ഭൂമികുലുക്കം എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാകാറുണ്ട്. അപ്പോൾ എല്ലാ വർഷവും ജൂലൈ മാസത്തിൽ ഭൂമി കുലുങ്ങുന്ന ഒരു നഗരത്തിലുള്ളവരുടെ അവസ്ഥയെ പറ്റി പ്രത്യേകം പറയേണ്ടല്ലോ.മെക്സിക്കോയിലെ ചിചെൻ എന്ന നഗരത്തിലാണ് ഇത്. വർഷം തോറും ഈ നഗരത്തിൽ ഉണ്ടാകുന്ന ഭൂകമ്പത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് ഗവേഷകർക്ക് അടക്കം ഉത്തരം കിട്ടിയിട്ടില്ല. എന്നാൽ സഞ്ചാരികൾ അധികമായി എത്തുന്ന ഈ നഗരം 2007 മുതൽ പുതിയ ലോകാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്. ചിചെൻ ഇറ്റ്‌സയിലെ കുക്കുൽകൻ ക്ഷേത്രമായ എൽ കാസ്റ്റിലോയാണ് ലോകാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത്. Read More…
Tag: odd news
കോഫികുടി മാത്രമെങ്കിൽ 1500 രൂപ; ബൈക്കില്‍ കറങ്ങാന്‍ 2000; വാടക കാമുകിയാകാന്‍ യുവതിയുടെ നിരക്കുകള്‍
ഒറ്റപ്പെടുന്നവര്‍ക്ക് കൂട്ടായി ഒരു നിശ്ചിത കാലയളവില്‍ കാമുകനേയോ കാമുകിയേയോ ലഭിക്കുന്ന രീതി ജപ്പാനില്‍ ഉണ്ട്. ജപ്പാനില്‍ ഇത് സാധാരണ കാര്യമാണ്. ഡേറ്റിങ്, ഒരുമിച്ചുള്ള ഭക്ഷണം, ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയാണ് ഈ പങ്കാളിയില്‍ നിന്ന് ലഭിയ്ക്കുക. എന്നാല്‍ ജപ്പനിലെ ഈ സിസ്റ്റം ഇന്ത്യയിലും അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു യുവതിയുടെ നിബന്ധനകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ @divya_giri__എന്ന പേരിലുള്ള അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിലാണ് യുവതി താന്‍ വാടക കാമുകിയാകാന്‍ തയാറാണെന്ന് അറിയിച്ചത്. ”സിംഗിളാണോ ? ഡേറ്റിന് പോകാന്‍ തയാറാണോ? Read More…
രണ്ടു മണിക്കൂര്‍ പരീക്ഷയുടെ പേപ്പര്‍ നോക്കാന്‍ 23 സെക്കന്റ്: അധ്യാപികയുടെ മൂല്യനിർണ്ണയ വീഡിയോ വൈറൽ
ഓരോ വിദ്യാർത്ഥിയും രാത്രിയും പകലും കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്നു. തുടർന്ന് ലഭിക്കുന്ന മാർക്ക് ചിലർക്ക് വിചാരിച്ചതിനേക്കാൾ കൂടുതൽ ആവാം മറ്റ് ചിലർക്ക് കുറവും. സത്യത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ നല്ലരീതിയിൽ പരിശോധിക്കപ്പെടുന്നുണ്ടോ? ഈ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഉപയോക്താക്കള്‍ നമ്മുടെ പരീക്ഷാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി. ബീഹാറിലെ അധ്യാപകർ എന്ന പേരിലുള്ള എക്സ് ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് Read More…
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരന്‍; ഒന്നാം വയസ്സില്‍ ലോക റെക്കോര്‍ഡ് നേടി നാനാ
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുകയെന്നത് ഒരിക്കലും ഒരു ചില്ലറ കാര്യമല്ല. എന്നാല്‍ ഘാനയിലെ ലയം നാനാ സാം അന്‍ക്രയ ഈ നേട്ടം സ്വന്തമാക്കിയത് തന്റെ ഒന്നാം വയസ്സിലാണ്.നാന സ്വന്തമാക്കിയത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആണ്‍ചിത്രകാരനെന്ന അപൂര്‍വ്വ നേട്ടമാണ്. ഈ അപൂര്‍വ്വമായ നേട്ടം സ്വന്തമാക്കിയത് കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു. അക്രയിലെ സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തില്‍ നടത്തിയ പ്രൊഫഷണല്‍ എക്‌സിബിഷനിഷ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിച്ച 10 ചിത്രങ്ങളില്‍ ഒമ്പതും വിറ്റുപോയി. പ്രദര്‍ശനം കാണാനെത്തിയ ഘാനയിലെ പ്രഥമ Read More…
മക്കൾ ബീച്ചിൽ നിന്ന് 72 കക്കകൾ ശേഖരിച്ചു, അമ്മയ്ക്ക് പിഴ ചുമത്തിയത് എഴുപത്തിമൂന്നു ലക്ഷം
