Sports

ബുംറക്കെതിരെ അടിച്ചത് രണ്ടു സിക്‌സറുകള്‍ ; പാക് ബാറ്റ്‌സ്മാന്‍ സാഹിബ് സാദയ്ക്ക് റെക്കോഡ്

ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍, പാക് താരം സാഹിബ്‌സാദ ഫര്‍ഹാന്‍ ജസ്പ്രീത് ബുംറക്കെതിരെ രണ്ട് സിക്‌സറുകള്‍ നേടി. ഇതോടെ ടി20-യില്‍ ബുംറക്കെതിരെ സിക്‌സറടിക്കുന്ന ആദ്യ പാകിസ്താന്‍ താരമായി അദ്ദേഹം മാറി. പാകിസ്താനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ 92 പന്തുകള്‍ എറിഞ്ഞിട്ടും സിക്‌സര്‍ വഴങ്ങാതെ ബുംറ കാത്തുസൂക്ഷിച്ച റെക്കോര്‍ഡാണ് ഫര്‍ഹാന്‍ തകര്‍ത്തത്. പാകിസ്താന്റെ ഇന്നിംഗ്സിലെ നാലാമത്തെ ഓവറിലാണ് ആദ്യ സിക്‌സര്‍ പിറന്നത്. നല്ല ലെങ്ത്തിലുള്ള പന്ത് ലോങ് ഓണിന് മുകളിലൂടെ Read More…

Featured Sports

പാക്കിസ്ഥാന്റെ പുതിയ ഷോയിബ് അക്തര്‍ ; ആദ്യ ഓവറില്‍ പന്തെറിഞ്ഞത് 146 കി.മീ. വേഗതയില്‍

പാകിസ്ഥാന്റെ പുതിയ ഷോയിബ് അക്തര്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ തന്നെ 146 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞു. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ അഹമ്മദ് ഡാനിയലാണ് മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിന് പകരമായിരുന്നു അഹമ്മദ് ഡാനിയേല്‍ ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് തോറ്റതാണ് ടീമിലെ ഏക മാറ്റം. നാല് എക്കണോമിക് ഓവറുകള്‍ എറിഞ്ഞ ഡാനിയല്‍, വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. Read More…

Sports

ഇത്ര ധൈര്യ​മോ? ! പാകിസ്ഥാൻ തെരുവുകളിൽ ക്രിക്കറ്റ് ടീം ഇന്ത്യയുടെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷുകാരന്‍- വീഡിയോ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം പലപ്പോഴും യുദ്ധസമാനമാണ്. ഓരോ മത്സരവും കാണുന്ന ക്രിക്കറ്റ് ആരാധകരെ നോക്കിയാല്‍ അറിയാം ഇത് എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്നും അതിർത്തികൾക്ക് അപ്പുറവും ഇപ്പുറവുമുള്ള ആരാധകർ ആവേശത്തോടെ പിന്തുടരുന്നതുമായ ഒന്നാണെന്ന്. എന്നാൽ , ബ്രിട്ടീഷ് കണ്ടന്റ് ക്രിയേറ്ററായ അലക്സ് വാണ്ടേഴ്‌സ്, ഇത് പരീക്ഷിക്കാനായി ടീം ഇന്ത്യയുടെ നീല ജേഴ്‌സി ഡ്രീം11 ധരിച്ച് പാകിസ്ഥാനില്‍ ലാഹോറിലെ തെരുവുകളിലൂടെ നടക്കുന്ന വീഡിയോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടു. വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ലാഹോറിന്റെ വിവിധ Read More…

Crime

പാകിസ്ഥാനില്‍ ടിക്‌ടോക് താരത്തിന് നേരെ അജ്ഞാത ആക്രമണം ; 17 കാരി വെടിയേറ്റു മരിച്ചു…!!

