Sports

വല്ലാത്ത തോല്‍വി , എങ്ങിനെ കരകയറാന്‍ കഴിയുമെന്ന് അറിയില്ല; ലോകകപ്പ് തോല്‍വിയെപ്പറ്റി രോഹിത് ശര്‍മ്മ

ലോകകപ്പ് ഫൈനലില്‍ ഏറ്റത് ഒന്നൊന്നര തോല്‍വിയായി പോയെന്നും അതില്‍ നിന്നും കരകയറാന്‍ ഏറെ സമയമെടുത്തെന്നും നിരാശ മറച്ചു വെയ്ക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ വിജയിക്കാത്തതിന്റെ നിരാശയില്‍ നിന്ന് മുന്നോട്ട് പോകാന്‍ കുറച്ച് സമയമെടുത്തെന്നും എന്നാല്‍ താന്‍ കണ്ടുമുട്ടിയ ആരാധകരുടെ സഹാനുഭൂതി നിറഞ്ഞ പ്രതികരണം സുഖം പ്രാപിക്കാന്‍ സഹായിച്ചെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സംസാരിച്ച രോഹിത്, ക്രിക്കറ്റിലെ ആത്യന്തിക Read More…

Featured Sports

മുഹമ്മദ് ഷമിയുടെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ റെക്കോഡാണോ? കണക്കുകള്‍ പറയുന്നത്

ആദ്യത്തെ നാലു മത്സരങ്ങള്‍ക്ക് ശേഷം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഉജ്വലമായ ബൗളിംഗ് കൊണ്ട് മറുപടി നല്‍കിയയാളാണ് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി. താരത്തിന്റെ തകര്‍പ്പന്‍ സ്‌പെല്ലുകള്‍ ഇന്ത്യയെ ലോകകപ്പിലെ ഫൈനലിലേക്ക് കടക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായി മാറുകയും ചെയ്തു. എന്നാല്‍ ഷമിയുടെ ഏഴു കളിയിലെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ ഒരു റെക്കോഡാണോ? ലോകകപ്പില്‍ 23 വിക്കറ്റുകള്‍ നേടിയ ഓസ്ട്രേലിയയുടെ ആദം സാംപയേക്കാള്‍ ഒരു വിക്കറ്റ് കൂടുതല്‍ നേടിയാണ് ഷമി 2023 ലോകകപ്പ് പൂര്‍ത്തിയാക്കിത്. എന്നാല്‍ ഷമിയുടേത് ലോകകപ്പിലെ Read More…

Sports

ലോകകപ്പ് ജയത്തോടെ ഓസ്‌ട്രേലിയ വാരിക്കൊണ്ട് പോയത് എത്രയാണെന്ന് അറിയാമോ?

ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാമത്തെ ലോകകപ്പ് തങ്ങളുടെ ഷോക്കേസിലേക്ക് കൊണ്ടുപോയപ്പോല്‍ അനേകം ഇന്ത്യന്‍ ആരാധകരുടെ ഹൃദയമാണ് നുറുങ്ങിയത്. ഇനി അടുത്ത ലോകകപ്പിനായി അവര്‍ കാത്തിരിക്കുമ്പോള്‍ വിജയത്തിലൂടെ ഓസീസ് തൂത്തുവാരിയത് നാലു മില്യണ്‍ ഡോളര്‍. ലോകകപ്പ് ജേതാക്കളെന്ന നിലയില്‍ ഓസ്ട്രേലിയക്ക് 4 മില്യണ്‍ ഡോളറും റണ്ണേഴ്സ് അപ്പായ ഇന്ത്യക്ക് 2 മില്യണ്‍ ഡോളറും തോറ്റ രണ്ട് സെമിഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് 800,000 ഡോളര്‍ വീതം ലഭിച്ചു. 4 ദശലക്ഷം ഡോളര്‍ സമ്മാനത്തുക കൂടാതെ, ടൂര്‍ണമെന്റിന്റെ Read More…

