കുട്ടികളുടെ ജങ്ക് ഫുഡ് കഴിക്കുന്ന ശീലം മാറ്റാൻ ഒരു പിതാവ് ചെയ്ത വ്യത്യസ്തമായ പരീക്ഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കുട്ടികളെ ഭയപ്പെടുത്തി നല്ല ശീലങ്ങൾ പഠിപ്പിക്കുന്നത് ശരിയായ രീതിയാണോ എന്ന കാര്യത്തിൽ ആളുകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. അർച്ചന സിംഗ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, പിതാവ് മകളുടെ വയറ്റിൽ വ്യാജ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുന്നതാണ് കാണാൻ കഴിയുന്നത്. ലാപ്ടോപ്പുമായി ബന്ധിപ്പിച്ച ഒരു മൗസ് സ്കാനറായി ഉപയോഗിച്ച് അദ്ദേഹം കുട്ടിയുടെ വയറിലൂടെ ചലിപ്പിക്കുന്നു. Read More…
Tag: ParentingTips
അമ്മയ്ക്ക് പനിയുള്ളപ്പോൾ കുഞ്ഞിന് മുലപ്പാൽ കൊടുക്കാമോ? ഡോക്ടർമാർ പറയുന്നത്
ലോകവ്യാപകമായി മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനു എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നു. മുലയൂട്ടൽ മെച്ചപ്പെടുത്തുന്നതിനുള്ള വിജയകരമായ രീതികൾ വികസിപ്പിക്കുന്നതിനും അതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുമാണ് ഈ വർഷത്തെ ദിനാചരണം പ്രാധാന്യം നൽകുന്നത്. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ ജീവൻരക്ഷാ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുലയൂട്ടൽ. ആവശ്യമായ വിറ്റാമിനുകൾക്കും മിനറലുകൾക്കും പുറമെ, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങളും കുഞ്ഞുങ്ങളെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. മുതിരുമ്പോൾ ഉണ്ടാകാൻ Read More…
കുട്ടികൾക്ക് പേരിടണോ? സർക്കാർ തരുന്ന ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കാം? രാജസ്ഥാനിലെ പുതിയ ഉത്തരവും വിവാദവും!
‘പേരിൽ എന്തിരിക്കുന്നു?’ എന്ന് പണ്ട് വില്യം ഷേക്സ്പിയർ ചോദിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ വീടുകളിൽ കുട്ടികൾക്കിടുന്ന ചെല്ലപ്പേരുകളെക്കുറിച്ചും പേരിടൽ ചടങ്ങുകളെക്കുറിച്ചും അദ്ദേഹം അറിഞ്ഞിരുന്നെങ്കിൽ ആ ചോദ്യം എഴുതിയ താൾ തന്നെ അദ്ദേഹം കീറിക്കളയുമായിരുന്നു. ഇത്തവണ ചർച്ചയായിരിക്കുന്നത് വിദേശ സംസ്കാരങ്ങളിൽ നിന്നോ പോപ്പ് സംസ്കാരത്തിൽ നിന്നോ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾക്കിടുന്ന ആധുനിക പേരുകളല്ല, മറിച്ച് മുതിർന്നുകഴിഞ്ഞാലും ഔദ്യോഗിക രേഖകളിൽ വരെ ഒപ്പം കൂടുന്ന ചില വിചിത്രമായ ചെല്ലപ്പേരുകളാണ് (Nicknames). രാജസ്ഥാനിൽ നിന്നുള്ള വാർത്തകളാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. മാതാപിതാക്കൾ സർക്കാർ Read More…
ഗൂഗിൾ പേ ‘പോക്കറ്റ് മണി’; ബാങ്ക് അക്കൗണ്ടില്ലെങ്കിലും കുട്ടികൾക്ക് ഇനി ജിപേ ചെയ്യാം; സുരക്ഷിതമായ പുതിയ ഫീച്ചർ
ന്യൂഡൽഹി: കുടുംബങ്ങൾ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന രീതിയിൽ വലിയ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ പേ പുതിയ ‘പോക്കറ്റ് മണി’ ഫീച്ചർ അവതരിപ്പിച്ചു. യുപിഐ സർക്കിൾ സംവിധാനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സൗകര്യം വഴി, കുട്ടികൾക്കോ മറ്റൊരാശ്രിതർക്കോ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ പോലും മാതാപിതാക്കൾക്ക് നേരിട്ട് പണം നൽകാൻ സാധിക്കും. പണം എങ്ങനെ ചെലവാക്കുന്നു എന്നതിൽ മാതാപിതാക്കൾക്ക് പൂർണ്ണ നിയന്ത്രണവും ഇതിലൂടെ ലഭിക്കും. സ്മാർട്ട്ഫോണുകളും ഓൺലൈൻ പേയ്‌മെന്റുകളും ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, സുരക്ഷിതമായ ഒരു Read More…
കുട്ടികളെ ശ്രദ്ധിക്കൂ! ഐ ഡ്രോപ്‌സിലെ ഈ രാസവസ്തു കണ്ണിന് വില്ലനായേക്കാം, ഡോക്ടർമാരുടെ മുന്നറിയിപ്പ്
കണ്ണിനുപയോഗിക്കുന്ന തുള്ളിമരുന്നുകൾ ഏറ്റവും സുരക്ഷിതമായ മരുന്നുകളായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്കുണ്ടാകുന്ന അണുബാധകൾക്കും കണ്ണ് വരൾച്ചയ്ക്കുമൊക്കെ മാതാപിതാക്കൾ മടികൂടാതെ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം മരുന്നുകളിൽ ചേർക്കുന്ന ഒരു പ്രത്യേക ഘടകം അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നേത്രരോഗ വിദഗ്ധർ. മൾട്ടി-ഡോസ് ഐ ഡ്രോപ്പുകളിൽ ബാക്ടീരിയകൾ വരാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവ് ആയ പോളിഹെക്സാമെത്തിലീൻ ബൈഗ്വാനൈഡ് ആണ് ഇപ്പോൾ ചർച്ചാവിഷയം. മരുന്നിനെ അണുവിമുക്തമായി നിലനിർത്താൻ ഇത് സഹായിക്കുമെങ്കിലും, കുട്ടികളുടെ വളരുന്ന കണ്ണുകളിൽ ഇത് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം Read More…