പാകിസ്ഥാനില്‍ നിന്നുള്ള 17 കാരി ടിക് ടോക് താരം സ്വന്തം വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍. പാകിസ്താനില്‍ ഏറെ പ്രശസ്തിയുള്ള സന യൂസഫ് എന്ന പെണ്‍കുട്ടിയാണ് തിങ്കളാഴ്ച ഇസ്ലാമാബാദിലെ വീട്ടില്‍ മരണമടഞ്ഞത്. ഒരു അജ്ഞാത അക്രമി സനയെ വളരെ അടുത്തുനിന്ന് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം പറഞ്ഞു. കൊലയാളി വീട്ടില്‍ കയറി വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. ഷൂട്ടര്‍ ചിരപരിചിതരായരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സുംബല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്, Read More…

Featured Lifestyle

ചൈനാക്കാര്‍ക്ക് പണി കിട്ടി… പെണ്ണ് കെട്ടണമെങ്കില്‍ പാകിസ്താനിലോ ബംഗ്‌ളാദേശിലോ പോകണം…!

ജനസംഖ്യ കുറയ്ക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരുകുട്ടി നയം വന്‍ തിരിച്ചടിയായി മാറിയിരിക്കുന്ന ചൈനയ്ക്ക് പുരുഷന്മാര്‍ കൂടുതലായ നാട്ടില്‍ വധുക്കളെ കണ്ടെത്താന്‍ ദരിദ്രരാജ്യങ്ങളൊയ പാകിസ്താനേയും ബംഗ്‌ളാദേശിനെയും ടിബറ്റിനെയും ഭൂട്ടാനെയുമൊക്കെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം വിവാഹങ്ങളെ ഒരു മിശ്രസംസ്‌ക്കാരമെന്ന് ഒറ്റനോട്ടത്തില്‍ വിലയിരുത്താന്‍ കഴിയുമെങ്കിലും ഇത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മനുഷ്യക്കടത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണെന്ന ആശങ്ക ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ജനസംഖ്യയില്‍ ഒന്നാമത് നിന്ന ചൈന ആ ആക്ഷേപം മറികടക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരു കുട്ടി നയം ലിംഗ നിര്‍ണ്ണയത്തിലേക്കും പെണ്‍ഭ്രൂണം നശിപ്പിക്കുന്നതും വ്യാപകമായതോടെ സ്ത്രീപുരുഷ അനുപാതം Read More…

Lifestyle

ഭീകരത ചെയ്ത ചതി ; 11 വയസ്സുകാരിക്ക് ഇന്ത്യയില്‍ അമ്മയെ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോകേണ്ടി വന്നു

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെച്ചൊല്ലിയുള്ള ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് പാകിസ്ഥാന്‍ പൗരന്മാര്‍ അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യ വിടുന്നത് ഞായറാഴ്ചയും തുടരുകയായിരുന്നു. സാര്‍ക്ക് വിസയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരോട് ഏപ്രില്‍ 26-നകം പോകാനും ബാക്കിയുള്ളവര്‍ ഏപ്രില്‍ 27-ന് പുറത്തുപോകാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനേകം കരളലിയിക്കുന്ന കഥകള്‍ക്കാണ് ഇന്ത്യയില്‍ കാരണമായിരിക്കുന്നത്. നൂറുകണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ പാകിസ്ഥാന്‍ ബന്ധുക്കളെ യാത്രയയ ക്കാന്‍ എത്തിയതോടെ അമൃത്സര്‍ ജില്ലയിലെ അട്ടാരി അതിര്‍ത്തിക്ക് സമീപം വാഹന ങ്ങളുടെ നീണ്ട ക്യൂ Read More…

Featured Oddly News

ഇന്ത്യാ- പാക് ആണവയുദ്ധമുണ്ടായാല്‍? ഒരാഴ്ചകൊണ്ട് 125 ദശലക്ഷം ആളുകള്‍ മരിക്കും? സൂര്യപ്രകാശം ഭൂമിയിലെത്തില്ല….

