Sports

‘മാച്ച് റഫറി കാണിച്ചത് പക്ഷപാതം, പുറത്താക്കിയില്ലെങ്കിൽ കളി ബഹിഷ്കരിക്കും’; ICCയെ സമീപിച്ച് പാകിസ്താൻ

ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍നിന്ന്‌ മാച്ച്‌ റഫറി ആന്‍ഡി പൈക്രോഫ്‌റ്റിനെ പുറത്താക്കണമെന്നു പാകിസ്‌താന്‍. ഇന്ത്യക്കെതിരായ മത്സരം തോറ്റതിനു പിന്നാലെയാണു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി രംഗത്തു വന്നത്‌. ദുബായ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ടോസ്‌ സമയത്ത്‌ ഇരു നായകന്‍മാരും തമ്മില്‍ ഹസ്‌ത ദാനം നല്‍കേണ്ടെന്നു ആന്‍ഡി പൈക്രോഫ്‌റ്റ് നിര്‍ദേശിച്ചിരുന്നു. ആന്‍ഡി പൈക്രോഫ്‌റ്റിനെ ഉടനടി പുറത്താക്കണമെന്നാണ്‌ ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ കൂടിയായ നഖ്‌വിയുടെ ആവശ്യം. ഹസ്‌ത ദാനത്തിനു വിസമ്മതിച്ച ഇന്ത്യക്കെതിരേ അച്ചടക്ക നടപടി Read More…

Oddly News

‘കാരണം നമ്മൾ ശത്രുക്കളാണ്’: ട്രെയിനിൽ ഇന്ത്യൻ വംശജനെ അധിക്ഷേപിച്ച് പാകിസ്ഥാൻകാരന്‍ – വീഡിയോ

ലണ്ടനിലെ എലിസബത്ത് ലൈൻ ട്രെയിനിൽ യാത്രചെയ്യവേ ഒരു പാക്കിസ്ഥാൻകാരന്‍ ഇന്ത്യക്കാരനായ ഒരാളെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായി ആരോപണം. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നമ്മൾ ശത്രുക്കളാണ്’ എന്നാണ് പാകിസ്ഥാനി മറുപടി നൽകിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “@DaveAtherton20” എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരാളെ തിങ്ങിനിറഞ്ഞ ട്രെയിനിൽ വെച്ച് മറ്റൊരാൾ ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചോദ്യം ചെയ്യപ്പെട്ടയാൾ താൻ ഒരു പാകിസ്ഥാനിയാണെന്ന് പറയുന്നുണ്ട്. ‘നിങ്ങൾ Read More…

Featured Oddly News

ബാര്‍ബര്‍ഷോപ്പില്‍നിന്ന് കിട്ടിയ മുടിനാരിഴയില്‍നിന്നു ലഭിച്ചത് പാക്‌ അണ്വായുധ രഹസ്യം; അതാണ് അജിത്‌ ഡോവല്‍!

കീറി വസ്‌ത്രം ധരിച്ച്‌ പൊടിപടലങ്ങള്‍ നിറഞ്ഞ വീഥികളിലൂടെ അദ്ദേഹം ആരും ശ്രദ്ധിക്കപ്പെടാതെ നടന്നുനീങ്ങി. 1980 കളില്‍ പാകിസ്‌താനിലെ ഇസ്‌ലാമാബാദില്‍ ഭിക്ഷാടകനായി നീങ്ങിയ അദ്ദേഹത്തെ ഇന്ന്‌ ലോകമറിയും, അജിത്‌ ഡോവല്‍! ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌. പാക്‌ അണ്വായുധ രഹസ്യം അജിത്‌ ഡോവല്‍ കണ്ടെത്തിയത്‌ വിവരിക്കുന്നത്‌ ഡി. ദേവദത്ത്‌ എഴുതിയ ‘ഓണ്‍ എ മിഷന്‍, ക്രോണിക്കിള്‍സ്‌ ദീസ്‌ ഡേറിങ്‌ ഓപ്പറേഷന്‍സ്‌’ എന്ന പുസ്‌തകത്തിലാണ്‌. ദോവലിനെക്കുറിച്ച്‌ ദേവദത്ത്‌ എഴുതിയത്‌ ഇങ്ങണെ: ഒരു സാധാരണ നിരീക്ഷകന്‌ അദ്ദേഹം മറ്റൊരു ഭിക്ഷക്കാരനായിരുന്നു, നാണയങ്ങള്‍ Read More…

