ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ 12 പാലങ്ങൾ തകർന്നവീണ വാര്‍ത്തയ്ക്കു പിന്നാലെ യു.പി.യില്‍ റോഡ് തകരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ വികാസ് നഗറിലാണ് റോഡിന് നടുവിലായി വലിയ കുഴി രൂപപ്പെട്ടത്. റോഡില്‍ പെട്ടെന്ന് ഒരു വിള്ളല്‍ ദൃശ്യമായി. തുടര്‍ന്ന് റോഡ് പെട്ടെന്ന് താഴേയ്ക്ക് പതിക്കുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. സംഭവകണ്ട് ആളുകള്‍ ചുറ്റും കൂടിയിട്ടുമുണ്ട്. ഒരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം ഇതുവഴി വരുന്ന യാത്രക്കാർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. റോഡ് ഇടിഞ്ഞുതാണ സംഭവത്തില്‍യു.പി. സര്‍ക്കാരിനെതിരെ വലിയ ജനരോഷവും ഉയരുന്നുണ്ട്. റോഡുപണിയിലെ Read More…
Tag: odd news
‘പ്രോണ്‍ പാസ്‌പോർട്ട്’ അവതരിപ്പിച്ച് സ്‌പെയിൻ, എന്താണ് ഈ ‘‘അശ്ലീല പാസ്‌പോർട്ട്’’ ?
പ്രായപൂർത്തിയാകാത്തവരെ അശ്ലീല ഉള്ളടക്കം ആക്‌സസ് ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ സ്‌പെയിൻ ഒരുങ്ങുന്നു. “പ്രോണ്‍ പാസ്‌പോർട്ട്” എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ നിയമപരമായിതന്നെ ഉപയോക്താക്കളെ അവരുടെ ഉപയോഗം ട്രാക്ക് ചെയ്യപ്പെടാതെതന്നെ അശ്ലീല ഉള്ളടക്കം ആക്‌സസ് ചെയ്യാൻ അനുവദിക്കും, അതേസമയം അതേ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിൽ നിന്ന് കുട്ടികളെ തടയുകയു ചെയ്യും. സ്പാനിഷ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ വാലറ്റ് ആപ്പിന്റെ ഭാഗമാണ് ‘പ്രോണ്‍ പാസ്‌പോർട്ട്’ സംരംഭമെന്ന് ഒലിവ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു .ഡിജിറ്റൽ വാലറ്റ് Read More…
ആദ്യമായി അടിവസ്ത്രം ഉപയോഗിച്ചത് 40,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്; ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ
മനുഷ്യര്‍ അടിവസ്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയട്ട് ഇപ്പോള്‍ 40000 വര്‍ഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് പുതിയ വെളിപ്പെടുത്തി ഗവേഷകര്‍ .സൈബീരിയിലെ ഗുഹകളില്‍ ജീവിച്ച മനുഷ്യരാണ് ആദ്യമായി അടിവസ്ത്രങ്ങള്‍ നിര്‍മിച്ച് ഉപയോഗിക്കാനായി ആരംഭിച്ചത്.70000 വര്‍ഷങ്ങളെങ്കിലും മുന്‍പ് മൃഗങ്ങളുടെ എല്ലുകള്‍ ഉപയോഗിച്ചുള്ള സൂചികള്‍ മനുഷ്യവംശം ഉപയോഗിക്കുന്നുണ്ട്.അടിസ്ഥാന വസ്ത്രങ്ങള്‍ ഇവ ഉപയോഗിച്ച് നിര്‍മിക്കാനായി സാധിക്കുമായിരുന്നു. എന്നാല്‍ സൈബീരിയയിലെ ഡെനിസവയില്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ വളരെ സങ്കീര്‍ണമായി സൂചികള്‍ശാസ്ത്രജ്ഞരെ വളരെ അധികം അത്ഭുതപ്പെടുത്തി.ഇത്തരത്തിലുള്ള സൂചികള്‍ കൊണ്ട് അടിവസ്ത്രങ്ങള്‍ക്ക് പുറമെ വലിപ്പമുള്ള ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും Read More…
