Oddly News

ഞാന്‍ ജീവനോടെയുണ്ട്… ; എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകളില്‍ കയറി ജറാര്‍ഡ് ലെറ്റോ…!

ഒരു ലോകപര്യടനത്തെ അറിയിക്കാന്‍ ഇതിനേക്കാള്‍ മനോഹരമായ ഒരു മാര്‍ഗ്ഗം കാണില്ല. നടനും ഗായകനും മലകയറ്റക്കാരനുമൊക്കെയായ ജറാര്‍ഡ് ലെറ്റോ വ്യാഴാഴ്ച എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഒരു വശത്ത് തൂങ്ങിക്കിടന്നുകൊണ്ടായിരുന്നു തന്റെ ബാന്റിന്റെ ലോകപര്യടന വിശേഷം ആരാധകര്‍ക്ക് പങ്കു വെച്ചത്. ’30 സെക്കന്‍ഡ്‌സ് ടു മാര്‍സ് ‘ എന്ന തന്റെ ബാന്റിന്റെ 2024 സീസണിലെ ടൂര്‍ ലാറ്റിനമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലാണ്. നടനും ഗായകനുമായ ലെറ്റോ തന്റെ ബാന്‍ഡ്, ഒരു ലോക പര്യടനം ആരംഭിക്കുന്നു എന്നറിയിക്കുന്നതിനായി Read More…

Oddly News

90 കിലോയുമുള്ള ചീങ്കണ്ണിയെ ശരിപ്പെടുത്തി കറി വെച്ചു; ഞെട്ടിക്കുന്ന വീഡിയോയ്ക്ക് ലൈക്കിന് പകരം കിട്ടിയത് നല്ല തല്ല്…!

ആളുകള്‍ ശ്രദ്ധിക്കാനായി ക്യാമറയില്‍ എന്തുതരം ഭ്രാന്തന്‍ ആശയങ്ങളും പരീക്ഷിക്കാന്‍ ഇന്ന് ആള്‍ക്കാര്‍ റെഡിയാണ്. അത്തരത്തില്‍ ഒരെണ്ണം ചൈനാക്കാരുടെ സാമൂഹ്യമാധ്യമമായ ഡൗയിനില്‍ എത്തിയത് ഞെട്ടിക്കുകയാണ്. ഒരു ചൈനീസ് ഫുഡ് വ്‌ളോഗര്‍ ചു നിയാങ് സിയാവോ ഹി 90 കിലോഗ്രാം ഭാരമുള്ള ചീങ്കണ്ണിയെ ശരിപ്പെടുത്തി കറി വെക്കുന്ന വീഡിയോയാണ് ചൈനീസ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ചൈനയുടെ ടിക് ടോക്കിന്റെ പതിപ്പായ ഡൗയിനില്‍ 3.5 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഫുഡ് വ്‌ളോഗര്‍ ഒരു ചീങ്കണ്ണിയെ എങ്ങനെ കൊല്ലാമെന്നും പാചകം ചെയ്യാമെന്നും കാണിക്കുന്ന ഒരു ചെറിയ Read More…

Crime

ഒരേ സമയം നാലു ഭര്‍ത്താക്കന്മാര്‍, അവര്‍ പരസ്പരം കാണാതെ കബളിപ്പിക്കല്‍… സിനിമയെ വെല്ലുന്ന കഥ പൊളിഞ്ഞതിങ്ങനെ

നിയമപരമായി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സ്ത്രീ അതിന് ശേഷം വിവാഹം കഴിച്ച് വഞ്ചിച്ചത് മൂന്ന് പുരുഷന്മാരെ. ഇവരില്‍ നിന്നെല്ലാം 100,000 ഡോളര്‍ വഞ്ചിച്ചതിന് ചൈനക്കാരി ഷൗവിനെതിരേ വഞ്ചനാക്കുറ്റം ചുമത്തി പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു. ഭര്‍ത്താവിന് സ്വന്തമായി ഒരു ബിസിനസ്സും നല്ല സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്ന കുടുംബത്തില്‍ നിന്നുമായിരുന്നു യുവതി മറ്റു മൂന്ന് പേരെ കൂടി വിവാഹം കഴിക്കുകയും വര്‍ഷങ്ങളോളം നാല് ഭര്‍ത്താക്കന്മാരും തമ്മില്‍ അറിയാതെ അവരെ കബളിപ്പിച്ചിരുന്നതും. ബിസിനസുകാരനായതിനാല്‍ ഭര്‍ത്താവ് വീട്ടില്‍ കൂടുതല്‍ സമയം കാണാത്തതും Read More…

Oddly News

ഭാരം 100 കിലോ, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യ; ഇതിനേക്കാള്‍ മടിയനായ ഒരു തെരുവ് നായ ഉണ്ടോ?

