Sports

പാക്കിസ്ഥാന് ‘പിണക്കം’! ഇംഗ്ലണ്ട് മുൻ ക്യാപ്റ്റന്മാർക്ക് കമന്ററി പാനലിൽനിന്നു നീക്കി പിസിബി

ലാഹോർ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന്മാരായ നാസർ ഹുസൈനെയും മൈക്കൽ അതേർട്ടനെയും ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള കമന്ററി പാനലിൽ നിന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഒഴിവാക്കി. ജയിലിൽ കഴിയുന്ന മുൻ പാക്ക് ക്യാപ്റ്റൻ ഇമ്രാൻ ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് ആറംഗ കമന്ററി പാനലിൽനിന്ന് ഇരുവരെയും മാറ്റാൻ കാരണം. 2024-ൽ ഇംഗ്ലണ്ട് പാക്കിസ്ഥാൻ പര്യടനം നടത്തിയപ്പോൾ അതേർട്ടനും ഹുസൈനും കമന്ററി ടീമിലുണ്ടായിരുന്നു. ഈ മാസം 18 മുതൽ 31 വരെയാണ് പാക്കിസ്ഥാൻ, Read More…

Featured Sports

സെമിയിലും മഴ പെയ്താൽ ഫൈനലിൽ വരിക ഇന്ത്യയും പാക്കിസ്ഥാനും, അന്നും മഴയെങ്കിൽ വമ്പൻ ട്വിസ്റ്റ് !

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ മഴ കാരണം ഉപേക്ഷിച്ചതിനെത്തുടർന്ന്, ഐസിസി റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ശ്രീലങ്കയെയും രണ്ടാം സെമിയിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെയും നേരിടും. എന്നാൽ മത്സരങ്ങൾ നടക്കേണ്ട കൊറോഗി അത്‍ലറ്റിക്സ് പാർക്ക് മേഖലയിൽ വ്യാഴാഴ്ച 60 ശതമാനം മഴ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ ഈ പോരാട്ടങ്ങൾക്കും ഭീഷണിയുണ്ട്. മഴ കാരണം സെമി ഫൈനൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നാൽ Read More…

Featured Sports

ഏഴു താരങ്ങളെ പുറത്താക്കി, രോഷം തീരാതെ PCB, ‘ലോകം പാക്കിസ്ഥാനെ നോക്കി ചിരിക്കുന്നു’; പരുക്ക് നാടകമോ? ഇമാം കുരുങ്ങുമോ?

ഇംഗ്ലണ്ടിനെതിരായ ലീഡ്സ്, ലോർഡ്സ് ടെസ്റ്റുകളിലെ തിരിച്ചടിയെ തുടർന്ന് ഏഴു താരങ്ങളെയും കോച്ചിനെയും ഒഴിവാക്കിയതിന് പിന്നാലെ നിർണായക നടപടികളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ട്. പരുക്കിന്റെ പേരിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യാതിരുന്ന ഓപ്പണർ ഇമാം ഉൾ ഹഖിന്റെ പരുക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് പിസിബി പ്രത്യേക അന്വേഷണം നടത്തും. ഇമാം പരുക്ക് അഭിനയിക്കുകയാണെന്ന സംശയം ശക്തമായതോടെ താരത്തിന്റെ കാലിന് പരുക്കുണ്ടെന്ന് ടീം മാനേജ്മെന്റ് പ്രസ്താവന ഇറക്കിയിരുന്നുവെങ്കിലും വിവാദങ്ങൾ അടങ്ങിയിട്ടില്ല. 2022-ലെ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയും ഇമാം സമാനമായ രീതിയിൽ പരുക്ക് Read More…