Crime Featured

വ്ലോഗർ ജ്യോതി പാക്ക് ചാര തന്നെ, ശക്തമായ തെളിവുകളുമായി കുറ്റപത്രം; പാക്ക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം

വ്ലോഗർ ജ്യോതി മൽഹോത്ര പാക്കിസ്ഥാന്‍ ചാരയാണെന്നതിനു ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. 2500 പേജുള്ള കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സർക്കാർ പുറത്താക്കിയ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. ഏറെ നാളുകളായി ജ്യോതി ചാരവൃത്തി നടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാക്ക് ചാര സംഘടനയായ ഐഎസ്ഐ ഉദ്യോഗസ്ഥരുമായും ഇവര്‍ ബന്ധം പുലർത്തി. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പ്രധാന വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയതായി വ്യക്തമായതിനെ തുടർന്നാണ് ജ്യോതിയെ അറസ്റ്റു ചെയ്തത്. ജ്യോതി ‘ട്രാവൽ Read More…

Featured The Origin Story

പാകിസ്ഥാന്റെ ആദ്യസ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 15 ന്, പിന്നീട് 14-ലേക്ക് മാറ്റി! കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

ഇന്ന്, 2025 ഓഗസ്റ്റ് 15-ന് ഇന്ത്യ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ചെങ്കോട്ടയിൽ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഇന്ത്യയുടെ വലിയ കുതിച്ചുചാട്ടത്തെ മുൻനിർത്തി, ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രമേയം ‘നയാ ഭാരത്’ (പുതിയ ഇന്ത്യ) എന്നതാണ്. എന്തുകൊണ്ടാണ് പാകിസ്ഥാൻ ഓഗസ്റ്റ് 14-നും ഇന്ത്യ ഓഗസ്റ്റ് 15-നും സ്വാതന്ത്ര്യദിനം Read More…

Featured Sports

ഒരു ഓവറില്‍ 13 എക്‌സ്ട്രാസ്; ഓസ്‌ട്രേലിയന്‍ താരം ഹേസ്റ്റിംഗ് പാകിസ്താനെ എറിഞ്ഞ് ജയിപ്പിച്ചു- വീഡിയോ

ഒരു ഓവറില്‍ 13 അധികറണ്‍സ് വിട്ടുകൊടുത്ത ഓസ്‌ട്രേലിയന്‍ താരം ജോണ്‍ ഹേസ്റ്റിംഗ്‌സ് പാകിസ്താനെ എറിഞ്ഞു ജയിപ്പിച്ചു. 2025 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ കണ്ട ഏറ്റവും വിചിത്രമായ ഓവറുകളില്‍, ഓസ്ട്രേലിയന്‍ ബൗളര്‍ ജോണ്‍ ഹേസ്റ്റിംഗ്സ് എറിഞ്ഞ ഓവര്‍ 14-ാം മാച്ചില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിന് ഓസ്ട്രേലിയ ചാമ്പ്യന്‍സിനെതിരേ അനായാസ വിജയം നേടിക്കൊടുത്തു. വെറ്ററന്‍സ് മത്സരത്തിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ഹേസ്റ്റിംഗ്‌സ് 13 എക്‌സ്ട്രാകളുമായി ഒരു ഓവര്‍ എറിഞ്ഞതോടെ പാകിസ്ഥാന്‍ 10 വിക്കറ്റിന് വിജയിച്ചു. ഓസ്ട്രേലിയ ചാമ്പ്യന്‍സ് 11.5 Read More…