കാലിഫോർണിയ ബീച്ചിൽ നിന്ന് മക്കൾ 72 കക്കകൾ ശേഖരിച്ചതിന് അമ്മയ്ക്ക് 88,000 ഡോളർ ഏകദേശം (73,12,800രൂപ) പിഴ ചുമത്തി. കാലിഫോർണിയയിൽ മത്സ്യബന്ധന ലൈസൻസില്ലാതെ ആളുകൾക്ക് കക്കകൾ ശേഖരിക്കാൻ അനുവാദമില്ല. പിസ്മോ ബീച്ചിൽ കക്ക വിളവെടുപ്പ് സംബന്ധിച്ച് കർശനമായ നിയന്ത്രണങ്ങളുണ്ട്. ആളുകൾക്ക് സാധുവായ ഉപ്പുവെള്ള മത്സ്യബന്ധന ലൈസൻസ് ഉണ്ടായിരിക്കണം, കൂടാതെ 4 1/2 ഇഞ്ചിൽ താഴെയുള്ള കക്കകൾ ശേഖരിക്കാൻ കഴിയില്ല. ആളുകൾക്ക് ഏത് സമയത്താണ് കക്കകൾ വിളവെടുക്കാൻ കഴിയുക, ഒരു ദിവസം എത്ര എണ്ണം ബാഗ് ചെയ്യാം എന്നതിനെക്കുറിച്ചും Read More…
ലണ്ടനിൽ ട്രെൻഡായി ലുങ്കി; ഇന്ത്യൻ വംശജയുടെ വീഡിയോ വൈറൽ
ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകള്‍ സോഷ്യൽ മീഡിയ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന കാലമാണിത്. പ്രത്യേകിച്ചുംട്രെന്‍ഡാകുന്ന വസ്ത്രങ്ങളുടെ കാര്യത്തില്‍. ഇപ്പോള്‍ യൂറോപ്പിലെ പതിവ് ട്രെൻഡിൽ നിന്ന് വ്യത്യസ്തമായ ഒരു വസ്ത്രമാണ് വൈറലാകുന്നത്. അത് മറ്റൊന്നുമല്ല മലയാളിയുടെ ഏറെ പ്രിയപ്പെട്ട വസ്ത്രമായ ലുങ്കിയാണ് ഈ ട്രന്‍ഡിംഗ് ഡ്രസ്. കഴിഞ്ഞ ദിവസം ലണ്ടന്‍ തെരുവില്‍ ഇന്ത്യൻ വംശജയായ ഒരു യുവതി ലുങ്കി ഉടുത്ത വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇന്ത്യൻ തമിഴ് വംശജനായ @valerydaania ആണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം Read More…
ഹല്‍ദി ആഘോഷത്തിനിടെ വധുവിന്റെ തലയില്‍ പാല്‍ ഒഴിച്ചു; തടഞ്ഞ് വരന്‍; വീഡിയോ വൈറല്‍
ഹല്‍ദി ആഘോഷം ഇന്ന് ഇന്ത്യന്‍ വിവാഹത്തിന്റെ ഒരു ഭാഗമാണ്. ഈ ആഘോഷം വ്യത്യസ്തമാക്കാനായി പല വധുവരന്മാരും സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിക്കാറുമുണ്ട്. അത്തരത്തില്‍ വധുവരന്മാരുടെ തലയില്‍ പാല്‍ അഭിഷേകം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പാല്‍ തലയിലൂടെ ഒഴിക്കുമ്പോൾ വധുവിന്റെ മുഖഭാവവും വരന്റെ കരുതലുമാണ് ചര്‍ച്ചയാവുന്നത്. മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യേക ഇരിപ്പിടത്തില്‍ വധുവരന്മാര്‍ ഇരിക്കുന്നു. പെട്ടെന്ന് അതിഥികള്‍ക്കിടയില്‍ നിന്ന് ഒരു സത്രീ വന്ന് വധുവിന്റെ തലയില്‍ പാല്‍ ഒഴിക്കുന്നു. മഞ്ഞള്‍ പുരട്ടിയിരിക്കുന്ന വധുവിന്റെ തലയില്‍പാല്‍ Read More…
ചിക്കന്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ട്രക്ക് ഡ്രൈവര്‍ തിരിച്ചിറങ്ങിയത് കോടീശ്വരനായി…
പെട്ടെന്ന് കോടീശ്വരനാവുക, പണം സമ്പാദിക്കുകയെന്നതൊക്കെ ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. എന്നാല്‍ അത്തരത്തില്‍ ഭാഗ്യം പെട്ടെന്ന് തുണച്ച ഒരു യുവാവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നത്.സംഭവം നടന്നത് യു എസിലെ വിര്‍ജീനയയിലാണ്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രക്ക് ഡ്രൈവറായ റസ്സൽ ഗോമസ് എന്നയാളെയാണ് ഭാഗ്യം തുണച്ചത്. റസ്സല്‍ ഗോമസ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചിക്കനുള്‍പ്പെടെ ചില സാധനങ്ങള്‍ വാങ്ങുന്നതിനായി പോയി. അവിടെ എത്തിയപ്പോള്‍ നിരവധി സ്‌ക്രാച്ച് ടിക്കറ്റുകള്‍ കണ്ടു. ഭാഗ്യ പരീക്ഷണത്തിനായി അയാൾ ഒരു Read More…
വലുപ്പം ഉപ്പുതരിയോളം; ലോകത്തെ ഏറ്റവും ചെറിയ പഴം; പ്രോട്ടീന്‍ കലവറ, ഭാവിയിലെ ‘സൂപ്പര്‍ഫുഡ്’
ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നവരാണ നമ്മളെല്ലാം. നമ്മുടെ പറമ്പുകളില്‍ വിളയുന്ന പഴങ്ങള്‍ക്കൊപ്പം തന്നെ വിപണിയില്‍ കിട്ടുന്ന സീസണല്‍ പഴങ്ങളും നമ്മള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ലോകത്തെ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. അതാണ് വൊള്‍ഫിയ ഗ്ലോബോസ. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സായ ഈ പഴം ഡക്ക്വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഉണ്ടാകുന്നത്. വാട്ടര്‍മീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്. Read More…