വെള്ളമടിച്ച് കോണായി കുഞ്ഞിനെ ‘കളിപ്പാട്ടം പോലെ’ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുപിടുത്തം നടത്തിയ രണ്ടു സ്ത്രീകള്‍ക്കെതിരേ അമേരിക്കയില്‍ കേസ്. ഡേടോണ ബീച്ചിലെ ബാറിന് പുറത്തുവെച്ചായിരുന്നു സംഭവം. ബ്രിയാന ലാഫോ (19), സിയറ ന്യൂവല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന കുറ്റം ചുമത്തി ഇവര്‍ക്കെതിരേ കേസെടുകയും ചെയ്തു. ഡേടോണ ബീച്ചിലെ സീബ്രീസ് ബൊളിവാര്‍ഡിലുള്ള കൊയോട്ടെ അഗ്ലി സലൂണില്‍ വ്യാഴാഴ്ചയാണ് സംഭവം. രണ്ട് സ്ത്രീകള്‍ ഒരു കുഞ്ഞിനെ വായുവിലേക്ക് എറിയുകയും Read More…
Tag: odd news
വാങ്ങിയാല്‍ ഒരു അജ്ഞാത ‘കറുത്ത രൂപം’ പിന്തുടരും ! രണ്ടുതവണ വാങ്ങിയവര്‍ തിരിച്ചു കൊടുത്ത പ്രേതബാധയേറ്റ പെയിന്റിംഗ്
പ്രേതബാധയേറ്റതിന് ചാരിറ്റി ഷോപ്പിലേക്ക് രണ്ടുതവണ തിരിച്ചയച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ ‘ശപിക്കപ്പെട്ട’ ഛായാചിത്രം ഒരു ഓണ്‍ലൈന്‍ ലേലത്തില്‍ 1,680ലധികം പൗണ്ട് വിലയ്ക്ക് വിറ്റു. ഈസ്റ്റ് സസെക്സ് ചാരിറ്റി ഷോപ്പില്‍ ‘അവള്‍ തിരിച്ചെത്തി! രണ്ട് തവണ വിറ്റ് രണ്ട് തവണ തിരിച്ചെത്തി! നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?’ എന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയതോടെ ചിത്രം വൈറലായി. ഓഗസ്റ്റില്‍ ഹേസ്റ്റിംഗ്‌സ് അഡൈ്വസ് ആന്‍ഡ് റെപ്രസന്റേഷന്‍ സെന്ററില്‍ നിന്ന് ഈ ഛായാചിത്രം അവസാനമായി വാങ്ങിയത് സോയി എലിയട്ട് ബ്രൗണ്‍ ആയിരുന്നു. വാങ്ങിയതിന് ശേഷം ഒരു Read More…
ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം
ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം. ബിബിസിയുടെ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയ്ക്കാണ് സ്‌പെയിനില്‍ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. മാഡ്രിഡില്‍ നടന്ന ഒരു മോഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് അടുത്തെത്തുകയും മാധ്യമപ്രവര്‍ത്തകയെ മോശമായി സ്പര്‍ശിക്കുകയും ആയിരുന്നു. ഇയാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസാ ബാലഡോ എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. തന്റെ ശരീരത്ത് ഇയാള്‍ സ്പര്‍ശിച്ചതായി മാധ്യമപ്രവര്‍ത്തക ലൈവിനിടയില്‍ അവതാരകനോട് പറയുകയും ചെയ്തു. ഇക്കാര്യം പറയുമ്പോഴും ഇയാള്‍ മാധ്യമപ്രവര്‍ത്തകയുടെ അരികില്‍ തന്നെ നില്‍ക്കുകയും Read More…
ശക്തമായ വെള്ളപ്പൊക്കം; 10,000 പേരെ കാണാതായി, അണക്കെട്ട് തകര്‍ന്ന് നഗരത്തിന്റെ കാല്‍ഭാഗം പോയി
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയുടെ കാല്‍ഭാഗം തകര്‍ന്നതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 10,000 പേരെ കാണാനില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ പേമാരിയിലും കൊടുങ്കാറ്റിലും അണക്കെട്ടുകള്‍ പൊട്ടി നഗരത്തിന്റെ നാലിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തില്‍ നശിച്ചുവെന്നും അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഒരു മന്ത്രിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. വാരാന്ത്യത്തില്‍ ഡാനിയല്‍ കൊടുങ്കാറ്റ് മെഡിറ്ററേനിയന്‍ കടലിലൂടെ ആഞ്ഞടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലിബിയ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ശക്തമായ കാറ്റും കനത്ത വെള്ളപ്പൊക്കവും Read More…
ന്യൂസിലാന്റിലെ ഏറ്റവും അപകടകരമായ പര്‍വതത്തില്‍ 2000 അടി താഴ്ചയിലേക്ക് വീണ പര്‍വതാരോഹകന്‍ രക്ഷപ്പെട്ടു…!!