Oddly News

ആരാണ് ഹിന റബ്ബാനി ഖർ? അൽ ജസീറ അഭിമുഖത്തില്‍ നാണംകെട്ട പാക് മുൻ വിദേശകാര്യ മന്ത്രി ! വീഡിയോ

പാകിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രിയായ ഹിന റബ്ബാനി ഖർ ഒരു പ്രമുഖ രാഷ്ട്രതന്ത്രജ്ഞയും സാമ്പത്തിക വിദഗ്ദ്ധയുമാണ്. 2011 ജൂലൈയിൽ പാകിസ്ഥാന്റെ 26-ാമത്തെ വിദേശകാര്യ മന്ത്രിയായി അവർ ചരിത്രം കുറിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു അവർ. ഒരു ഫ്യൂഡൽ കുടുംബത്തിൽ നിന്നാണ് ഹിന വരുന്നത്. 2002-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അവർ ധനകാര്യ മന്ത്രാലയത്തിലും വിദേശകാര്യ സഹമന്ത്രിയായും വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. “നാണംകെട്ട രീതിയിൽ തുറന്നുകാട്ടപ്പെട്ടത്” എന്തുകൊണ്ട്? അടുത്തിടെ അൽ ജസീറ ടെലിവിഷൻ നടത്തിയ ഒരു തത്സമയ അഭിമുഖത്തിൽ Read More…

Oddly News

9 യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ ; 4 ദിവസത്തെ ആക്രമണത്തില്‍ ഇന്ത്യ പാകിസ്താന് വരുത്തിയത് കനത്ത നാശം

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് ഇന്ത്യ വരുത്തിയത് കനത്ത നഷ്ടം. 26 സിവിലിയന്മാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്റെ യുദ്ധവിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം നശിപ്പിച്ചു. കുറഞ്ഞത് ആറ് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളും രണ്ട് ഉയര്‍ന്ന മൂല്യമുള്ള നിരീക്ഷണ വിമാനങ്ങളും ഒരു സി. 130 സൈനിക ഗതാഗത വിമാനവും നശിപ്പിച്ചു. പത്തിലധികം സായുധ ഡ്രോണുകള്‍ , നിരവധി ക്രൂയിസ് മിസൈലുകള്‍, റഡാര്‍ Read More…

Crime

ഭൂചലനം; പിന്നാലെ പാകിസ്‌താനില്‍ കൂട്ട ജയില്‍ചാട്ടം; രക്ഷപ്പെട്ടത്‌ 216 തടവുകാര്‍, ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു

കറാച്ചി: ഭൂചലനത്തെത്തുടര്‍ന്നുണ്ടായ പരിഭ്രാന്തിയ്‌ക്കിടെ പാകിസ്‌താനില്‍ കൂട്ടജയില്‍ചാട്ടം. കറാച്ചിയിലെ ജയിലില്‍നിന്ന്‌ രക്ഷപ്പെട്ടത്‌ ഇരുന്നൂറിലേറെ തടവുകാര്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഭൂചലനങ്ങളുണ്ടായതോടെ മുന്‍കരുതല്‍നടപടികളുടെ ഭാഗമായി തടവുകാരെ സെല്ലുകളില്‍നിന്ന്‌ ഒഴിപ്പിച്ചിരുന്നു.ഈ സാഹചര്യം മുതലെടുത്താണ്‌ തടവുകാര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ച്‌ ആയുധങ്ങള്‍ പിടിച്ചെടുത്ത്‌ രക്ഷപ്പെട്ടത്‌. കറാച്ചിയിലെ മാലിര്‍ ജയിലില്‍നിന്ന്‌ 216 തടവുകാര്‍ രക്ഷപ്പെട്ടതായി മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ കാഷിഫ്‌ അബ്ബാസി പറഞ്ഞു. ഇവരില്‍ 78 പേരെ പിടികൂടി. ശേഷിക്കുന്നവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. ജയില്‍ചാടുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു. മൂന്നു Read More…