Oddly News

ശക്തമായ വെള്ളപ്പൊക്കം; 10,000 പേരെ കാണാതായി, അണക്കെട്ട് തകര്‍ന്ന് നഗരത്തിന്റെ കാല്‍ഭാഗം പോയി

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയുടെ കാല്‍ഭാഗം തകര്‍ന്നതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 10,000 പേരെ കാണാനില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ പേമാരിയിലും കൊടുങ്കാറ്റിലും അണക്കെട്ടുകള്‍ പൊട്ടി നഗരത്തിന്റെ നാലിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തില്‍ നശിച്ചുവെന്നും അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഒരു മന്ത്രിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. വാരാന്ത്യത്തില്‍ ഡാനിയല്‍ കൊടുങ്കാറ്റ് മെഡിറ്ററേനിയന്‍ കടലിലൂടെ ആഞ്ഞടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലിബിയ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ശക്തമായ കാറ്റും കനത്ത വെള്ളപ്പൊക്കവും Read More…

Oddly News

ന്യൂസിലാന്റിലെ ഏറ്റവും അപകടകരമായ പര്‍വതത്തില്‍ 2000 അടി താഴ്ചയിലേക്ക് വീണ പര്‍വതാരോഹകന്‍ രക്ഷപ്പെട്ടു…!!

ന്യൂസിലാന്റിലെ ഏറ്റവും അപകടകരമായ പര്‍വതം നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കിയില്‍ നിന്നും 2000 അടി താഴേയ്ക്ക് വീണ പര്‍വ്വതാരോഹകന്‍ രക്ഷപ്പെട്ടു. ഒരു വശത്ത് നിന്നും മഞ്ഞിലൂടെ തെന്നി 600 മീറ്റര്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ മയപ്പെട്ട വസന്തകാല കാലാവസ്ഥയാണ് രക്ഷയായത്. നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കി പര്‍വതം ന്യൂസിലന്റിലെ ഏറ്റവും അപകടകാരിയായിട്ടാണ് അറിയപ്പെടുന്നത്. ശനിയാഴ്ച മഞ്ഞുമൂടിയ തരാനകി പര്‍വതത്തിന്റെ കൊടുമുടിയിലേക്ക് പര്‍വതാരോഹക സംഘം അടുക്കുമ്പോഴായിരുന്നു ഇയാള്‍ കാല്‍ തെറ്റി തെന്നി വീണതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. പര്‍വതാരോഹകന്‍ വീണ ദൂരം, Read More…

Oddly News

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടി ; 600,000 ഗാലന്‍ മദ്യം പോയി ; തെരുവിലൂടെ ഒഴുകിയത് ചുവന്ന വീഞ്ഞു നദി

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് വഴിയിലൂടെ ഒഴുകിയത് വീഞ്ഞ് നദി. പോര്‍ച്ചുഗലിലെ ചെറിയ നഗരമായ സാവോ ലോറെന്‍കോ ഡീ ബെയ്‌റോയിലായിരുന്നു വീഞ്ഞൊഴുകിയത്. വെറും 2000 പേര്‍ മാത്രമുള്ള നഗരത്തില്‍ 600,000 ഗാലന്‍ മദ്യം വഹിച്ചിരുന്ന ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കുകള്‍ ആയിരുന്നു പൊട്ടിയത്. തെരുവുകളിലൂടെ ചുവന്ന വീഞ്ഞിന്റെ നദി ഒഴുകുന്നത് കണ്ടപ്പോള്‍ ചെറിയ പട്ടണത്തിലെ ആള്‍ക്കാര്‍ സ്തംഭിച്ചുപോയി. സാവോ ലോറെന്‍കോ ഡി ബെയ്‌റോയിലെ കുത്തനെയുള്ള കുന്നിലൂടെ ചുവന്ന ദ്രാവകം ഒഴുകുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. Read More…

Oddly News

മഹാദുരന്തത്തിന്റെ മുന്നറിയിപ്പ്? മൊറാക്കോയില്‍ ഭൂചലനത്തിന് മൂന്ന് മിനിറ്റ് മുമ്പുണ്ടായ ആ നീലവെളിച്ചം എന്തായിരുന്നു? തുര്‍ക്കിയിലും ഇതുണ്ടായി….!!

