അതിര്‍ത്തി കടന്നുള്ള ഓണ്‍ലൈന്‍ പ്രണയവും അതിന് ശേഷം അവരെ തേടി മറ്റൊരു രാജ്യത്തിലേക്കുള്ള വരവും പോക്കുമൊക്കെ ഇപ്പോള്‍ ഇന്ത്യയില്‍ പതിവ് വിഷയം പോലെയായിട്ടുണ്ട്. പക്ഷേ ഉത്തര്‍പ്രദേശിലെ ഒരു യുവാവിനെ ഇത് കൊണ്ടെത്തിച്ചത് പാകിസ്താനിലെ ജയിലിലാണ്. പ്രണയിനിയെ കാണാനായി അനധികൃതമായി അതിര്‍ത്തി കടന്ന യുപി യുവാവ് പാകിസ്താനില്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയില്‍ നിന്നുള്ള ഇയാള്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും പ്രണയിക്കുകയും ചെയ്തത് പാകിസ്താന്‍കാരിയെയാണ്. അവളെ കാണാന്‍ അനധികൃതമായി അതിര്‍ത്തി കടന്നതിന് പാകിസ്ഥാനില്‍ അറസ്റ്റിലായി. നഗ്ല ഖത്കാരി ഗ്രാമത്തില്‍ Read More…