കോട്ടയം: ഭാര്യയുമായി വഴക്കിട്ട്, യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേയ്‌ക്ക് ചാടി. റോഡിലേയ്‌ക്ക് ചാടിയതിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റ ഇടയാഴം കറുകത്തറ മഹേഷി (47)നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് അഞ്ചിനു എം.സി റോഡില്‍ നാട്ടകം പോളിടെക്‌നിക്കിനു മുന്നിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു എറണാകുളത്തിനു പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ഈ ബസിനുള്ളിലാണ് മഹേഷും ഭാര്യയും മക്കളും ഉണ്ടായിരുന്നത്. ചങ്ങനാശേരി കഴിഞ്ഞതു മുതല്‍ മഹേഷും ഭാര്യയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. Read More…
Tag: odd news
വലിയ അക്ഷരത്തില്‍ വയലില്‍ അയാള്‍ എഴുതി,’ മാരീ മീ’; കര്‍ഷകയുവാവിന്റെ വിവാഹാഭ്യര്‍ത്ഥന വേറെ ലെവല്‍
യഥാര്‍ത്ഥ പ്രണയം മരിച്ചെന്ന് ആരുപറഞ്ഞു. മുട്ടുകുത്തിയിരുന്ന് വജ്രമോതിരം നീട്ടി എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്ന രീതി കാമുകന്മാര്‍ സാധാരണയായി സ്വീകരിക്കുന്ന പതിവ് വഴികളാണ്. എന്നിരുന്നാലൂം കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്തവും പുതുമയുമാര്‍ന്ന വഴികളാണ് മിക്കവാറും കാമുകന്മാര്‍ തേടുക. അങ്ങിനെ നോക്കുമ്പോള്‍ അത്തരം കാമുകന്മാരുടെ രാജാവാണ് സോമര്‍സെറ്റില്‍ നിന്നുള്ള ടോം ഹീലെന്ന് പറയേണ്ടി വരും. നാലു വര്‍ഷമായുള്ള കാമുകിയെ സ്വന്തമാക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് സ്വന്തം കൃഷിയിടം. കാമുകിയെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് കുറിപ്പിട്ടത് Read More…
ഒരു പ്ലേറ്റ് പാനിപൂരിയ്ക്ക് ഇത്രയും വിലയോ? അമൂല്യമായ ഈ കലാസൃഷ്ടി മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന് കമന്റ്
പാനിപൂരി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സാധാരണയായി ഒരു പ്ലേറ്റിന് 20 രൂപയാണ് ഇവയ്ക്ക് വല വാങ്ങുന്നത്. എന്നാല്‍ മുന്നൂറ് രൂപ ഈടാക്കിയാല്ലോ ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ കൊശിക് മുഖര്‍ജി എന്ന ഉപഭോക്താവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കിട്ടിരിക്കുന്നത്. കൗശിക് പങ്കുവച്ചിരിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യന്തര വിമാനത്താവളത്തില്‍ വില്‍പ്പന നടത്തുന്ന പാനിപൂരിയാണ്. ‘സിഎസ്‌ഐഎ മുംബൈ എയര്‍പോര്‍ട്ടിലെ ഫുഡ് സ്റ്റാളുകള്‍ക്ക് നല്ല വാടകയുണ്ട് എന്നറിയാം – എന്നാല്‍ ഇത് ചെലവേറിയതാണെന്ന് എനിക്കറിയില്ലായിരുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് കൗശിക് Read More…
ലോകത്ത് ജീവിച്ചിരുന്നവരില്‍ ഏറ്റവും ധനികനായ മനുഷ്യന്റെ മുഖം 3400 വര്‍ഷങ്ങള്‍ക്ക് ശേഷം പുന:സൃഷ്ടിച്ചു
ലോകത്ത് ഇന്നോളം ജീവിച്ചിരുന്നവരില്‍ ഏറ്റവും ധനികനായ മനുഷ്യന്റെ മുഖം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഈജിപ്തിനെ അഭൂതപൂര്‍വമായ സമൃദ്ധിയുടെയും അന്താരാഷ്ട്ര ശക്തിയുടെയും കാലഘട്ടത്തിലൂടെ നയിച്ച ഫറവോന്‍ അമെന്‍ഹോടെപ് മൂന്നാമന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടു. 3,400 വര്‍ഷത്തിന് ശേഷം ആദ്യമായി ശാസ്ത്രജ്ഞര്‍ ടുട്ടന്‍ഖാമന്റെ മുത്തച്ഛന്‍ അമെന്‍ഹോടെപ് മൂന്നാമന്റെ മുഖം പുനഃസൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മമ്മിയുടെ തലയോട്ടിയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് മുഖത്തിന്റെ യഥാര്‍ത്ഥ സാദൃശ്യം വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മിയില്‍ നിന്നുള്ള ചിത്രങ്ങളും ഡാറ്റയും ഉപയോഗിച്ച് ഫറവോന്റെ തലയോട്ടി ഡിജിറ്റലായി പുനര്‍നിര്‍മ്മിച്ചാണ് ആരംഭിച്ചതെന്ന് മുഖത്തിന് ജീവന്‍ Read More…
കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ യുവാവിനെ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ നിന്ന്!
