വിമാനയാത്രാമധ്യേ അപ്രതീക്ഷിതമായി സീറ്റ് ആടിയുലഞ്ഞപ്പോള്‍ പരിഭ്രാന്തിയിലായി ഇന്‍ഡിഗോ യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പറന്ന ദക്ഷ് സേതി എന്ന യുവാവാണ് സീറ്റ് ആടിയുലഞ്ഞതിന്റെ വിചിത്ര അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സേതി പങ്കുവച്ച വീഡിയോയില്‍ സേതിയും മറ്റ് രണ്ട് യാത്രക്കാരും വിമാനത്തില്‍ ഇരിക്കുന്നുണ്ട്. ഈ സമയം സീറ്റ് പെട്ടെന്ന് പുറകിലേക്ക് ചായുകയും ആടുകയും ചെയ്യുന്നതാണ് കാണുന്നത്. തനിക്കുണ്ടായ ദുരനുഭവം ഓര്‍മിച്ചുകൊണ്ട് സേതി പറഞ്ഞു. ‘വിമാനം പറന്നുയര്‍ന്നയുടനെ, എല്ലാവരും അവരുടെ കാര്യങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. പെട്ടന്നാണ് ഞങ്ങളുടെ , മൂന്ന് സീറ്റുകള്‍ Read More…
Tag: Passenger
ഓടുന്ന ട്രെയിനിലെ യാത്രക്കാർക്ക് നേരെ വെള്ളം ഒഴിച്ച് യുവാവ്, തൂക്കിയെടുത്ത് അടികൊടുത്ത് പോലീസ്- വീഡിയോ
നീങ്ങിതുടങ്ങിയ ട്രെയിനിനുള്ളിലിരുന്ന യാത്രക്കാർക്ക് നേരെ വെള്ളം ചീറ്റിച്ച യുവാവിനെ ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തിരക്കുനിറഞ്ഞ ഒരു റെയിൽവേ സ്റ്റേഷനിൽ ഓടിതുടങ്ങിയ ട്രെയിനിനുള്ളിലെ യാത്രക്കാർക്ക് നേരെയാണ് സ്റ്റേഷനിൽ നിന്ന യുവാവ് മോശമായി പെരുമാറിയത്. തുടർന്ന് സംഭവം കണ്ടുകൊണ്ടു നിന്ന ഗവണ്മെന്റ് റെയിൽവേ ഉദ്യോഗസ്ഥൻ ഉടൻ തന്നെ യുവാവിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് ഇയാളെ ട്രെയിനിന്റെ സമീപത്തു നിന്ന് മാറ്റുകയായിരുന്നു. @thenewsdrum എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ Read More…
ഇന്ത്യയില്‍ തികച്ചും സൗജന്യമായ ഒരേയൊരു ട്രെയിന്‍യാത്ര ; ഈ തീവണ്ടിയില്‍ യാത്രക്കാര്‍ പണം നല്‍കേണ്ട
സാധാരണഗതിയില്‍ ടിക്കറ്റെടുത്തില്ലെങ്കില്‍ ട്രെയിന്‍യാത്ര എത്ര ദുരിതമാണ്. പിഴയും തടവുമൊക്കെ ശിക്ഷ നേരിടുന്ന കുറ്റകരമായ കാര്യവുമാണ്. എന്നാല്‍ ടിക്കറ്റും പിഴയുമൊന്നുമില്ലാത്ത ഒരു ട്രെയിന്‍യാത്ര സങ്കല്‍പ്പിച്ചു നോക്കിക്കേ. കര്‍ശനമായ ടിക്കറ്റിംഗ് മാനദണ്ഡങ്ങളുള്ള ഒരു രാജ്യത്ത് അസാധാരണമായ ഒരു ട്രെയിന്‍യാത്ര നല്‍കുന്നത് ഭക്ര-നംഗല്‍ ട്രെയിനാണ്. 75 വര്‍ഷമായി, ഈ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കാതെ ഓടി ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യവും പ്രിയപ്പെട്ടതുമായ യാത്രാനുഭവമാക്കി മാറ്റുന്നു. ചരിത്രത്തില്‍ വേരൂന്നിയ ഒരു യാത്രയാണിത്. 1948-ലാണ് ഭക്ര-നംഗല്‍ ട്രെയിന്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയരം Read More…
കൂലി നമ്പര്‍1; യാത്രക്കാരെ പൊക്കിയെടുത്ത് ജനലിലൂടെ കോച്ചിലേക്ക് കയറ്റിവിടുന്നു- വീഡിയോ വൈറല്‍
ഇന്ത്യൻ റെയിൽവേയിലെ യാത്ര പലപ്പോഴും ദുരിതപൂര്‍ണമാണ്. അനിയന്ത്രിതമായ തിരക്ക്, സമയം തെറ്റിയോടുന്ന വണ്ടികള്‍, വൃത്തിഹീനമായ കമ്പാര്‍ട്ടുമെന്റുകൾ, കാന്റീനിലെ കീടങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം ഇന്ത്യൻ റെയിൽവേ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോൾ പൊതുജനങ്ങളെ ഞെട്ടിച്ച ഒരു സമീപകാല സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. തിരക്കുള്ള റെയില്‍വേ സ്റ്റേഷനില്‍ ഒരു റെയില്‍വേ പോര്‍ട്ടര്‍ യാത്രക്കാരെ പൊക്കിയെടുത്ത് ജനലിലൂടെ ട്രെയിൻ കോച്ചിലേക്ക് കയറ്റിവിടുന്ന വീഡിയോയാണ് പുറത്തുവന്നത്. കോച്ചിന്റെ എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് യാത്രക്കാരെ ഇങ്ങനെ കയറ്റിവിടുന്നത്. തിരക്കേറുമ്പോള്‍ ട്രെയിനില്‍ സീറ്റു പിടിക്കാനുള്ള പുതിയ Read More…
നടുറോഡിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം: രക്ഷകരായി യാത്രക്കാർ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
കാലം എത്ര പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കും ലൈഗീക ചൂഷണങ്ങൾക്കും മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇന്നും ലോകത്തിന്റെ പല ഭാഗത്തും നിന്ന് ഇതുമായി ബന്ധപ്പെട്ട് എത്രയോ ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എത്രയൊക്കെ നടപടികൾ സ്വീകരിച്ചിട്ടും സുരക്ഷ പദ്ധതികൾ നടപ്പിലാക്കിയിട്ടും സ്ത്രീ സുരക്ഷിതയല്ലെന്ന് ഓരോ സംഭവങ്ങളും വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാപ്പകൽ പോലും വീടുകളിലും പൊതുനിരത്തുകളിലും സ്ത്രീകൾ സുരക്ഷിതയല്ലാത്ത അവസ്ഥയാണ്. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സിസിടിവി ദൃശ്യം. @cctvidiots എന്ന എക്സ് Read More…