ന്യൂസിലാന്റിലെ ഏറ്റവും അപകടകരമായ പര്‍വതം നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കിയില്‍ നിന്നും 2000 അടി താഴേയ്ക്ക് വീണ പര്‍വ്വതാരോഹകന്‍ രക്ഷപ്പെട്ടു. ഒരു വശത്ത് നിന്നും മഞ്ഞിലൂടെ തെന്നി 600 മീറ്റര്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ മയപ്പെട്ട വസന്തകാല കാലാവസ്ഥയാണ് രക്ഷയായത്. നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കി പര്‍വതം ന്യൂസിലന്റിലെ ഏറ്റവും അപകടകാരിയായിട്ടാണ് അറിയപ്പെടുന്നത്. ശനിയാഴ്ച മഞ്ഞുമൂടിയ തരാനകി പര്‍വതത്തിന്റെ കൊടുമുടിയിലേക്ക് പര്‍വതാരോഹക സംഘം അടുക്കുമ്പോഴായിരുന്നു ഇയാള്‍ കാല്‍ തെറ്റി തെന്നി വീണതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. പര്‍വതാരോഹകന്‍ വീണ ദൂരം, Read More…
വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടി ; 600,000 ഗാലന്‍ മദ്യം പോയി ; തെരുവിലൂടെ ഒഴുകിയത് ചുവന്ന വീഞ്ഞു നദി
വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് വഴിയിലൂടെ ഒഴുകിയത് വീഞ്ഞ് നദി. പോര്‍ച്ചുഗലിലെ ചെറിയ നഗരമായ സാവോ ലോറെന്‍കോ ഡീ ബെയ്‌റോയിലായിരുന്നു വീഞ്ഞൊഴുകിയത്. വെറും 2000 പേര്‍ മാത്രമുള്ള നഗരത്തില്‍ 600,000 ഗാലന്‍ മദ്യം വഹിച്ചിരുന്ന ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കുകള്‍ ആയിരുന്നു പൊട്ടിയത്. തെരുവുകളിലൂടെ ചുവന്ന വീഞ്ഞിന്റെ നദി ഒഴുകുന്നത് കണ്ടപ്പോള്‍ ചെറിയ പട്ടണത്തിലെ ആള്‍ക്കാര്‍ സ്തംഭിച്ചുപോയി. സാവോ ലോറെന്‍കോ ഡി ബെയ്‌റോയിലെ കുത്തനെയുള്ള കുന്നിലൂടെ ചുവന്ന ദ്രാവകം ഒഴുകുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. Read More…
മഹാദുരന്തത്തിന്റെ മുന്നറിയിപ്പ്? മൊറാക്കോയില്‍ ഭൂചലനത്തിന് മൂന്ന് മിനിറ്റ് മുമ്പുണ്ടായ ആ നീലവെളിച്ചം എന്തായിരുന്നു? തുര്‍ക്കിയിലും ഇതുണ്ടായി….!!
