വെറൈറ്റി മാസികയുടെ ഇന്ത്യന്‍ ലോഞ്ചിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം തിളങ്ങി പാർവതി തിരുവോത്ത്. അൾട്രാ ഗ്ലാമർ ലുക്കിൽ സ്റ്റൈലിഷ് ആയാണ് പാർവതി പ്രത്യക്ഷപ്പെട്ടത്. മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, മാളവിക മോഹനൻ, രാകുൽ സിങ് തുടങ്ങി നിരവധി നായികമാർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം അഭിനയത്തിലും ഫാഷനിലും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയാകുകയാണ് പാർവതി തിരുവോത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി Read More…
Tag: Parvathy Thiruvothu
‘ഇതൊക്കെയെന്ത്?’ ഫ്ലോറൻസ് പ്യൂവിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി ചെയ്ത് പാർവതി
അഭിനയം മാത്രമല്ല പ്രശസ്ത ബ്രിട്ടിഷ് താരം ഫ്ലോറൻസ് പഗിന്റെ കഴിവ്. 29 വയസ്സുള്ള അവര്‍ ഫിറ്റ്നെസിന്റെ കാര്യത്തിലും വിദഗ്ദയാണ്. ഇപ്പോഴിതാ ഫ്ലോറൻസ് പഗിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി അനുകരിക്കുകയാണ് നമ്മുടെ പ്രിയ താരതം പാർവതി തിരുവോത്ത്. ‘ആദ്യ ശ്രമം മോശമായില്ലല്ലോ’ എന്ന ചോദ്യത്തോടെയാണ് പാർവതി തന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് വീഡിയോ പങ്കുവച്ചത്. വളരെ പെട്ടെന്നുതന്നെ വീഡിയോ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. സങ്കീർണമായ ഈ ട്രിക്ക് വളരെ അനായാസമായാണ് പാർവതി ചെയ്ത് പൂർത്തിയാക്കുന്നത്. ബ്ലാക്ക് വിഡോ, ഓപ്പൺഹൈമർ, ഡ്യൂണ്‍ Read More…
മലയാള സിനിമയുടെ ഔന്നത്യം ; വമ്പന്മാര്‍ക്ക് വേണ്ടി മുംബൈയില്‍ ‘ഉള്ളൊഴുക്കി’ന്റെ പ്രത്യേക പ്രദര്‍ശനം
കുറച്ചുനാളുകളായി ഇന്ത്യന്‍ സിനിമാവേദിയിലെ പ്രധാന സംസാരവിഷയം വ്യത്യസ്തമായ കഥകളും പരീക്ഷണങ്ങളുമുള്ള മലയാള സിനിമകളാണ്. മലയാള സിനിമയുടെ ഔന്നത്യം മനസ്സിലാക്കുവാന്‍ അടുത്തിടെ മുംബൈയില്‍ ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടന്നു. മലയാളത്തില്‍ വിപണിവിജയവും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ‘ഉള്ളൊഴുക്ക്’ സിനിമയുടെ പ്രദര്‍ശനം പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ആര്‍എസ്‌വിപിയാണ് നടത്തിയത്. മികച്ച അവതരണത്തിനും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും ഈ ചിത്രം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ബോളിവുഡ് സെലിബ്രിറ്റികളുടെയും ഇന്‍ഡസ്ട്രിയിലെ പ്രമുഖരെയും കൊണ്ട് താരനിബിഡമായ ജനക്കൂട്ടത്തിന് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. അതിഥികളില്‍ Read More…



