2013ല്‍ എല്‍ഐസിയുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടറായി ഉഷാ സാങ്വാന്‍ ചരിത്രമെഴുതി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എല്‍ഐസി) ഡയറക്ട് റിക്രൂട്ട് ഓഫീസറായി 1981-ല്‍ ചേര്‍ന്ന അവര്‍ 2013-ല്‍ എംഡിയായി. 35 വര്‍ഷത്തിലേറെ ജോലി ചെയ്ത ശേഷം 2018-ല്‍ സാങ്വാന്‍ എല്‍ഐസിയില്‍ നിന്ന് വിരമിച്ചു. ഇന്ന് എല്‍ഐസിയുടെ വിപണി മൂല്യം 5.79 ലക്ഷം കോടി രൂപയാണ്. 93വയസ്സുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരന്‍ ലച്മണ്‍ ദാസ് മിത്തലിന്റെ മകളാണ് സാങ്വാന്‍. 1969-ല്‍ സൊണാലിക ഗ്രൂപ്പ് Read More…