Lifestyle

പരീക്ഷാക്കാലം: മാതാപിതാക്കള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിയുക

കുട്ടികള്‍ക്ക്‌ ഇനി പരീക്ഷക്കാലമാണ്‌. ഒട്ടും സമ്മര്‍ദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ കുട്ടിയെ പ്രാപ്‌തരാക്കേണ്ടത്‌ മാതാപിതാക്കളും അധ്യാപകരുമാണ്‌. മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ തനിക്ക്‌ ഉയരാന്‍ സാധിക്കുമോ എന്ന ഭയം എല്ലാ കുട്ടികളിലുമുണ്ട്‌. അതിനാല്‍ നിങ്ങളുടെ കുട്ടികളെ പറ്റിയുള്ള പ്രതീക്ഷകള്‍ ഒരിക്കല്‍ കൂടി വിലയിരുത്തണം. കുട്ടിയുടെ കഴിവിനും ഭാവിക്കും ചേര്‍ന്നുള്ള പ്രതീക്ഷകളാണോ നിങ്ങള്‍ കുട്ടികളോട്‌ പങ്കുവച്ചിരിക്കുന്നതെന്ന്‌ ഉറപ്പുവരുത്താന്‍ ഓരോ മാതാപിതാക്കളും തയാറാവണം. എല്ലാ കുട്ടികള്‍ക്കും ഒന്നാമതാകുവാനോ റാങ്ക്‌ വാങ്ങുവാനോ സാധിക്കില്ല. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത്‌ കുട്ടിയുടെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കുകയും അവരുടെ മാനസികാരോഗ്യത്തെയും Read More…

Lifestyle

കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ വന്‍തുക ചിലവാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍ക്കുക

കുട്ടികളെ കൂടുതല്‍ ആക്ടീവാക്കാനും സന്തോഷിപ്പിയ്ക്കാനും അവര്‍ക്ക് നിരവധി കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുന്നവരാണ് ഓരോ മാതാപിതാക്കളും. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കാനായി ഭൂരിഭാഗം മാതാപിതാക്കളും നല്ലൊരു തുക ചിലവാക്കുന്നുണ്ട്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങളിലും ശ്രദ്ധ കൊടുക്കാം…. * ഗുണനിലവാരം – കുട്ടികള്‍ക്ക് ഡ്രസ്സ് വാങ്ങുമ്പോള്‍ നമ്മള്‍ നല്ല മെറ്റീരിയല്‍ നോക്കി വാങ്ങും. കാരണം, അവരുടെ ചര്‍മ്മത്തിന് അലര്‍ജി വരാതിരിക്കാന്‍. അതുപോലെ തന്നെ കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോഴും നല്ല മെറ്റീരിയല്‍ നോക്കി തന്നെ വാങ്ങാന്‍ Read More…

Health

കുഞ്ഞുങ്ങള്‍ സംസാരിയ്ക്കാന്‍ വൈകുന്നുവോ ? മാതാപിതാക്കൾ അറിയാതെ ചെയ്യുന്ന ഈ തെറ്റുകളുമാകാം കാരണം!

പല മാതാപിതാക്കളും പറയുന്ന ഒരു പ്രധാന ആകുലതകളാണ് കുട്ടികള്‍ സംസാരിയ്ക്കാന്‍ വൈകുന്നു എന്നത്. സാധാരണ രീതിയില്‍ ഒരു വയസ് കഴിയുന്നതോടെ കുട്ടികള്‍ ഓരോ വാക്കുകള്‍ പറയാന്‍ തുടങ്ങും. അത് സാവധാനം കൂടി വരും. രണ്ടു വയസ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ ഇരുപത്തഞ്ചിനും അമ്പതിനും ഇടയില്‍ വാക്കുകള്‍ സംസാരിക്കണമെന്നും രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്ത് വാചകങ്ങളാക്കി പറഞ്ഞു തുടങ്ങണമെന്നുമാണ് പറയുന്നത്. എന്നാല്‍ കുട്ടികള്‍ സംസാരിക്കുന്നതിലും പുതിയ വാക്കുകള്‍ പഠിക്കുന്നതിലും വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ട ഒന്നാണ്. കുട്ടികള്‍ സംസാരിക്കാന്‍ വൈകുന്നതിന് Read More…

Lifestyle

കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലേ? വലിയ വില കൊടുക്കേണ്ടിവരും !

തിരക്കേറിയ ജീവിതത്തില്‍ ഇന്ന് കുട്ടികളെ പോലും ശ്രദ്ധിക്കാന്‍ സമയമില്ലാതെ ഇരിക്കുകയാണ് മാതാപിതാക്കള്‍ക്ക്. എന്നാല്‍ ഈ ശ്രദ്ധക്കുറവ് കുട്ടികളുടെ മാനസിക-ശാരീരിക വളര്‍ച്ചയെയും ബാധിക്കാറുണ്ട്. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക – എത്ര വലിയ തിരക്കാമെങ്കിലും അച്ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കണം. അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്ത് പരസ്പരം ഇടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇവിടെ കുട്ടിയുടെ ഇഷ്ടത്തിനു വേണം പ്രാമുഖ്യം നല്‍കാന്‍. ഈ ഇഷ്ടത്തെ കുട്ടിക്കു പ്രയോജനകരമായ രീതിയില്‍ മാറ്റിയെടുക്കുകയും Read More…

Crime

മക്കള്‍ പട്ടിണിക്കിട്ടു പീഡിപ്പിക്കുന്നു; വൃദ്ധദമ്പതികള്‍ വാട്ടര്‍ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തു

സ്വത്ത് തട്ടിയെടുത്ത ശേഷം മക്കളും മരുമക്കളും ചേര്‍ന്ന് ഉപദ്രവിച്ച രാജസ്ഥാനിലെ വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മക്കളെയും മരുമക്കളെയും ഉപദ്രവിച്ചെന്ന് ആരോപിച്ച് ഒരു കുറിപ്പ് എഴുതിവെച്ചായിരുന്നു ആത്മഹത്യ. രാജസ്ഥാനില്‍ നാഗൗറില്‍ വ്യാഴാഴ്ച നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍, 70 കാരനായ പുരുഷനും ഭാര്യയും വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തു. മക്കള്‍ ഉപദ്രവിച്ചെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. 70 കാരനായ ഹസാരിറാം ബിഷ്ണോയിയും 68 കാരിയായ ഭാര്യ ചാവാലി ദേവിയും കര്‍ണി Read More…