മൊറോക്കോയിലെ ഭൂകമ്പത്തിന്റെ യഥാര്‍ത്ഥ ഭീകരത അറിയണമെങ്കില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകളും നോക്കിയാല്‍ മതി. 3000 ലധികം ജീവനുകളാണ് നഷ്ടമായത്. കെട്ടിടങ്ങളും വാഹനങ്ങളുമായി അനേകം നാശനഷ്ടങ്ങള്‍ വേറയും. സംഭവത്തെക്കുറിച്ച് വിലയിരുത്താനും പഠിക്കാനുമായി ഭൂകമ്പത്തിന് മുമ്പും ശേഷവും പകര്‍ത്തിയ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ അധികൃതരെ ഞെട്ടിച്ച ചില കാഴ്ചകള്‍ അതിലുണ്ടായിരുന്നു. ശക്തമായ ഭൂകമ്പത്തിന് ഏകദേശം മൂന്ന് മിനിറ്റ് മുമ്പ്, ആകാശത്ത് നീല വെളിച്ചത്തിന്റെ കൗതുകകരമായ ചില പൊട്ടിത്തെറികള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്തോ അശുഭകരമായത് Read More…

Oddly News

ഭൂമിവിറ്റു കിട്ടിയ ലക്ഷങ്ങളുമായി 20 വര്‍ഷം മുമ്പ് നാടുവിട്ടുപോയ കാമുകിയെ തേടി 60 കാരന്‍….! കാരണം കേട്ട് അമ്പരന്ന് ഭാര്യയും പോലീസും

ആഗ്ര: ഭൂമിവിറ്റു കിട്ടിയ പണവുമായി 60 കാരന്‍ 20 വര്‍ഷം മുമ്പ് പ്രണയിച്ച നാടുവിട്ടുപോയ കാമുകിയെ തേടി സൂററ്റിലേക്ക് പോയി. കസാഗഞ്ച് ജില്ലയിലെ ധോല്‍നാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന മുബാരക്പൂര്‍ ഗ്രാമവാസിയായ ഇയാള്‍ക്ക് ഭാര്യയും വിവാഹിതയായ ഒരു മകളും ഉണ്ട്. രണ്ടു സഹോദരന്മാരുമായി കുടുംബത്തോടൊപ്പമായിരുന്നു മഹേന്ദ്രസിംഗ് താമസം. ആഗസ്റ്റ് 14 നായിരുന്നു മഹേന്ദ്ര സിംഗ് എന്ന 60 കാരന്‍ കര്‍ഷകനെ കാണാതായത്. നാലു ദിവസം മുമ്പ് ഇയാള്‍ തന്റെ ഏക്കറുകള്‍ വരുന്ന ഭൂമി വിറ്റ് 21.42 Read More…

Good News

ഒരു വീട്ടിലെ എല്ലാവരുടെയും ജനനദിവസം ഒന്ന്; ഒരേ ദിവസം ജനിച്ച ദമ്പതികള്‍ക്ക് ജന്മദിനത്തില്‍ ഉണ്ടായത് ഇരട്ടകള്‍…!!

രു വീട്ടിലെ എല്ലാവരും ജനിച്ചത് ഒരു ദിവസമായാല്‍ എങ്ങിനിരിക്കും? നിശ്ചിത തീയതിയേക്കാള്‍ പത്ത് ദിവസം മുമ്പ് പ്രസവിക്കുമെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയപ്പോള്‍ സിയാറ ബ്ലെയറിന് ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇരട്ടക്കുട്ടികള്‍ പിറന്നതോടെ കുടുംബം മുഴുവന്‍ ഇപ്പോള്‍ ഒരേ ജന്മദിനം പങ്കിടുകയാണ്. ഓഹിയോയിലെ ക്ലീവ്ലാന്‍ഡില്‍ ഓഗസ്റ്റ് 18 ന് അര്‍ദ്ധരാത്രി കഴിഞ്ഞ് 30 മിനിറ്റിനു ശേഷം അവളും അവളുടെ പങ്കാളിയായ ജോസ് എര്‍വിനും ജോസ് ജൂനിയര്‍, ആര്യ എന്നിവരെ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം അവര്‍ കണ്ടുമുട്ടിയപ്പോള്‍ അവളോട് സംസാരിക്കാനുള്ള Read More…