ചുമ വന്നാല്‍ മൂര്‍ഖനും…. കഫ് സിറപ്പ് കുപ്പി വിഴുങ്ങി ശ്വസിക്കാനാകാതെ പാമ്പ്… വീഡിയോ വൈറല്‍
ഒഡീഷയിൽ ഒരു മൂർഖൻ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ ശേഷം ശ്വസിക്കാൻ പാടുപെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല മീഡിയയില്‍ വൈറല്‍. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ കുപ്പി വിഴുങ്ങിയ പാമ്പിന്റെ വീഡിയോ പങ്കുവെച്ചു, പിന്നീട് പാമ്പ് ഹെൽപ്പ് ലൈനിലെ സന്നദ്ധപ്രവർത്തകരെത്തി പാമ്പിനെ രക്ഷിച്ചു. പാമ്പിന്റെ വായ്ക്കുള്ളിൽ കഫ് സിറപ്പിന്റെ കുപ്പി തുപ്പിക്കളയാനാകാതെ ഉറച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സന്നദ്ധപ്രവർത്തകർ സഹായിക്കുന്നതുവരെ പാമ്പ് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. നന്ദ പറയുന്നതനുസരിച്ച്, ഹെൽപ്പ്‌ലൈനിലെ സന്നദ്ധപ്രവർത്തകർ കുപ്പിയുടെ അടിഭാഗത്തെ അരികുകൾ വിടുവിക്കാൻ Read More…
ഈ കളികഴിഞ്ഞ് അടക്കാം ! മരണാനന്തര ചടങ്ങ് നിര്‍ത്തിവച്ച് ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബം- വീഡിയോ വൈറല്‍
അതിരു കടന്ന ആരാധനകളുടെ പല വിധത്തിലുള്ള കൗതുകകരമായ സംഭവങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരാള്‍ മരിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാതെ ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിയ്ക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ പാതി വഴിയില്‍ നിര്‍ത്തിവെച്ച് കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബമാണ് വീഡിയോയില്‍ ഉള്ളത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പെട്ടിയുടെ പുറത്ത് ഫുട്‌ബോള്‍ ജേഴ്‌സികള്‍ അണിയിച്ചിരിക്കുന്നതും പ്രോജക്ടര്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ ഫുട്‌ബോള്‍ സംപ്രേഷണം നടക്കുന്നതും വീഡിയോയില്‍ കാണാം. കോപ്പ അമേരിക്ക Read More…
നാലുവര്‍ഷത്തിനുശേഷം വീട്ടുകാരെ കാണാന്‍ നാട്ടിലേയ്ക്ക്, വിമാനത്തില്‍ ഇന്ത്യാക്കാരിക്ക് മരണം
നാലുവര്‍ഷമായി നാട്ടിലെത്താതെ വിദേശത്തായിരുന്ന യുവതി ഒടുവില്‍ നാട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിനുള്ളില്‍ മരണമടഞ്ഞു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ മന്‍പ്രീത് കൗറാണ് വീട്ടിലേക്കുള്ള യാത്രയില്‍ ക്വാണ്ടാസ് അന്താരാഷ്ട്ര വിമാനത്തിനുള്ളില്‍ മരണമടഞ്ഞത്. ജൂണ്‍ 20 നായിരുന്നു ദാരുണസംഭവമുണ്ടായത്. നാലു വര്‍ഷമായി കാണാതിരിക്കുന്നതിനാല്‍ മന്‍പ്രീതിനെ കാണാന്‍ കുടുംബം ആകാംഷയോടെ ഇരിക്കുമ്പോഴാണ് മരണവാര്‍ത്തയെത്തിയത്. ഡല്‍ഹി വഴി പഞ്ചാബിലെ വീട്ടിലെത്താനായിരുന്നു യാത്ര. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കകം സീറ്റ്‌ബെല്‍റ്റ് ഇടുമ്പോള്‍ തന്നെ മന്‍പ്രീത് മരണമടയുകയായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 24 കാരിയായ Read More…