ഇപ്പോള്‍ എങ്ങോട്ട് തിരിഞ്ഞാലും തെരുവ് നായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍ മടിയനായ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത തെരുവ് നായ സന്ധിവേദന കൊണ്ടു വിഷമിക്കുകയാണ്. റഷ്യന്‍ നഗരമായ നിസ്നി നോവ്ഗൊറോഡില്‍ താമസിക്കുന്ന ക്രുഗെറ്റ്സ് എന്ന തെരുവ് നായയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവിധം തടിയാണ് ക്രുഗെറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന നായയുടെ പ്രശ്നം. റഷ്യയിലെ നിസ്നി നോവ്ഗൊറോഡിലെ സന്നദ്ധപ്രവര്‍ത്തകരാണ് അടുത്തിടെ ഈ തെരുവ് നായയെ കണ്ടെത്തിയത്. അത് എല്ലാ രാത്രിയും വേദനകൊണ്ട് അലറിവിളിക്കുകയാണ്. അസഹനീയമായ സന്ധി വേദന കാരണം കഷ്ടിച്ച് നാല് Read More…

Good News

കോണ്‍വാളിലെ ഈ മൃഗാശുപത്രിക്ക് ഒരു പ്രത്യേകതയുണ്ട്; ചികിത്സിക്കുന്നത് കടല്‍സീലുകളെ…!

കടല്‍ത്തീര നഗരമായ കോണ്‍വാളില്‍ ഒരു മൃഗാശുപത്രിയുണ്ട്. പരിക്കേറ്റ സീലുകളെ ചികിത്സിക്കാനുള്ള ആശുപത്രി. അവിടെ നടക്കുന്ന വീരോചിത പ്രവര്‍ത്തനത്തിന് അടുത്തിടെ അനിമല്‍ ആക്ഷന്‍ അവാര്‍ഡ് ലഭിച്ചു. എല്ലാത്തരം കടല്‍ജീവികളെയും രക്ഷിക്കുന്ന ഇവിടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈന്‍ ലൈഫ് റെസ്‌ക്യൂവിന്റെ (ബിഡിഎംഎല്‍ആര്‍) സന്നദ്ധപ്രവര്‍ത്തകയായ ലിസി ലാര്‍ബലെസ്റ്റിയറാണ്. തന്റെ എയര്‍ബിഎന്‍ബിയെ താല്‍ക്കാലിക മൃഗ ആശുപത്രിയാക്കി മാറ്റിയ ശേഷം പരിക്കേറ്റ സീലുകളെ പരിചരിക്കാന്‍ ഒമ്പത് മാസം ചെലവഴിച്ചു. അത് പര്യാപ്തമല്ലെന്ന് നിര്‍ണ്ണയിച്ച ശേഷം, അവരും ഭര്‍ത്താവും മറ്റ് സന്നദ്ധപ്രവര്‍ത്തകരും കോണ്‍വാളിലെ Read More…

Oddly News

പെട്ടെന്ന് ഞാന്‍ തനിച്ചല്ലെന്നു തോന്നി; പ്രകാശിക്കുന്ന ഒരു രൂപം എന്നെ തുറിച്ചുനോക്കുന്നു; ഒരു പ്രേതാനുഭവം

ലോകത്തിലെ ഒട്ടുമിക്ക ആള്‍ക്കാരും കണ്ടിട്ടില്ലാത്തതും അതേസമയം തന്നെ കേള്‍ക്കാനും വായിക്കാനും ഏറ്റവും രസകരമായ വസ്തുതയും പ്രേതകഥകളാണെന്ന് ആരും സമ്മതിക്കും. ഭന്നു അറോറ എന്നയാള്‍ താന്‍ നേരിട്ട പ്രേതാനുഭവകുറിപ്പ് ടൈംസ് ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത് വളരെ രസകരമാണ്. 2007 ലെ ശൈത്യകാലത്ത്, ഷിംലയിലെ ബാങ്കിംഗ് ദിവസങ്ങളില്‍, ബ്രിട്ടീഷുകാരുടെ മുന്‍ വേനല്‍ക്കാല തലസ്ഥാനമെന്ന നിലയില്‍ നഗരത്തിന്റെ ചരിത്രം പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഡിസംബറായിരുന്നതിനാല്‍ കനത്ത മഞ്ഞുവീഴ്ചയുടെ സാധ്യത അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു. ഒരു ശാന്തമായ ഒരു പേയിംഗ് ഗസ്റ്റ് സംവിധാനമായിരുന്നു Read More…

Oddly News

പ്രേതം പോയി മോഷന്‍ സെന്‍സര്‍ അലാറം കേടാക്കി ; പക്ഷേ സുരക്ഷാ ക്യാമറ ദൃശ്യം പകര്‍ത്തി…!!

