Good News

റോഡില്ല, മൊബൈലില്ല ; ഒഡീഷയിലെ ബോണ്ട ഗോത്രത്തിലെ 19കാരന്‍ നീറ്റ് ജയിച്ച് MBBS പഠനത്തിന്

ഒഡീഷയിലെ ആദിവാസി ഗോത്രമായ ബോണ്ട വിഭാഗത്തിന് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മംഗള മുദുലി തന്റെ സമുദായത്തിലെ ആദ്യത്തെ മെഡിക്കല്‍ വിദ്യാര്‍തിഥിയായി മാറി. മുദുലിപാഡ ഗ്രാമത്തില്‍ നിന്നുള്ള 19 കാരന്‍ നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) 261-ാം റാങ്കോടെ വിജയിച്ച് ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം നേടി. ഒഡീഷയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ വിഭാഗവും ഒറ്റപ്പെട്ട സമൂഹങ്ങളിലൊന്നുമാണ് ബോണ്ട ഗോത്രം. 2011 ലെ സെന്‍സസ് അനുസരിച്ച്, ഗോത്രത്തിന്റെ സാക്ഷരതാ നിരക്ക് വെറും 36.61 ശതമാനമാണെന്നത് Read More…