ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ പങ്കാളിയായ അവസാന ഭീകരനെയും വധിച്ച് ഇന്ത്യൻ സൈന്യം. മധ്യ കശ്മീരിലെ ബദ്ഗാമിൽ രാത്രി നടന്ന ഏറ്റുമുട്ടലിലാണ് ലഷ്കറെ തോയ്ബ (എൽ.ഇ.ടി) ഭീകരൻ ഹാഷിം മൂസയെ (മുഹമ്മദ് ആസിഫ്) സുരക്ഷാ സേന വധിച്ചത്. പാക് സൈന്യത്തിലെ മുൻ കമാൻഡോയായ ഹാഷിം മൂസ, 2006-നും 2008-നും ഇടയിൽ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ സുരക്ഷാ സംഘത്തിലും പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. സേവനത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ ലഷ്കറെ തോയ്ബയിൽ ചേർന്നത്. പാകിസ്താൻ സൈന്യത്തിന്റെ സ്പെഷ്യൽ സർവീസസ് Read More…

