Sports

സിഎസ്‌കെയ്ക്ക് ഒരു നായകനെ വേണം ; ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്തിനെ കൈവിടുമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലേലം തുടങ്ങാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്തിനെ കൈവിടുമോ എന്ന് ചോദിക്കുന്ന അനേകം ആരാധകരുണ്ട്. ഇവര്‍ക്കൊപ്പം ഒരു ടീം കൂടിയുണ്ട്. അത് ചെന്നൈ സൂപ്പര്‍കിംഗ്‌സാണ്. പന്തിനെ ക്യാപിറ്റല്‍സ് വിട്ടാല്‍ എന്തു വില കൊടുത്തും സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ് മഞ്ഞപ്പട. നിലവിലെ വിവരം അനുസരിച്ച് പന്തിനെ ഡി.സി. നിലനിര്‍ത്തിയേക്കില്ല. വേണ്ടത്ര പണമിടപാട് നടക്കാത്തതാണ് നിലനിര്‍ത്താത്തതിന് കാരണമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍, മറ്റുള്ളവര്‍ ശ്രേയസ് അയ്യരെ തിരിച്ചെടുക്കാനുള്ള ഡിസിയുടെ പദ്ധതിയില്‍ അദ്ദേഹം തൃപ്തനല്ല എന്നാണ് കേള്‍ക്കുന്നത്. എന്തായാലും Read More…

Movie News

ക്രിക്കറ്റ്താരം ഋഷഭ്പന്തുമായി പ്രണയത്തിലാണോ? പരസ്യമായി പ്രതികരിച്ച് നടി ഉര്‍വ്വശി റൗട്ടേല

ഇന്റര്‍നെറ്റിലെ ചൂടന്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായ യുവതാരം ഋഷഭ് പന്തും ബോളിവുഡിലെ മോഡലും നടിയുമായ ഉര്‍വ്വശി റൗട്ടേലയും. ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്നും പ്രണയത്തിലാണെന്നുമുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി നടി രംഗത്ത് വന്നു. എന്‍ഡിടിവിയുടെ ഹര്‍ദിക ഗുപ്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നടി നേരിട്ടു. ”എന്നെ ആര്‍പിയുമായി (ഋഷഭ് പന്ത്) ബന്ധിപ്പിക്കുന്ന കിംവദന്തികളെല്ലാം അടിസ്ഥാനരഹിതമാണ്. അവയ്‌ക്കൊന്നും യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറിലും Read More…