Oddly News

നഗ്നതാപ്രദര്‍ശനം അതിരുവിട്ടു; കാനിവെസ്റ്റിനും ഭാര്യയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി വെനീസിലെ ബോട്ടുകമ്പനികള്‍

നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ വന്‍ വിവാദം നേരിട്ടുകൊണ്ടിരിക്കുന്ന റാപ്പ് സംഗീതകാരന്‍ കാനി വെസ്റ്റും പുതിയ ഭാര്യ ബിയാങ്ക സെന്‍സോറിക്കും ഇതേ കാരണത്താന്‍ ഇറ്റലിയിലെ വെനീസില്‍ ബോട്ട് കമ്പനി ടൂറിസംബോട്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരുടേയും നഗ്നതാപ്രദര്‍ശനം അതിരുവിടുന്നതായും സഭ്യത ലംഘിക്കുന്നതായൂം ആരോപിച്ചാണ് നടപടി. ഇപ്പോള്‍ ഇറ്റലിയില്‍ അവധിയാഘോഷിക്കുന്ന ഇരുവരും കഴിഞ്ഞ തിങ്കളാഴ്ച ചരിത്ര നഗരത്തിലെ മനോഹരമായ കനാലിലൂടെ വാട്ടര്‍ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ നടന്ന സംഭവത്തിന്റെ അനന്തരഫലമാണ് ഈ നിരോധനം. കാനിയുടെ പാന്റ് പിന്‍ഭാഗം താഴ്ന്ന് രഹസ്യഭാഗം കാണുന്ന Read More…

Oddly News

ജി20 ഉച്ചകോടിക്ക് ആദ്യംതന്നെ വന്നു; പക്ഷേ നൈജീരിയന്‍ പ്രസിഡന്റിന് തിരിച്ചു ചെല്ലുമ്പോള്‍ കസേര കാണുമെന്ന് ഉറപ്പില്ല

ചൈനീസ് പ്രസിഡന്റ് വരുന്നില്ല, അമേരിക്കന്‍ പ്രസിഡന്റിന് കോവിഡ് പ്രശ്‌നം. അനേകം പ്രതിസന്ധികളാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് നേരിടേണ്ടി വരുന്നത്. എന്നാല്‍ ഉച്ചകോടിക്ക് ഇന്ത്യയിലെത്തുന്ന ആദ്യ രാഷ്ട്രത്തലവനാണ് നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു. ജി 20 ഗ്രൂപ്പില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ തലവന്‍ രണ്ടു ദിവസം മുമ്പ് തന്നെ ഇന്ത്യയില്‍ എത്തുകയും ചെയ്തു. അതേസമയം ജി 20 കഴിഞ്ഞ് നാട്ടിലെത്തുന്ന അദ്ദേഹത്തിന് പ്രസിഡന്റ് കസേര കാണുമോയെന്നാണ് അന്താരാഷ്ട്ര വേദിയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. ജി 20 ഉച്ചകോടി ആരംഭിക്കുന്നതിന് Read More…

Featured Oddly News

ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍… ഒരു ഇന്ത്യാ- പാക്കിസ്ഥാന്‍ പ്രണയ കഥ

സ്വതന്ത്ര രാജ്യമായതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം എപ്പോഴും പിരിമുറുക്കത്തിലാണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള പ്രണയകഥകളില്‍ വിജയകരമായവയും വളരെ വിരളമാണ്. പ്രണയത്തിനായി അതിര്‍ത്തി കടന്ന് നിരവധി ഇന്ത്യക്കാരും പാകിസ്ഥാനികളും പ്രശ്നങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, മാധ്യമശ്രദ്ധ നേടിയ നിരവധി കഥകളുണ്ട്. 2011ല്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കുകയും കാമുകിയെ വിവാഹം കഴിക്കുകയും ചെയ്ത പാക്കിസ്ഥാനില്‍ നിന്നുള്ള ഗുല്‍സാര്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ എട്ട് വര്‍ഷത്തോളം താന്‍ പാകിസ്താന്‍കാരനാണെന്ന സത്യം ഭാര്യയില്‍ നിന്ന് മറച്ചുവെച്ച് Read More…