Sports

ഒരു പക്ഷേ ഓസീസ് തോറ്റിരുന്നെങ്കില്‍… ഏറെ ചര്‍ച്ച ചെയ്യപ്പെടുമായിരുന്ന വിഷയം സ്മിത്തിന്റെ പുറത്താകല്‍

ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയ മത്സരത്തില്‍ ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ പുറത്താകല്‍ ചര്‍ച്ചാവിഷയമാകുന്നു. മത്സരം ഓസ്‌ട്രേലിയ ജയിച്ചതിനാല്‍ വലിയ പ്രശ്‌നമാകാതെ പോയ തീരുമാനം ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ മറ്റൊന്നായി മാറുമായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനലിനിടെ താന്‍ പുറത്തായ തീരുമാനത്തില്‍ സ്മിത്ത് റിവ്യൂവിന് വിടാതിരുന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ജസ്പ്രീത് ബൂംറെയുടെ പന്തില്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഈ സമയത്ത് താരത്തിന്റെ വ്യക്തിഗത Read More…

Featured Sports

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകന്‍; സിക്‌സറുകളില്‍ രോഹിതിന് രണ്ടു റെക്കോഡ്

ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകിയ തകര്‍പ്പന്‍ ബാറ്റിംഗ് രോഹിത് ശര്‍മ്മയെ എത്തിച്ചത് ലോകറെക്കോഡിലേക്ക്. ഇത്തവണയും അര്‍ദ്ധശതകം മൂന്ന് റണ്‍സിന് നഷ്ടമായ രോഹിത് ഈ മത്സരത്തില്‍ 47 റണ്‍സ് നേടിയതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനായിട്ടാണ് മാറിയത്. ഞായറാഴ്ച അഹമ്മദാബാദില്‍ 31 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 47 റണ്‍സെടുത്ത രോഹിത് തുടക്കം മുതല്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തൂത്തുവാരി. 11 Read More…

Sports

സര്‍വ്വതും പിഴച്ചു, കലാശപ്പോരില്‍ ഇന്ത്യയെയും ഓസീസ് പഠിപ്പിച്ചു; കപ്പ് കൈവിട്ട് നീലക്കടുവകള്‍

അഹമ്മദാബാദ്: ബാറ്റിംഗിലും ബൗളിംഗിലും ഈ ലോകകപ്പില്‍ ഇതുവരെ കാണാത്ത ഒരു ഇന്ത്യന്‍ ടീമിനെ കണ്ട മത്സരത്തില്‍ ഓസ്ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റ് ഇന്ത്യ ലോകകപ്പ് കൈവിട്ടു. നിര്‍ണ്ണായക ഫൈനലില്‍ സെഞ്ച്വറിയുമായി ആതിഥേയ ടീമിനെ കിരീടത്തിലേക്ക് നയിച്ച് ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഇന്ത്യയുടെ വിധി കുറിച്ചു. കലാശപ്പോരില്‍ സ്വന്തം ടീമിന്റെ വിജയം കാണാനെത്തിയ 1,30,000 കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ബാറ്റിംഗും ബൗളിംഗും ഒരുപോലെ പാളി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഓസീസ് ഇന്ത്യയെ 240 റണ്‍സിന് ചുരുട്ടിക്കെട്ടിയപ്പോള്‍ Read More…

Sports

കോഹ്ലിയ്ക്ക് 50 സെഞ്ചുറി, ഷമിക്ക് 7 വിക്കറ്റ്, മിച്ചലിന് സെഞ്ച്വറി; ഇന്ത്യാ – ന്യൂസിലന്റ് സെമിയെക്കുറിച്ച് ഈ പരിശീലകന്‍ പറഞ്ഞതെല്ലാം ശരി