ആളുകളെ കാണാതാകുന്നതും പിന്നീട് കണ്ടെത്തുന്നതുമൊക്കെ സാധാരണമാണ്. എന്നാല്‍ ഇവിടെ 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവാവിനെ ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍നിന്നാണ്. സംഭവം നടന്നത് അള്‍ജീരിയയിലാണ്. 1998ല്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍വച്ചാണ് ഒമര്‍ എന്ന 19 കാരനെ കാണാതാവുന്നത്. ഒമറിന്റെ കുടുംബം കരുതിയത് അവനെ കൊലപ്പെടുത്തിയതോ തട്ടികൊണ്ടുപോയതോ ആണെന്നാണ്. എന്നാല്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ മനസ്സിലാക്കുന്നത് ഒമര്‍ തങ്ങളുടെ കൈയെത്തും ദൂരത്ത് തന്നെയുണ്ടായിരുന്നുവെന്ന്. സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് ഒമറിനെ തന്റെ സഹോദരന്‍ തട്ടികൊണ്ടുപോയി വീട്ടില്‍ തടവിലാക്കി Read More…
400 കോടിയുടെ ആഡംബര ബംഗ്ലാവ് വെറുതെ ദാനം ചെയ്യേണ്ടി വന്ന് അമേരിക്കന്‍ വ്യവസായി
കോടിക്കണക്കിന് രൂപ വിലയുള്ള ആഡംബര ബംഗ്ലാവ് വെറുതെ ദാനം ചെയ്യേണ്ടി വന്ന അമേരിക്കന്‍ വ്യവസായിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ വ്യവസായിയും നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ മുന്‍ ടീമുടമയുമായ ഡാന്‍ സ്‌നൈഡറിനാണ് തന്റെ കൂറ്റന്‍ ബംഗ്ലാവ് ദാനം ചെയ്യേണ്ടി വന്നത്. വാഷിങ്ടണ്‍ കമാന്‍ഡേര്‍സ് എന്ന തന്റെ ഫുട്‌ബോള്‍ ടീം വില്‍ക്കുന്നതിനേക്കാള്‍ വലിയ ബുദ്ധിമുട്ടുകളാണ് സ്വന്തം വീട് കൈമാറ്റം ചെയ്യാന്‍ അദ്ദേഹം നേരിട്ടത്. മറ്റൊരു മാര്‍ഗവുമില്ലാതെ വന്നതോടെ ബംഗ്ലാവ് അദ്ദേഹം ചാരിറ്റി സംഘടനയ്ക്ക് കൈമാറുകയായിരുന്നു. 2023 ഫെബ്രുവരിയില്‍ 49 മില്യന്‍ Read More…
ലൈക്ക് കിട്ടാന്‍ അപകടകരമായ ട്രെയിന്‍ സ്റ്റണ്ട്; വൈദ്യുതാഘാതമേറ്റ് 15 കാരന്റെ ലൈംഗികാവയവം വെന്തു…!
