പ്രേതം സദാ വന്നുപോകുന്നണ്ടെന്നും അത് റസ്‌റ്റോറന്റിലെ മോഷന്‍ സെന്‍സര്‍ അലാറം കേടാക്കിയെന്നും അവകാശപ്പെട്ട് ഒരു ഹോട്ടല്‍. അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ലൈബ്രറി റെസ്റ്റോറന്റ് പുകപോലെ ഒരു രൂപം പുറത്തേക്ക് പോകുന്നതിന്റെയും അകത്തേക്ക് വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ വെച്ചാണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സുരക്ഷാ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രേതം വന്ന് മോഷന്‍ സെന്‍സര്‍ അലാറം ഓഫ് ചെയ്തുവെന്നും ഇവര്‍ അവകാശപ്പെടുന്നു. ഒരു ചെറിയ മേഘം പോലെയോ അല്ലെങ്കില്‍ പുക പോലെയോ ഒക്കെ തോന്നുന്ന ഒരു Read More…
Tag: odd news
സൈബീരിയന്‍ മിശിഹയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ജീസസ് ക്രൈസ്റ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മനുഷ്യന്റെ കഥ
വിസേറിയന്‍ എന്നാല്‍ ‘പുതിയ ജീവന്‍ നല്‍കുന്നവന്‍’ എന്നാണര്‍ത്ഥം. വിസോരിയന്‍ എന്നും അറിയപ്പെടുന്ന സെര്‍ജി അനറ്റോലിയേവിച്ച് ടോറോപ്പിനെക്കുറിച്ചും അദ്ദേഹത്തിന്റെ ‘അന്തിമവിധി സഭ’യെക്കുറിച്ചും കേട്ടിട്ടുണ്ടോ? 30 വര്‍ഷം മുമ്പ് ദൈവപുത്രനായി സ്വയം പ്രഖ്യാപിച്ച് വിസാരിയോന്‍ ആരംഭിച്ച സഭയാണിത്. ടോറോപ്പിന്റെ വെബ് സൈറ്റ് പ്രകാരം 1961 ജനുവരി 14 നാണ് അദ്ദേഹം ജനിച്ചത്. 1990 ഓഗസ്റ്റില്‍ 29 വയസ്സുള്ളപ്പോള്‍ ഒരു ആത്മീയ ഉണര്‍വ് ഉണ്ടാകുന്നതുവരെ അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിച്ചു. 1991 ഓഗസ്റ്റില്‍, വിസാരിയോണ്‍ മൈനുസിങ്കില്‍ തന്റെ ആദ്യത്തെ പൊതുബോധനം നടത്തുകയും Read More…
മത്സ്യകന്യകയുടെ അഴുകിയ ജഡം ? പാപുവ ന്യൂ ഗിനിയയിലെ ബിസ്മാര്‍ക്ക് കടല്‍ത്തീരത്തടിഞ്ഞു…!!
പാപുവ ന്യൂ ഗിനിയയിലെ ബിസ്മാര്‍ക്ക് കടലിലെ സിംബെറി ദ്വീപില്‍ മത്സ്യകന്യകയോട് സാമ്യമുള്ള വിചിത്രമായ ജീവിയുടെ അഴുകിയ ജഡം കണ്ടെത്തി. ഈ ജീവി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. ജീവിയുടെ വെളുത്ത നിറത്തിലുള്ള അഴുകിയ പിണ്ഡത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് വിദഗ്ദ്ധര്‍ പഠനവും ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 20 നായിരുന്നു ഇത് വന്നടിഞ്ഞത്. ”ഇന്ന് രാവിലെ സിംബെറി ദ്വീപിലെ കടല്‍ത്തീരത്ത് ഒരു മത്സ്യകന്യകയുടെ ആകൃതിയിലുള്ള വിചിത്രമായ ചത്ത കടല്‍ ജീവി വന്നടിഞ്ഞു. ഈ ജീവിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ മുമ്പോട്ട് വരണം.” Read More…
അപരിചിതയുടെ ശവസംസ്‌ക്കാരത്തില്‍ പങ്കെടുത്തു; 16കാരിക്ക് സമ്മാനമായി കിട്ടിയത് ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍സ്…!
ഒരു ശവസംസ്‌ക്കാരത്തില്‍ പങ്കെടുത്തതിന് സമ്മാനമായി ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ കിട്ടിയാല്‍ നിങ്ങള്‍ എന്തുചെയ്യും? ഒക്‌ലോമയിലെ ഒരു കൗമാരിക്കാരിക്കാണ് ഈ ഭാഗ്യം വന്നു കയറിയത്. ഊരോ പേരോ നാടോ ഒന്നുമറിയാത്ത ഒരു അപരിചിതയുടെ അന്ത്യകര്‍മ്മത്തിന് പങ്കെടുത്തതിനാണ് ഗബ്രിയേല എന്ന പെണ്‍കുട്ടിക്ക് ആഡംബരക്കാര്‍ സമ്മാനമായി കിട്ടിയത്. ഡയാനാ സ്വീനേ എന്ന സ്ത്രീയുടെ മരണാനന്തര ചടങ്ങിലാണ് 16 കാരി പങ്കെടുത്തതും ഭാഗ്യദേവത കാറിന്റെ രൂപത്തില്‍ തേടിയെത്തിയതും. വിവാഹിതയോ മക്കളോ ഒന്നുമില്ലാതിരുന്ന ഒരു സാധാരണക്കാരിയായ ഡയാന സ്വീനേ തന്റെ അന്ത്യാഭിലാഷങ്ങള്‍ക്കൊപ്പം രസകരമായ എന്തെങ്കിലും ചെയ്യാന്‍ Read More…
‘ഇതുകൊണ്ടാണ് ഹിറ്റ്‌ലര്‍ അവരെയെല്ലാം കൊന്നൊഴിവാക്കിയത്’; പോസ്റ്റിട്ടു, ഉദ്യോഗസ്ഥയ്ക്ക് പണി പോയി….!
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണവും ഇസ്രായേലില്‍ ഹമാസ് നടത്തിയ തീവ്രവാദവും രൂക്ഷമായ യുദ്ധത്തില്‍ കലാശിച്ചിരിക്കെ 5000 ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതിനിടയില്‍ ഇസ്രായേലിനെ വിമര്‍ശിക്കാന്‍ ഹിറ്റ്‌ലറിന് അനുകൂലമായ സോഷ്യല്‍മീഡിയാ പോസ്റ്റ് ഇട്ട ജീവനക്കാരിയെ സിറ്റിബാങ്ക് ഗ്രൂപ്പ് പണിയില്‍ നിന്നും പറഞ്ഞുവിട്ടു. ”ഇതുകൊണ്ടാണ് ഹിറ്റ്‌ലര്‍ അവരെയെല്ലാം കൊന്നൊഴിവാക്കിയത്” എന്നായിരുന്നു പോസ്റ്റ്. യഹൂദവിരുദ്ധത ഉയര്‍ത്തുന്ന പോസ്റ്റാണെന്ന് കണ്ടെത്തിയതോടെ ജീവനക്കാരിലൊരാളായ നോസിമ ഹുസൈനോവ എന്ന പേഴ്‌സണല്‍ ബാങ്കറെയാണ് സിറ്റിഗ്രൂപ്പ് പിരിച്ചുവിട്ടത്. നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച ഗാസ മുനമ്പിലെ ആശുപത്രിയില്‍ Read More…
വിശന്നപ്പോള്‍ കരടി ബാര്‍ബിക്യൂ പാര്‍ട്ടിയില്‍ കയറി ബര്‍ഗറും കോക്കും കഴിച്ചു തീര്‍ത്തു…!!
ടെന്നീസില്‍ നല്ല രീതിയില്‍ നടന്ന ഒരു ബാര്‍ബിക്യൂ പാര്‍ട്ടി അകാലചരമം പ്രാപിക്കാന്‍ ഒരു കരടി കാരണമായി. പാര്‍ട്ടിയില്‍ കൊണ്ടുവെച്ച 10 ബര്‍ഗറുകളും ഒരു ഡയറ്റ് കോക്കും കരടി കഴിച്ചു തീര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഗാറ്റ്ലിന്‍ബര്‍ഗിലെ ഒരു വീട്ടുമുറ്റത്ത് അരങ്ങേറിയ സംഭവത്തിന്റെ വീഡിയോ ടിക്‌ടോക് ഉപയോക്താവ് മെല്‍മെല്‍7197 എന്നയാള്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരടി ഗ്രില്ലിന്റെ മൂടി ഉയര്‍ത്തി അകത്ത് പാചകം ചെയ്തു വെച്ചിരിക്കുന്ന 10 ബര്‍ഗറുകള്‍ എടുത്തു തിന്നുന്നതും കോക്ക് കുടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ബ്രൂയിന്‍ Read More…
രണ്ടുലക്ഷം ഡോളര്‍ ഉപയോഗിച്ച് ബാര്‍ബിഡോളായി ; കൂടുതല്‍ ലുക്ക് കിട്ടാന്‍ അമീറ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തു…!