മാജിക്കല്ല, മന്ത്രമല്ല, ജാലവിദ്യയുമല്ല. കൃത്യമായ നിരീക്ഷണവും കണക്കുകളും വിലയിരുത്തലുകളും മാത്രം. ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള 2023 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ന്യൂസിലന്റിന്റെ ഈ മുന്‍ പരിശീലകന്‍ പ്രവചിച്ചതെല്ലാം അക്ഷരംപ്രതി ശരിയായി. ആദ്യ സെമിഫൈനല്‍ നടക്കുന്നതിന് മുമ്പ് ന്യൂലന്റിന്റെ മൂന്‍ ഹെഡ്‌കോച്ചായ മൈക്ക് ഹെസ്സന്‍ നടത്തിയ പ്രവചനം 100 ശതമാനം ശരിയായത് ക്രിക്കറ്റ് ആരാധകരെയും സാമൂഹ്യമാധ്യമങ്ങളിലും വന്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവചനത്തില്‍ ഇന്ത്യയുടെ വിജയം മാത്രമായിരുന്നില്ല. ജയത്തിന്റെ മാര്‍ജിന്‍, വിരാട്‌കോഹ്ലിയുടെ പ്രകടനം, ഷമിയുടെ വിക്കറ്റ്‌വേട്ട എന്നിവയെല്ലാം വളരെ Read More…

Sports

‘ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് തോല്‍പ്പിക്കും; ആദ്യം ബാറ്റ് ചെയ്യുന്ന കങ്കാരുക്കള്‍ രണ്ടിന് 450 എടുക്കും; ഇന്ത്യ 65 ന് പുറത്താകും’

ലോകത്തെ ഏറ്റവും മികച്ച ഏകദിന ടീമിനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വെല്ലുവിളികള്‍ നിറഞ്ഞ ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും ജയിച്ച് കലാശപ്പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് എതിരാളികള്‍ പ്രൊഫഷണലിസത്തിന്റെ തമ്പുരാക്കന്മാരായ ഓസ്‌ട്രേലിയയാണ്. ഇന്ത്യ ഏറ്റവും ഫേവറിറ്റുകളായ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ വിജയം പ്രവചിച്ച് ഓസീസ് താരം മിച്ചല്‍ മാഷ് നടത്തിയ ഒരു പഴയ പ്രവചനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഓടുന്നുണ്ട്. ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് പരാജയപ്പെടുത്തുമെന്ന് മാര്‍ഷ് പരിഹാസരൂപേണെ നടത്തിയ പ്രവചനമാണ് ശ്രദ്ധേയമാകുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 450-2 Read More…

Sports

ലോകകപ്പ്: അഹമ്മദാബാദില്‍ മുറിവാടക പത്തുമടങ്ങ്; 5000 രൂപയുടെ മുറിക്ക് 50,000 മുതല്‍ രണ്ടു ലക്ഷം വരെ

ഇന്ത്യ ലോകകപ്പില്‍ ഫൈനലില്‍ കടന്നതോടെ ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള ചെലവേറുന്നു. നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് ആതിഥേയരായ ഇന്ത്യ എട്ടു തവണ ഫൈനല്‍ കളിച്ച ഓസ്‌ട്രേലിയയെ നേരിടുന്നത്. മത്സരം നഗരത്തിലെ വേദിയില്‍ ഉറപ്പാക്കിയതോടെ മുമ്പ് താങ്ങാനാവുന്ന യാത്രാ താമസ സൗകര്യങ്ങള്‍ പത്തുമടങ്ങ് വരെയാണ് തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിമാനിരക്കും ഹോട്ടല്‍ മുറികളുടെ നിരക്കുമെല്ലാം കൂടി. ഒരു ഹോട്ടല്‍ മുറിക്ക് വാടക 1.25 ലക്ഷം രൂപയായിട്ടാണ് ഉയര്‍ന്നത്. ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാന്‍ ആകാംക്ഷയോടെ ആരാധകര്‍ എത്താന്‍ തുടങ്ങിയതോടെ മുറികളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. മികച്ച Read More…