിണങ്ങിപ്പോയി; തിരികെവരാന്‍ ട്രാന്‍സ്ഫോമറിനു മുകളില്‍ കയറി ഭീഷണി

പത്തനംതിട്ട ഊന്നുകല്ലിൽ ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ടാണ് വാര്യാപുരം സ്വദേശിയായ ആരോമൽ (23) ഈ കടുംകൈ ചെയ്തത്. സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് രാവിലെയാണ് ഇയാളെ താഴെയിറക്കിയത്. മറ്റൊരു പെൺകുട്ടിയെ കൂടി ആരോമൽ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. ഏഴ് മാസം ഗർഭിണിയായ യുവതിയെയാണ് Read More…

Crime

ഇക്കിളി ഇട്ടതിനെച്ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥിയുടെ മൂക്ക് ഇടിച്ച് തകര്‍ത്ത് സഹപാഠികൾ; ഗുരുതരപരുക്ക്, സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: സഹപാഠികൾ തമ്മിൽ ഇക്കിളിയിട്ട് കളിച്ചത് കാര്യമായപ്പോൾ കൂട്ടുകാരന്റെ മൂക്ക് ഇടിച്ച് ഒടിച്ചു. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ കൊമേഴ്സ് ക്ലാസ്സിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആദ്യ ഇന്റർവെൽ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലെത്തിയപ്പോഴാണ് ഒരുവിദ്യാർഥി സഹപാഠിയുടെ ശരീരത്ത് ഇക്കിളിയിട്ട് കളിച്ചത്. ഈ കളി കാര്യമായപ്പോൾ ആദ്യം ഇരുവരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനൊപ്പം മറ്റ് രണ്ട് കൂട്ടുകാരും കൂടി ചേർന്ന് ഇക്കിളിയിട്ട കുട്ടിയെ വളരെ ക്രൂരമായി തലയിലും മൂക്കിലും ഇടിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ Read More…

Crime

നഗ്നയായി രശ്മി, ഫോണിൽ അഞ്ച് ക്ലിപ്പുകൾ; മര്‍ദനമേറ്റവരും ജയേഷും ഉറ്റ ചങ്ങാതിമാര്‍, ക്രൂരതയ്ക്കു പിന്നില്‍ വിശ്വാസവഞ്ചന

പത്തനംതിട്ടയില്‍ കോയിപ്രത്ത്‌ ദമ്പതികള്‍ അതിക്രൂരമായി യുവാക്കളെ മര്‍ദിച്ചത്‌ വഴിവിട്ട ബന്ധത്തിന്റെ പേരിലെന്നു പോലീസ്‌ സ്‌ഥിരീകരിച്ചു. ജയേഷിന്റെ ഭാര്യ രശ്‌മിക്ക്‌ റാന്നി കക്കുടുമണ്‍ സ്വദേശിയുമായുള്ള അവിഹിതബന്ധവും നീലമ്പേരൂര്‍ സ്വദേശിയുമായുള്ള സെക്‌സ്‌ ചാറ്റുമാണ്‌ അതിക്രമം നടത്താന്‍ കാരണമായത്‌. അതിനിടെ, രശ്മിയുടെ ഫോണില്‍നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു. മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19-കാരനും രശ്മിയും വിവസ്ത്രരായി നില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെടുത്തത്. യുവാവിനെ മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പംനിര്‍ത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപയും ദമ്പതിമാര്‍ കൈക്കലാക്കിയിരുന്നു. Read More…