സാമൂഹ്യമാധ്യമത്തില്‍ ലൈക്ക് കിട്ടാന്‍ അപകടകരമായ ട്രെയിന്‍ സ്റ്റണ്ട് ചെയ്ത കൗമാരക്കാരന്റെ ലൈംഗികാവയവത്തിന് പൊള്ളലേറ്റു. ട്രെയിന് മുകളിലേക്ക കയറുന്നതിനിടയില്‍ അരക്കെട്ടില്‍ വൈദ്യുതാഘാതം ഏറ്റതിനെ തുടര്‍ന്ന് പൊള്ളലേറ്റ 15 കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. വൈദ്യുതാഘാതം ഏറ്റ പയ്യന്‍ വേദനയോടെ പാളത്തില്‍ വീഴുകയും മറ്റുള്ളവര്‍ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയും ചെയ്തു. ഇയാളുടെ ലൈംഗികാവയവത്തിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും മുഖത്തും ശരീരത്തും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോസ്‌കോയില്‍ നിന്ന് 30 മൈല്‍ കിഴക്കുള്ള ഇലക്ട്രോഗ്ലിയില്‍ ആയിരുന്നു സംഭവം. സോഷ്യല്‍ മീഡിയയിലേക്ക് സ്റ്റണ്ട് വീഡിയോ ചെയ്യുകയായിരുന്നു ആണ്‍കുട്ടി. Read More…
അതിരില്‍ മരം; തർക്കപരിഹാരമായി മരത്തിന്റെ പകുതി മുറിച്ചു നീക്കി: ഇപ്പോൾ കൗതുകകാഴ്ച്ച
അപൂർവമായ പല കാഴ്ചകളും നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ ഒരു വൃക്ഷമാണ് സഞ്ചാരികളെ ആകർഷിക്കുന്നത് . ഏതാണ്ട് 25 വർഷം പഴക്കമുള്ള മരമാണിത്. എന്നാൽ ഇതിന്റെ പുതിയ രൂപമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മരം നേർപകുതിയിൽ മുറിച്ചുമാറ്റിയിരിക്കുന്നു. മരത്തിന്റെ ഒരു വശത്ത് മാത്രം ശിഖരങ്ങളും ഇലകളും. മറുപകുതി ശൂന്യം.. എന്നാൽ ഈ മരം വളരെ രസകരമായ, കാലങ്ങൾ നീണ്ട ഒരു വഴക്കിന്റെ പരിണിത ഫലമാണത്രേ. ഇങ്ങനെ മരത്തിന്റെ പകുതി നഷ്ടമാകാൻ കാരണം മറ്റൊന്നുമല്ല രണ്ട് കുടുംബങ്ങൾ Read More…
മൂന്നുമാസം മുമ്പ് കുഞ്ഞു മരിച്ചു; മകനോട് വിടപറയാന്‍ കഴിയാതെ അഴുകിയ ശരീരവുമായി അമ്മ ചിമ്പാന്‍സി…!
എല്ലാ മൃഗങ്ങള്‍ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. നഷ്ടം ഉണ്ടാക്കുന്ന ദു:ഖം എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെയുമാണ്. സ്പാനിഷ് മൃഗശാലയില്‍ മരിച്ച കുഞ്ഞിന്റെ അഴുകിയ മൃതദേഹവും വഹിച്ച് ഹൃദയം തകര്‍ന്ന ഒരു അമ്മ ചിമ്പാന്‍സി. മരിച്ച് മൂന്ന് മാസത്തിന് ശേഷവും കുഞ്ഞിനോട് വിടപറയാന്‍ കഴിയാതെ, ദുഃഖിതയായ അമ്മ കുഞ്ഞിന്റെ ‘മമ്മി’ യായ അവശിഷ്ടങ്ങള്‍ ചുമന്നുകൊണ്ടാണ് നടക്കുന്നത്. സ്‌പെയിനിലെ വലന്‍സിയയിലെ നതാലിയ ബയോപാര്‍ക്കിലാണ് ഹൃദയം വിങ്ങുന്ന ഈ ദൃശ്യമുള്ളത്. താന്‍ പോകുന്നിടത്തെല്ലാം കുഞ്ഞിന്റെ നിശ്ചലമായ ശരീരവും എടുത്തുകൊണ്ടാണ് മാതാവ് പോകുന്നത്. ശിശുമരണനിരക്ക് കൂടുതലുള്ള Read More…