ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ കഴിഞ്ഞ ബുധനാഴ്ച അപൂർവ്വമായ ഒരു വിവാഹത്തിന് വേദിയായി. കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന നാഗ്പുർ സ്വദേശി മൂലാറാം ഭാട്ടിയും (33) മുംബൈ സ്വദേശി സീമ ഘട്സെയുമാണ് (31) ഇവിടെവെച്ച് വിവാഹിതരായത്. രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഈ തടവുകാരുടെ വിവാഹം നടന്നത്. വിവാഹത്തിനായി ഏതാനും മണിക്കൂറുകളിലേക്ക് ജയിൽ ഒരു വിവാഹ മണ്ഡപമായി മാറുകയായിരുന്നു. വധൂവരന്മാർ പരസ്പരം മാലകൾ ചാർത്തി, പുരോഹിതന്റെ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി. അവിടുത്തെ പോലീസ് Read More…