വന്‍തുക ചെലവഴിച്ച് ബാര്‍ബിഡോളിനെ പോലെ രൂപമാറ്റം നടത്തിയ സ്ത്രീ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള ബാര്‍ബിയാകാന്‍ തന്റെ ശരീരത്തിലെ ടാറ്റൂകളും നീക്കം ചെയ്തു. 31 കാരിയായ സ്വീഡിഷ് സ്ത്രീ അലീഷ്യ അല്‍മിറയാണ് ബാര്‍ബിയുടെ ലുക്കിന് പുര്‍ണ്ണത കിട്ടാന്‍ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകരുള്ള ഇവര്‍ ടാറ്റൂ നീക്കംചെയ്തുകൊണ്ടുള്ള പോസ്റ്റുകളും ഇട്ടു. ഇതില്‍ ശരീരത്തുടനീളം ഉണ്ടായിരുന്ന പച്ചകുത്ത് ചിത്രങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. രണ്ടുലക്ഷം ഡോളര്‍ മുടക്കിയാണ് അലീഷ്യ ബാര്‍ബിഡോളായത്. ഇതിനായി ഇവര്‍ അനേകം ശസ്ത്രക്രിയകളും നടത്തി.ഫില്ലറുകള്‍, ബോട്ടോക്‌സ്, രണ്ട് Read More…
2000 വര്‍ഷം പഴക്കമുള്ള ചുരുളിലെ വാക്ക് വായിച്ചു; എ.ഐ. ഉപയോഗിച്ച് 21 കാരന്‍ വിദ്യാര്‍ത്ഥി ചരിത്രമെഴുതി…!
ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സുമായി (എ.ഐ) ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഇപ്പോള്‍ ലോകം. ഹോളിവുഡില്‍ അടക്കം വന്‍ സമരങ്ങള്‍ക്ക് കാരണമായ എ.ഐ. ഉപയോഗിച്ച് ഒരു 21 കാരന്‍ വിദ്യാര്‍ത്ഥി പക്ഷേ ചരിത്രമെഴുതിയിരിക്കുകയാണ്. 2000 വര്‍ഷം പഴക്കമുള്ള ചുരുളിന്റെ ഒരു ഭാഗം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു വായിച്ചാണ് നെബ്രാസ്‌ക സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി ചരിത്രം സൃഷ്ടിച്ചത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുരാതന പാപ്പിറസ് ചുരുളുകളിലെ രഹസ്യങ്ങള്‍ മനസ്സിലാക്കാനുള്ള മത്സരമായ വെസൂവിയസ് ചലഞ്ചില്‍ ലൂക്ക് ഫാരിറ്റര്‍ വിജയിച്ചു. നെബ്രാസ്‌ക-ലിങ്കണ്‍ സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സിലെ Read More…
ഹൊറര്‍ നോവല്‍ ‘ഇറ്റി’ ലെ വേഷമിട്ടു നാട്ടുകാരെ പേടിപ്പിച്ചു ; വില്ലന്‍ കോമാളിയെ പോലീസ് കയ്യോടെ പൊക്കി…!!
ഹോളിവുഡ് ത്രില്ലര്‍ സിനിമകളിലെ പോലെ സര്‍ക്കസിലെ കോമാളിവേഷം ധരിച്ച് ഗ്രാമത്തിലെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തിയ കോമാളിയെ സ്‌കോട്‌ലന്റ് പോലീസ് കയ്യോടെ പൊക്കി. യു.കെയില്‍ നടന്ന സംഭവത്തില്‍ പിടികൂടിയ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെന്നിവൈസ് ഡാന്‍സിംഗ് ക്ലൗണ്‍ ശൈലിയിലുള്ള വസ്ത്രം ധരിച്ച വ്യക്തി, നോര്‍ത്ത് അയര്‍ഷയറിലെ സ്‌കെല്‍മോര്‍ലിക്ക് ചുറ്റും ചുവന്ന ബലൂണുകള്‍ ഉപേക്ഷിച്ചിരുന്നു. കോള്‍ ഡീമോസ് എന്ന പേരില്‍ ഇയാള്‍ സാമൂഹ്യമാധ്യമത്തില്‍ ഒരു അക്കൗണ്ടും തുറന്നിരുന്നു. പിന്നീട് ആള്‍ക്കാരെ ഭയപ്പെടുത്തുന്ന വിധം ഇരുണ്ട തെരുവുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും Read More…