ന്യൂഡല്‍ഹി: സി.ഐ.എയുടെ പിടിയില്‍നിന്നു അഫ്‌ഗാനിസ്‌ഥാനിലെ ടോറ ബോറ കുന്നുകളില്‍നിന്നു അല്‍ഖ്വയ്‌ദ സ്‌ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ രക്ഷപ്പെട്ടത് സ്‌ത്രീ വേഷത്തില്‍. 2001 സെപ്‌റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഒസാമയെ പിടികൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു സി.ഐ.എ. മുന്‍ സി.ഐ.എ ഉദ്യോഗസ്‌ഥന്‍ ജോണ്‍ കിരിയാക്കോയാണ് ഒസാമ രക്ഷപ്പെട്ട രീതി വെളിപ്പെടുത്തിയത്. 15 വര്‍ഷത്തോളമാണ് അദ്ദേഹം സി.ഐ.എയില്‍ സേവനമനുഷ്‌ഠിച്ചത്. പാകിസ്‌താനിലെ സി.ഐ.എയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ മേധാവിയുമായിരുന്ന കിരിയാക്കോ. സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡറുടെ വിവര്‍ത്തകന്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറിയ ‘അല്‍ഖ്വയ്‌ദ പ്രവര്‍ത്തകനായിരുന്നു’ Read More…
Tag: Osama Bin Laden
കൊടുംഭീകരന്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട പാകിസ്താനിലെ വീടിന് പിന്നീട് എന്തു സംഭവിച്ചു?
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തിയ ആക്രമണത്തിന് ശേഷം പത്തുവര്‍ഷമെടുത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പാകിസ്താനിലെ ഒളിത്താവളമായ അബോട്ടാബാദിലെ വീട്ടിലിട്ട് കൊടും ഭീകരന്‍ ഒസാമാ ബിന്‍ ലാദനെ വധിച്ചത്. രഹസ്യ ദൗത്യങ്ങളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട നേവി സീല്‍ കമാന്‍ഡോകളാണ് ഓപ്പറേഷന്‍ നടത്തിയത്. ബിലാല്‍ ടൗണ്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന രഹസ്യാത്മകതയ്ക്കും സുരക്ഷയ്ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പാകിസ്ഥാനിലെ അബോട്ടാബാദിലുള്ള ലാദന്റെ വസതിയില്‍ റെയ്ഡ് നടത്തി അമേരിക്കന്‍ നേവി സീല്‍ കമാന്‍ഡോകള്‍ ലാദനെ വധിച്ചു. ചുറ്റും Read More…
ഒസാമയുടെ മകന്‍ ഹംസ ജീവിച്ചിരിപ്പുണ്ടെന്നു റിപ്പോര്‍ട്ട്, സംരക്ഷണത്തിന് 450 സ്‌നൈപ്പര്‍മാര്‍
ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ അല്‍ ക്വയ്‌ദ സ്‌ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവനോടെയുണ്ടെന്നും വെളിപ്പെടുത്തല്‍. സഹോദരന്‍ അബ്ദുള്ള ബിന്‍ ലാദനോടൊപ്പം അഫ്‌ഗാനിസ്‌ഥാനിലെ അല്‍ ക്വയ്‌ദയുടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത് ഹംസയാണെന്നാണ് ‘ദി മിറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019-ല്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തേയുള്ള വിവരം. യു.എസിനും മറ്റ് രാജ്യങ്ങള്‍ക്കും നേരേ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹംസയുടെ കൊലപാതകം Read More…