പ്രേതം സദാ വന്നുപോകുന്നണ്ടെന്നും അത് റസ്‌റ്റോറന്റിലെ മോഷന്‍ സെന്‍സര്‍ അലാറം കേടാക്കിയെന്നും അവകാശപ്പെട്ട് ഒരു ഹോട്ടല്‍. അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ലൈബ്രറി റെസ്റ്റോറന്റ് പുകപോലെ ഒരു രൂപം പുറത്തേക്ക് പോകുന്നതിന്റെയും അകത്തേക്ക് വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ വെച്ചാണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സുരക്ഷാ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രേതം വന്ന് മോഷന്‍ സെന്‍സര്‍ അലാറം ഓഫ് ചെയ്തുവെന്നും ഇവര്‍ അവകാശപ്പെടുന്നു. ഒരു ചെറിയ മേഘം പോലെയോ അല്ലെങ്കില്‍ പുക പോലെയോ ഒക്കെ തോന്നുന്ന ഒരു Read More…

Oddly News

സൈബീരിയന്‍ മിശിഹയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ജീസസ് ക്രൈസ്റ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മനുഷ്യന്റെ കഥ

വിസേറിയന്‍ എന്നാല്‍ ‘പുതിയ ജീവന്‍ നല്‍കുന്നവന്‍’ എന്നാണര്‍ത്ഥം. വിസോരിയന്‍ എന്നും അറിയപ്പെടുന്ന സെര്‍ജി അനറ്റോലിയേവിച്ച് ടോറോപ്പിനെക്കുറിച്ചും അദ്ദേഹത്തിന്റെ ‘അന്തിമവിധി സഭ’യെക്കുറിച്ചും കേട്ടിട്ടുണ്ടോ? 30 വര്‍ഷം മുമ്പ് ദൈവപുത്രനായി സ്വയം പ്രഖ്യാപിച്ച് വിസാരിയോന്‍ ആരംഭിച്ച സഭയാണിത്. ടോറോപ്പിന്റെ വെബ് സൈറ്റ് പ്രകാരം 1961 ജനുവരി 14 നാണ് അദ്ദേഹം ജനിച്ചത്. 1990 ഓഗസ്റ്റില്‍ 29 വയസ്സുള്ളപ്പോള്‍ ഒരു ആത്മീയ ഉണര്‍വ് ഉണ്ടാകുന്നതുവരെ അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിച്ചു. 1991 ഓഗസ്റ്റില്‍, വിസാരിയോണ്‍ മൈനുസിങ്കില്‍ തന്റെ ആദ്യത്തെ പൊതുബോധനം നടത്തുകയും Read More…

Oddly News

മത്സ്യകന്യകയുടെ അഴുകിയ ജഡം ? പാപുവ ന്യൂ ഗിനിയയിലെ ബിസ്മാര്‍ക്ക് കടല്‍ത്തീരത്തടിഞ്ഞു…!!

പാപുവ ന്യൂ ഗിനിയയിലെ ബിസ്മാര്‍ക്ക് കടലിലെ സിംബെറി ദ്വീപില്‍ മത്സ്യകന്യകയോട് സാമ്യമുള്ള വിചിത്രമായ ജീവിയുടെ അഴുകിയ ജഡം കണ്ടെത്തി. ഈ ജീവി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. ജീവിയുടെ വെളുത്ത നിറത്തിലുള്ള അഴുകിയ പിണ്ഡത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് വിദഗ്ദ്ധര്‍ പഠനവും ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 20 നായിരുന്നു ഇത് വന്നടിഞ്ഞത്. ”ഇന്ന് രാവിലെ സിംബെറി ദ്വീപിലെ കടല്‍ത്തീരത്ത് ഒരു മത്സ്യകന്യകയുടെ ആകൃതിയിലുള്ള വിചിത്രമായ ചത്ത കടല്‍ ജീവി വന്നടിഞ്ഞു. ഈ ജീവിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ മുമ്പോട്ട് വരണം.” Read More…