പൂനെയില്‍ ഏഴംഗ കുടുംബം വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോയി ; ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍
പൂനെ: അവധിയാഘോഷിക്കാനെത്തിയ ഏഴംഗ കുടുംബം വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍. പൂനെയിലെ ലോണാവാല പ്രദേശത്ത് ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബം ഒഴുകിപ്പോകുന്ന വീഡിയോ ഇതിനകം വൈറലാണ്. മൂന്ന് പേര്‍ മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് രണ്ടുപേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷാഹിസ്ത ലിയാഖത്ത് അന്‍സാരി (36), അമീമ ആദില്‍ അന്‍സാരി (13), ഉമേര ആദില്‍ അന്‍സാരി (8) എന്നിവരാണ് മരിച്ചത്. താഴത്തെ ജലസംഭരണിയില്‍ നിന്നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. അദ്നാന്‍ സഭാഹത് അന്‍സാരി (4), മരിയ Read More…
കൈയില്‍ 100 ഡോളറുണ്ടോ? സ്വര്‍ഗ്ഗത്തില്‍ സ്ഥലം ഉറപ്പിക്കാം; വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സമൂഹ മാധ്യമങ്ങളില്‍ ജനപ്രീതി ആര്‍ജിക്കുന്ന നിരവധി വാര്‍ത്തകളാണ് ദിവസവും വരുന്നത്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സ്വര്‍ഗത്തില്‍ ഇടം വാങ്ങാമെന്ന തലക്കെട്ടോടെ പ്രതീക്ഷപ്പെട്ടത്. സംഭവം ‘സത്യ’മാണ് മെക്‌സികോയിലെ ഒരു പള്ളി ‘ സ്വര്‍ഗ്ഗത്തില്‍ സ്ഥലം വില്‍ക്കുന്നു’ എന്ന് വാര്‍ത്ത ഇതിനോടകം തന്നെ ശ്രദ്ധനേടിയട്ടുണ്ട്. ഇങ്ങനെ സ്വര്‍ഗ്ഗത്തില്‍ സ്ഥലം വില്‍ക്കുന്ന ഇടം പാടുകളിലൂടെ ഇഗ്ലേഷ്യ ഡെല്‍ ഫൈനല് ഡി ലോസ് ടൈമ്പോസ് ചര്‍ച്ച് സമാഹരിച്ചത് ദശലക്ഷക്കണക്കിന് ഡോളറാണത്രേ. ഇവരുടെ പേജുകളാവട്ടെ സമൂഹ മാധ്യമങ്ങളില്‍ വളരെ ജനപ്രിയമാണ്. ഇവരുടെ ലക്ഷ്യം ഭക്തിയെ Read More…
ലോകത്തിലെ ഏറ്റവും വിരൂപനായ നായ- മത്സരത്തിലെ വിജയി; പ്രതിരോധത്തിന്റെ പ്രതീകം
ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്താനുള്ള ഒരു മത്സരത്തില്‍ വിജയിയായിരിക്കുകയാണ് എട്ട് വയസ്സുള്ള പെക്കിംഗീസ് ഇനത്തില്‍പ്പെട്ട നായ. സമ്മാനമായി ലഭിച്ചതാവട്ടെ അയ്യായിരം ഡോളറും. മഗ് റൂട്ട് ബിയര്‍ നടത്തുന്ന മത്സരത്തില്‍ ഏകദേശം 5 തവണ താങ് പങ്കെടുത്തട്ടുണ്ട്. അതില്‍ മൂന്ന് തവണയും രണ്ടാം സ്ഥാനം സ്വന്തമാക്കിയട്ടുണ്ട്. ഒരു റെയ്ക്യൂ ഫോസ്റ്ററില്‍ നിന്നാണ് ഉടമയ്ക്ക് നായയെ ലഭിക്കുന്നത്. നായ് പൊങ്ങന്‍ രോഗം ബാധിച്ച നായയുടെ ജീവിതം വളരെ അധികം കഷ്ടത്തിലായിരുന്നു. പ്രതിരോധത്തിന്റെ ഒരു പ്രതീകമായിയാണ് താങ് അറിയപ്പെടുന്നത്. താങ്ങിന്റെ Read More…