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഭീതിദമായ ഒരു സാഹചര്യം പുകഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തിലാണ് ഇരു രാജ്യങ്ങളുമുള്ളത്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം പ്രഹരശേഷിയുള്ള ആണവായുധ രാഷ്ട്രങ്ങളാണെന്നിരിക്കെ ഒരു ആണവയുദ്ധം എത്രത്തോളം വിനാശകരമായിരിക്കും? ഒരു സമഗ്ര ഇന്ത്യ-പാകിസ്ഥാന്‍ ആണവ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കും? ആണവയുദ്ധത്തിന്റെ നാശനഷ്ടങ്ങള്‍ ജീവഹാനി മാത്രമല്ല. ഒരു ആണവയുദ്ധത്തിന് സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയാന്‍ കഴിയും, അതുവഴി ലോകമെമ്പാടുമുള്ള താപനില ശരാശരി 3.5-9 ഡിഗ്രി ഫാരന്‍ഹീറ്റിന് ഇടയില്‍ വര്‍ഷങ്ങളോളം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നം ഉണ്ടാകും. രണ്ടാം ലോക മഹായുദ്ധത്തേക്കാള്‍ ഉയര്‍ന്ന മരണനിരക്ക് Read More…

Featured Sports

പഹല്‍ഗാം ഭീകരാക്രമണം: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ – പാകിസ്താൻ പോരാട്ടം ഇനിയില്ല?

ലോകത്തിന്റെ ഏത് ഭാഗത്തും ഇന്ത്യയും പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യാ പാകിസ്താന്‍ നയതന്ത്രപ്രശ്‌നങ്ങളില്‍ പെട്ട് ഇന്ത്യാ പാക് ക്രിക്കറ്റ് ബന്ധങ്ങള്‍ മുറിയുന്നത് ആദ്യ കാര്യമല്ലെങ്കിലും ഇരു ടീമുകളും ലോകകപ്പില്‍ പോലും ഏറ്റുമുട്ടിയേക്കാന്‍ സാധ്യതയില്ലാതാക്കുന്ന നിലയിലേക്ക് പഹല്‍ഗാം ഭീകരാക്രമണം മാറിയേക്കും. ഭീകരാക്രമണത്തിന് ശേഷം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യയും പാകിസ്ഥാനും ഐസിസിയിലും കോണ്ടിനെന്റല്‍ ക്രിക്കറ്റ് മത്സരങ്ങളിലും മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. എല്ലാ Read More…

Sports

ഏഴ് ഓവറുകളില്‍ വീണത് ഏഴുവിക്കറ്റുകള്‍ ; പാകിസ്താന്റെ ചീട്ടുകീറി ന്യൂസിലന്റ്

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഒരു മത്സരത്തില്‍ വെറും ഏഴ് ഓവറില്‍ ഏഴുവിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലന്റ് പാകിസ്താന്റെ ചീട്ടുകീറി. പാകിസ്താന്‍ ന്യുസിലന്റ് ഏകദിന പോരാട്ടത്തില്‍ 345 റണ്‍സ് പിന്തുടര്‍ന്ന് പാകിസ്താന്‍ 73 റണ്‍സിന് തോറ്റു. നേപ്പിയറില്‍ നടന്ന മത്സരത്തിലായിരുന്നു പാകിസ്താന്റെ വന്‍ തകര്‍ച്ച. 22 റണ്‍സിനായിരുന്നു ഏഴു വിക്കറ്റുകള്‍ നഷ്ടമായത്. ഏഴ് വിക്കറ്റ്, ഏഴ് ഓവറുകള്‍, വെറും 22 റണ്‍സ്. അതുപോലെ, നഖം കടിക്കുന്ന ഫിനിഷിലേക്ക് നീങ്ങുകയായിരുന്ന ഒരു മത്സരം ശനിയാഴ്ച നേപ്പിയറില്‍ ന്യൂസിലന്‍ഡിന് ഏകപക്ഷീയമായ 73 റണ്‍സിന്റെ Read More…