മൊറോക്കോയിലെ ഭൂകമ്പത്തിന്റെ യഥാര്‍ത്ഥ ഭീകരത അറിയണമെങ്കില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകളും നോക്കിയാല്‍ മതി. 3000 ലധികം ജീവനുകളാണ് നഷ്ടമായത്. കെട്ടിടങ്ങളും വാഹനങ്ങളുമായി അനേകം നാശനഷ്ടങ്ങള്‍ വേറയും. സംഭവത്തെക്കുറിച്ച് വിലയിരുത്താനും പഠിക്കാനുമായി ഭൂകമ്പത്തിന് മുമ്പും ശേഷവും പകര്‍ത്തിയ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ അധികൃതരെ ഞെട്ടിച്ച ചില കാഴ്ചകള്‍ അതിലുണ്ടായിരുന്നു. ശക്തമായ ഭൂകമ്പത്തിന് ഏകദേശം മൂന്ന് മിനിറ്റ് മുമ്പ്, ആകാശത്ത് നീല വെളിച്ചത്തിന്റെ കൗതുകകരമായ ചില പൊട്ടിത്തെറികള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്തോ അശുഭകരമായത് Read More…
ഭൂമിവിറ്റു കിട്ടിയ ലക്ഷങ്ങളുമായി 20 വര്‍ഷം മുമ്പ് നാടുവിട്ടുപോയ കാമുകിയെ തേടി 60 കാരന്‍….! കാരണം കേട്ട് അമ്പരന്ന് ഭാര്യയും പോലീസും
ആഗ്ര: ഭൂമിവിറ്റു കിട്ടിയ പണവുമായി 60 കാരന്‍ 20 വര്‍ഷം മുമ്പ് പ്രണയിച്ച നാടുവിട്ടുപോയ കാമുകിയെ തേടി സൂററ്റിലേക്ക് പോയി. കസാഗഞ്ച് ജില്ലയിലെ ധോല്‍നാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന മുബാരക്പൂര്‍ ഗ്രാമവാസിയായ ഇയാള്‍ക്ക് ഭാര്യയും വിവാഹിതയായ ഒരു മകളും ഉണ്ട്. രണ്ടു സഹോദരന്മാരുമായി കുടുംബത്തോടൊപ്പമായിരുന്നു മഹേന്ദ്രസിംഗ് താമസം. ആഗസ്റ്റ് 14 നായിരുന്നു മഹേന്ദ്ര സിംഗ് എന്ന 60 കാരന്‍ കര്‍ഷകനെ കാണാതായത്. നാലു ദിവസം മുമ്പ് ഇയാള്‍ തന്റെ ഏക്കറുകള്‍ വരുന്ന ഭൂമി വിറ്റ് 21.42 Read More…
ഒരു വീട്ടിലെ എല്ലാവരുടെയും ജനനദിവസം ഒന്ന്; ഒരേ ദിവസം ജനിച്ച ദമ്പതികള്‍ക്ക് ജന്മദിനത്തില്‍ ഉണ്ടായത് ഇരട്ടകള്‍…!!
രു വീട്ടിലെ എല്ലാവരും ജനിച്ചത് ഒരു ദിവസമായാല്‍ എങ്ങിനിരിക്കും? നിശ്ചിത തീയതിയേക്കാള്‍ പത്ത് ദിവസം മുമ്പ് പ്രസവിക്കുമെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയപ്പോള്‍ സിയാറ ബ്ലെയറിന് ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇരട്ടക്കുട്ടികള്‍ പിറന്നതോടെ കുടുംബം മുഴുവന്‍ ഇപ്പോള്‍ ഒരേ ജന്മദിനം പങ്കിടുകയാണ്. ഓഹിയോയിലെ ക്ലീവ്ലാന്‍ഡില്‍ ഓഗസ്റ്റ് 18 ന് അര്‍ദ്ധരാത്രി കഴിഞ്ഞ് 30 മിനിറ്റിനു ശേഷം അവളും അവളുടെ പങ്കാളിയായ ജോസ് എര്‍വിനും ജോസ് ജൂനിയര്‍, ആര്യ എന്നിവരെ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം അവര്‍ കണ്ടുമുട്ടിയപ്പോള്‍ അവളോട് സംസാരിക്കാനുള്ള Read More…