പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ മെഡലുകള്‍ നേടിയ മനുഭാക്കര്‍ ഇന്ത്യന്‍ ഒളിമ്പിക് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് അനുപമമായ നേട്ടങ്ങളാണ്. ഷൂട്ടിംഗില്‍ രണ്ടു വെങ്കലമെഡല്‍ നേട്ടമുണ്ടാക്കിയ അവര്‍ ഒരു ഒളിമ്പിക്‌സില്‍ ഒന്നിലധികം മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിട്ടാണ് മാറിയത്. താരത്തിന്റെ ഓരോ നീക്കവും വിപുലമായി മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നുണ്ടെങ്കിലും, താരത്തെക്കുറിച്ച് ചില കിംവദന്തികളും പ്രചരിക്കുന്നുണ്ട്. ഒരു കോടി രൂപയുടെ പിസ്റ്റളാണ് താരം ഒളിമ്പിക്‌സ് മത്സരത്തില്‍ ഉപയോഗിച്ചതെന്നാണ് അവയില്‍ ഒന്ന്. മനുവിന്റെ പിസ്റ്റള്‍ വളരെ ചെലവേറിയതാണെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. എന്നാല്‍ Read More…
Tag: paris olympics
ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയ കൂലിപ്പണിക്കാരന്റെ മകൻ ഇനി പാക്കിസ്ഥാന്റെ ഒളിമ്പിക് ഹീറോ
ലോക കായികവേദിയില്‍ തന്റെ ജീവിതത്തിന്റെ മുഴുവന്‍ പോരാട്ടവും ജാവനിലേക്ക് ആവാഹിച്ച് 92.97 മീറ്റര്‍ ദൂരത്തേക്ക് നദീം എറിഞ്ഞപ്പോള്‍ വീണത് സ്വര്‍ണ്ണപ്പതക്കവും അതിനൊപ്പം ഒരു ഒളിമ്പിക്‌സ് റെക്കോഡുമായിരുന്നു. ഒളിമ്പിക്സിലേക്ക് പോകാന്‍ പണമില്ലാതെ നദീമും പരിശീലകന്‍ സല്‍മാന്‍ ഫയാസ് ബട്ടും പാക്കിസ്ഥാന്‍ സ്പോര്‍ട്സ് ബോര്‍ഡിനെ സഹായത്താലാണ് പാരീസിലെത്തിയത്. പാരീസിലേയ്ക്ക് പാക്കിസ്ഥാന്‍ തെരഞ്ഞെടുത്ത ഏഴ് അത്ലറ്റുകളില്‍ ഒരാള്‍. വ്യാഴാഴ്ച, പഞ്ചാബ് മേഖലയിലെ ഖനേവല്‍ ഗ്രാമത്തില്‍ നിന്നുള്ള ഈ 27കാരന്‍ ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയില്‍ ഒരു ഒളിമ്പിക് റെക്കോര്‍ഡും രാജ്യത്തിന്റെ Read More…
ലിംഗപരിശോധനയില്‍ പുരുഷന്‍, അള്‍ജീരിയന്‍ ‘വനിതാ’ ബോക്‌സര്‍ വിവാദത്തില്‍; 46 സെക്കന്റില്‍ എതിരാളിയുടെ മൂക്കിടിച്ചു പരത്തി
ഒളിമ്പിക്‌സില്‍ അള്‍ജീരിയന്‍ താരവും ഇറ്റാലിയന്‍ താരവും തമ്മിലുള്ള 66 കിലോ വിഭാഗത്തിലെ ബോക്‌സിംഗ് മത്സരത്തിലെ വിവാദം കത്തിപ്പടരുന്നു. വെറും 46 സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ വിജയിച്ച അള്‍ജീരിയന്‍ താരം ഇയാന്‍ ഖെലീഫിന്റെ ‘ലിംഗത്വം’ സംബന്ധിച്ച കാര്യമാണ് പുതിയ വിവാദത്തിന് കാരണമായി മാറിയിരിക്കുന്നത്. മത്സരം തുടങ്ങി 30 സെക്കന്റിനുള്ളില്‍ ഖെലീഫിന്റെ ഇടിയേറ്റ് ഇറ്റാലിയന്‍ താരം ആഞ്ചല കാരിനി വീണുപോകുകയായിരുന്നു. ഇടിയേറ്റ് കാരിനിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞതോടെയാണ് മത്സരം നിര്‍ത്തിയത്. ഒളിമ്പിക്‌സിലെ പ്രീക്വാര്‍ട്ടര്‍ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ലിംഗപരിശോധനയുമായി Read More…
കാമുകനുമായി രാത്രി ചെലവഴിക്കാന്‍ പോയി, ബ്രസീലിയന്‍ നീന്തല്‍ താരം ഒളിമ്പിക്സില്‍ നിന്ന് പുറത്തായി
സുവര്‍ണ നിയമം ലംഘിച്ചതിന് ബ്രസീലിയന്‍ നീന്തല്‍ക്കാരിയെ 2024 പാരീസ് ഒളിമ്പിക്സില്‍ നിന്ന് ഞായറാഴ്ച പുറത്താക്കി . കാമുകനും സഹതാരവുമായ ഗബ്രിയേല്‍ സാന്റോസിനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ അത്‌ലറ്റുകളുടെ ഗ്രാമത്തില്‍ നിന്ന് ഒളിച്ചുപോകുന്നതിനിടെ ബ്രസീലിയന്‍ നീന്തല്‍താരം അന കരോലിന വിയേരയാണ് പിടിക്കപ്പെട്ടത്. ജൂലൈ 27 ശനിയാഴ്ച ബ്രസീലിന്റെ ടീമിനൊപ്പം 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ മത്സരിച്ച 22 കാരനും ജൂലൈ 26 വെള്ളിയാഴ്ച രാത്രി അനുമതിയില്ലാതെ ഗ്രാമം വിട്ടു. പുരുഷന്മാരുടെ 4×100 ഫ്രീസ്റ്റൈല്‍ ഹീറ്റ്‌സില്‍ സാന്റോസ് പുറത്തായപ്പോള്‍, വിയേര Read More…